തു​ര​ങ്കപാ​ത​യു​ടെ രൂ​പ​രേ​ഖ

തു​ര​ങ്ക​പാ​ത: ര​ണ്ടാം തു​ര​ങ്ക​ത്തി​ന്റെ നി​ർ​മാ​ണ​വും തു​ട​ങ്ങി

ക​ൽ​പ​റ്റ: വ​യ​നാ​ട്-​കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ന​ക്കാം​പൊ​യി​ൽ -ക​ള്ളാ​ടി തു​ര​ങ്ക​പാ​ത​യു​ടെ ര​ണ്ടാ​മ​ത്തെ തു​ര​ങ്ക​ത്തി​ന്റെ നി​ർ​മാ​ണ​വും തു​ട​ങ്ങി. ര​ണ്ട് തു​ര​ങ്ക​ത്തി​ന്റെ​യും നി​ർ​മാ​ണം ഒ​രേ​സ​മ​യം ന​ട​ത്തു​ന്ന രീ​തി​യി​ലാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം തു​ര​ങ്ക​പ്പാ​ത പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് വ​ല​തു​വ​ശ​ത്തെ തു​ര​ങ്ക നി​ർ​മാ​ണം വി​ല​യി​രു​ത്തി​യ​ശേ​ഷം ഇ​ട​തു​വ​ശ​ത്തെ തു​ര​ങ്ക നി​ർ​മാ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

കി​ഫ്ബി ധ​ന​സ​ഹാ​യ​ത്താ​ല്‍ 2134 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് തു​ര​ങ്ക​പാ​ത നി​ർ​മി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മ​റി​പ്പു​ഴ​യി​ൽ​നി​ന്ന് വ​യ​നാ​ട് ജി​ല്ല​യി​ലെ മേ​പ്പാ​ടി മീ​നാ​ക്ഷി പാ​ല​ത്തി​ലേ​ക്ക് എ​ത്തു​ന്ന​താ​ണ് തു​ര​ങ്ക​പാ​ത. 8.735 കി​ലോ​മീ​റ്റ​റാ​ണ് പ​ദ്ധ​തി​യു​ടെ ആ​കെ നീ​ളം.

ഇ​ന്ത്യ​യി​ലെ ദൈ​ര്‍ഘ്യ​മേ​റി​യ ര​ണ്ടാ​മ​ത്തെ ട്വി​ന്‍ ട്യൂ​ബ് ട​ണ​ലാ​ണ് ഇ​രു ജി​ല്ല​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് നി​ര്‍മി​ക്കു​ന്ന​ത്. 1957നും 65​നും ഇ​ട​യി​ൽ ആ​സ്ട്രേ​ലി​യ​യി​ൽ വി​ക​സി​പ്പി​​ച്ചെ​ടു​ത്ത ന്യൂ ​ഓ​സ്ട്രി​യ​ൻ ട​ണ​ലി​ങ് രീ​തി​യി​ലാ​ണ് നി​ർ​മാ​ണം. തു​ര​ങ്കം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് ചു​റ്റു​മു​ള്ള പാ​റ​ക്കൂ​ട്ട​ത്തി​ന്റെ സ്വാ​ഭാ​വി​ക ശ​ക്തി​യെ ആ​ശ്ര​യി​ച്ച് നി​ലം​ത​ന്നെ പ്രാ​ഥ​മി​ക പി​ന്തു​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ.

വ​യ​നാ​ട്ടി​ലെ മേ​പ്പാ​ടി​യി​ൽ നി​ന്നു​ള്ള തു​ര​ങ്ക നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​രു​വ​ശ​ത്തു​നി​ന്നും ഒ​രേ​സ​മ​യം തു​ര​ന്നു​നീ​ങ്ങു​ന്ന​താ​ണ് നി​ർ​മാ​ണ രീ​തി. തു​ര​ങ്കം ആ​രം​ഭി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ പാ​റ ഏ​ഴു ത​ട്ടു​ക​ളാ​യി തി​രി​ച്ച് താ​ഴേ​ക്ക് കൊ​ണ്ടു​വ​ന്ന് കോ​ൺ​ക്രീ​റ്റ് ചെ​യ്താ​ണ് തു​ര​ങ്ക മു​ഖം രൂ​പ​പ്പെ​ടു​ത്തി​യ​ത്. തു​ര​ങ്ക​പാ​ത​യി​ലേ​ക്കു​ള്ള ഒ​രു പാ​ല​ത്തി​ന്റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. മ​റ്റൊ​രു പാ​ല​വും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​വും ഉ​ട​ൻ ആ​രം​ഭി​ക്കും. ഇ​തി​ന്റെ സ​ർ​വേ​യും സ​മീ​പ​ത്തെ പാ​റ​ക​ൾ നീ​ക്കം ചെ​യ്യ​ലും ആ​രം​ഭി​ച്ചി​രു​ന്നു. ര​ണ്ട് തു​ര​ങ്ക​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം ഒ​രേ​സ​മ​യം ന​ട​ക്കു​ന്ന​തി​നാ​ൽ ജോ​ലി​സ​മ​യ​വും ജോ​ലി​ക്കാ​രു​ടെ എ​ണ്ണ​വും കൂ​ട്ടി​യി​ട്ടു​ണ്ട്.

പ​രി​സ്ഥി​തി ആ​ഘാ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മ​റി​പ്പു​ഴ​യി​ൽ​നി​ന്ന് തു​ര​ങ്ക പ്ര​വൃ​ത്തി നേ​ര​ത്തേ തു​ട​ങ്ങി​യ​ത്. കൊ​ച്ചി-​ബം​ഗ​ളൂ​രു വ്യ​വ​സാ​യി​ക ഇ​ട​നാ​ഴി​യു​ടെ ഭാ​ഗ​മാ​യ​തും ടൂ​റി​സം മേ​ഖ​ല​യി​ല്‍ അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ളു​ടെ വാ​തി​ല്‍ തു​റ​ക്കു​ന്ന​തു​മാ​യ തു​ര​ങ്ക​പാ​ത വ​രു​ന്ന​തോ​ടെ താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലെ തി​ര​ക്ക് ഒ​ഴി​വാ​കു​ക​യും ഇ​രു​ജി​ല്ല​ക​ളി​ലെ​യും ഗ​താ​ഗ​തം സു​ഗ​മ​മാ​കു​ക​യും യാ​ത്രാ​സ​മ​യം ഏ​റെ കു​റ​യു​ക​യും ചെ​യ്യും. എ​ന്നാ​ൽ, തു​ര​ങ്ക​പാ​ത സം​ബ​ന്ധി​ച്ച പാ​രി​സ്ഥി​തി​ക ആ​ശ​ങ്ക​ക​ൾ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ക​യാ​ണ്

Tags:    
News Summary - Tunnel: Construction of the second tunnel has also begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.