തൊള്ളായിരംകണ്ടിയിലേക്കുള്ള ജീപ്പുകൾ പാർക്ക് ചെയ്തിരുന്ന കളളാടിയിലെ സ്ഥലം ഒഴിഞ്ഞനിലയിൽ
മേപ്പാടി: ജൂലൈ ഏഴിന് രാവിലെയുണ്ടായ മീനാക്ഷി മണ്ണിടിച്ചിൽ ദുരന്തത്തെത്തുടർന്ന് തൊള്ളായിരംകണ്ടി വിനോദ സഞ്ചാരത്തിന് ഏർപ്പെടുത്തിയ വിലക്ക് ടാക്സി ഡ്രൈവർമാരെയടക്കം മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ അന്നം മുടക്കുന്നു. ഇതോടെ വിലക്ക് പിൻവലിക്കണമെന്ന ആവശ്യം ശക്തമായി.
200ഓളം ടാക്സി ജീവനക്കാരും 300 ഓളം റിസോർട്ട് ജീവനക്കാരും അവരുടെ കുടുംബങ്ങളും നിരോധനം മൂലം വരുമാനമില്ലാതെ വലയുകയാണ്. വിനോദ സഞ്ചാരികളെ ആശ്രയിച്ച് പ്രവർത്തിച്ചിരുന്ന നിരവധി ചെറുകിട വ്യാപാര സ്ഥാപനങ്ങളും പ്രതിസന്ധിയിലായി.
വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. 200 ഓളം ടാക്സി ജീപ്പുകളാണ് തൊള്ളായിരംകണ്ടിയിലേക്ക് ഓഫ് റോഡ് സർവിസ് നടത്തിയിരുന്നത്. അവരെല്ലാം ഇന്ന് വരുമാനമില്ലാത്തവരായി. വിലക്കില്ലാത്തതിനാൽ സൂചിപ്പാറ, അട്ടമല മേഖലകളിലേക്ക് സഞ്ചാരികൾ വരുന്നുണ്ടെങ്കിലും അവരുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. മീനാക്ഷി പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം തന്നെയാണ് കാരണം. നിരവധിപേരുടെ ഉപജീവനമാർഗം മുടങ്ങിയതു പരിഗണിച്ച് ജില്ല ഭരണകൂടം ഏർപ്പെടുത്തിയ വിലക്ക് അടിയന്തരമായി പിൻവലിക്കണമെന്നാണ് ആവശ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.