വെള്ളമില്ല, ഞാറ് നടാനാകാതെ കർഷകർ
മാനന്തവാടി: നിലമൊരുക്കി കാത്തിരുന്നിട്ടും മഴ മാത്രമില്ല. ഇതോടെ ഞാറു നടാനാകാതെ ആശങ്കയിലായിരിക്കുകയാണ് ജില്ലയിലെ ഭൂരിഭാഗം കർഷകരും. യന്ത്രസഹായത്തോടെ പാടങ്ങൾ ഒരുക്കി വിത്തുവിതച്ച് പറിച്ചു നടാനായപ്പോഴാണ് മഴ ഇല്ലാതായത്. ഇതോടെ ഞാറ് മൂപ്പു കഴിഞ്ഞ് നശിക്കുന്ന അവസ്ഥയിലാണ്.
സാധാരണ ഓണത്തിനു മുമ്പുമായി ജില്ലയിൽ നാട്ടിപണി പൂർത്തിയാകാറുണ്ട്. എന്നാൽ, ഇത്തവണ കന്നിമാസം പടി വാതിൽക്കൽ എത്തിയിട്ടും ഞാറു നടാൻ കഴിയാതെ വിഷമിക്കുകയാണ് കർഷകർ. ഇത്തവണ സാധാരണ ലഭിക്കുന്ന മഴയുടെ പകുതിയിൽ താഴെ മാത്രമാണ് ജില്ലയിൽ ലഭിച്ചത്.
പുഴകളിലും തോടുകളിലുമെല്ലാം ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. തുലാമഴയിലാണ് ഇനി കർഷകരുടെ പ്രതീക്ഷ. അതും ചതിച്ചാൽ കൃഷികൾ പൂർണമായി നശിക്കുന്ന സ്ഥിതിയിലേക്ക് മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.