പനമരം ബ്ലോക്കുതല മണ്ണു പരിശോധന കാമ്പയിനും കാർഷിക വിജ്ഞാന ബോധവത്കരണ സെമിനാറും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
മണ്ണു പരിശോധന കാമ്പയിനും കാർഷിക വിജ്ഞാന സെമിനാറും
പനമരം: മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയോജിതമായി ‘മണ്ണറിവ് 2026’ പനമരം ബ്ലോക്കുതല മണ്ണ് പരിശോധന കാമ്പയിനും കാർഷിക വിജ്ഞാന ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ വയനാട് ഹൈടെക് സോയിൽ അനലിറ്റിക്കൽ ലബോറട്ടറി സീനിയർ കെമിസ്റ്റ് എം. രവിക്ക് മണ്ണു സാമ്പിൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീന സുബൈർ അധ്യക്ഷതവഹിച്ചു. സീനിയർ കെമിസ്റ്റ് എം. രവി, മണ്ണ് പര്യവേക്ഷണ ഓഫിസർ എം. രാഹുൽ രാജ് എന്നിവർ കാർഷിക വിജ്ഞാന സെമിനാർ നയിച്ചു. പരിപാടിയില്‍ അമ്പതോളം മണ്ണുസാമ്പിളുകള്‍ പരിശോധിച്ച് സോയിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.എച്ച്. ഫസൽ, ജില്ല മണ്ണ് പര്യവേക്ഷണ അസി. ഡയറക്ടർ വി. അബ്ദുൾ ഹമീദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്സി ബാബു, സി.പി. റുഖിയ, കെ.വി. രജിത, എം.സി. സെബാസ്റ്റ്യൻ, കൃഷി അസി. ഡയറക്ടർ ടി.എസ്. സുമിന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.