പെരുവകയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് താഴ്ന്നുകിടക്കുന്ന വൈദ്യുതിലൈൻ

വൈദ്യുതി ലൈൻ കൈയ്യെത്തുംദൂരെ; പരാതി നൽകിയിട്ടും നടപടിയില്ല

മാനന്തവാടി: മനുഷ്യനും മൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയായി അപകടം മാടിവിളിച്ച് വൈദ്യുതിലൈൻ. പരാതി നൽകിയിട്ടും നടപടിയില്ല. മാനന്തവാടി നഗരസഭയിലെ പെരുവകയിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തിലൂടെ പോകുന്ന വൈദ്യുതിലൈനാണ് കൈയ്യെത്തുംദൂരത്ത് നിൽക്കുന്നത്.

കഴിഞ്ഞ മഴക്കാലത്ത് വൈദ്യുതി ലൈനിലേക്ക് മരം പൊട്ടിവീണതിനെ തുടർന്ന് തൂൺ ചെരിഞ്ഞതോടെയാണ് ലൈൻ അപകടകരമായ രീതിയിൽ താണത്. മരം മുറിച്ചുമാറ്റിയതിനുശേഷം സ്ഥലമുടമ വൈദ്യുതിലൈൻ ഉയർത്താനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബിക്ക് നാട്ടുകാർ പരാതി നൽകി. എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു.

Tags:    
News Summary - Power Line Out of Reach; No Action on Complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.