ഹാ​ൻ​സ് കാണാതായ കേസ്: സസ്പെൻഷനിലായ ഉദ്യോഗസ്ഥന്‍റെ വാദം തള്ളി ബത്തേരി പോലീസ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തൊ​ണ്ടി​മു​ത​ലാ​യ ഹാ​ൻ​സ് കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ത​നി​ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്ന് സ​സ്പെ​ൻ​ഷ​നി​ലാ​യ പൊ​ലീ​സു​കാ​ര​ൻ സ​ബി​ത്ത്. കാ​ണാ​താ​യ ല​ഹ​രി​വ​സ്തു​ക്ക​ൾ സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ ത​ന്നെ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൊ​വ്വാ​ഴ്ച ചി​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യു​ക​യു​ണ്ടാ​യി.

സ​ബി​ത്തി​ന്റെ വി​ശ​ദീ​ക​ര​ണം ഇ​ങ്ങ​നെ: ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 20-ാം തീ​യ​തി രാ​ത്രി നൈ​റ്റ് ഡ്യൂ​ട്ടി​ണ്ടാ​യി​രു​ന്നു. അ​ന്നേ​ദി​വ​സം രാ​ത്രി തൊ​ണ്ടി റൂ​മി​ന് പു​റ​ത്ത് കു​റ​ച്ച് ചാ​ക്കു​ക​ൾ കി​ട​ക്കു​ന്ന​ത് ക​ണ്ടു. ഇ​ത് തൊ​ണ്ടി റൂ​മി​ൽ വെ​ക്കാ​ൻ നോ​ക്കി​യെ​ങ്കി​ലും അ​തി​ന്റെ താ​ക്കോ​ലി​ല്ലാ​ത്ത​തി​നാ​ൽ റൂ​മി​ൽ വെ​ച്ചി​ല്ല. പി​ന്നീ​ട് ഈ ​സാ​ധ​ന​ങ്ങ​ൾ സ്റ്റേ​ഷ​ന്റെ പു​റ​ത്തും കോ​മ്പൗ​ണ്ടി​ലു​മാ​യി പ​ല​യി​ട​ത്തും സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​റു​ണ്ട് എ​ന്ന​റി​യാ​വു​ന്ന​തി​നാ​ൽ, വാ​ഹ​നം ക​ഴു​കാ​ൻ​പോ​യ സ​മ​യ​ത്ത് ആ ​സാ​ധ​ന​ങ്ങ​ൾ അ​വി​ടെ​യു​ള്ള മ​റ്റൊ​രു സു​ര​ക്ഷി​ത​മാ​യ മു​റി​യി​ലേ​ക്ക് മാ​റ്റി​വെ​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

ആ ​മു​റി ലോ​ക്ക്ഡ് അ​ല്ലെ​ങ്കി​ലും ത​ള്ളി​ത്തു​റ​ക്കാ​വു​ന്ന ഒ​ന്നാ​ണ്. തൊ​ട്ട​ടു​ത്ത മ​റ്റൊ​രു റൂ​മി​ലും സ​മാ​ന​മാ​യ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കാ​റു​ണ്ട്. സ്റ്റേ​ഷ​ന്റെ കോ​മ്പൗ​ണ്ടി​ലു​ള്ള ഇ​ത്ത​രം സ്ഥ​ല​ങ്ങ​ൾ മാ​ത്ര​മാ​ണ് പൊ​ലീ​സ് പ​രി​ശോ​ധി​ച്ചി​ട്ടു​ള്ള​ത്.

ഈ ​വി​വ​ര​ങ്ങ​ൾ അ​ന്നേ​ദി​വ​സം മേ​ലു​ദ്യോ​ഗ​സ്ഥ​രെ വൈ​കി​യ​തു​കൊ​ണ്ട് വി​ളി​ച്ചു​പ​റ​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ട് രാ​വി​ലെ തി​ര​ക്കി​ലാ​യ​തു​കൊ​ണ്ട് പ​റ​യാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തി​നു​ശേ​ഷം ത​നി​ക്ക് മെ​ഡി​ക്ക​ൽ അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കേ​ണ്ടി വ​ന്നു. അ​ന്നേ​ദി​വ​സം ത​നി​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തും താ​ൻ പ്ര​തി​യാ​ണെ​ന്ന് അ​റി​യു​ന്ന​തും വാ​ർ​ത്ത​ക​ളി​ലൂ​ടെ​യാ​ണ്. ത​ന്നോ​ട് ആ​രെ​ങ്കി​ലും ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ക്കു​ക​യോ സ്റ്റേ​ഷ​നി​ലെ തൊ​ണ്ടി​മു​ത​ലു​ക​ൾ എ​വി​ടെ​യാ​ണെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

അ​തേ​സ​മ​യം, സ​ബി​ത്തി​ന്റെ വാ​ദ​ങ്ങ​ൾ സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ് ത​ള്ളു​ക​യാ​ണ്. തൊ​ണ്ടി​മു​ത​ൽ മ​റ്റൊ​രു റൂ​മി​ലേ​ക്ക് മാ​റ്റ​ണ​മെ​ങ്കി​ൽ നേ​ര​ത്തെ ത​ന്നെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്ക​ണം. പി​ന്നീ​ട് അ​റി​യി​ക്കാ​ൻ വൈ​കി​യെ​ന്ന​തി​ലും ക​ഴ​മ്പി​ല്ല. വ്യ​ക്ത​മാ​യ തെ​ളി​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം സ​ബി​ത്തി​നെ പ്ര​തി ചേ​ർ​ത്ത​തെ​ന്നും സൂ​ച​ന​യു​ണ്ട്.

Tags:    
News Summary - Missing Hans case: Bathery Police reject claim of suspended officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.