മാനന്തവാടി ക്ലബ് കുന്നിൽ നിർമിച്ച പുതിയ നഗരസഭ കെട്ടിടം

മാനന്തവാടി നഗരസഭാ ഓഫിസ് പുതിയ കെട്ടിടത്തില്‍

മാനന്തവാടി: ക്ലബ് കുന്നില്‍ നിര്‍മിച്ച പുതിയ നഗരസഭ കെട്ടിടം എം.എല്‍.എ ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസാണ് ക്ലബ് കുന്നിലേക്ക് മാറ്റിയത്. നഗരസഭാ വികസന പദ്ധതി വിഹിതവും തനത് ഫണ്ടും വിനിയോഗിച്ച് 15000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പുതിയ ഓഫിസ് കെട്ടിടം നിര്‍മിച്ചത്.

നഗരസഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്, കുടുംബശ്രീ, ഹരിതകര്‍മ സേന, തൊഴിലുറപ്പ്, ആരോഗ്യ വിഭാഗം, പൊതുമരാമത്ത്, റവന്യു തുടങ്ങിയ മുഴുവന്‍ വിഭാഗങ്ങളും ഒറ്റ ഓഫിസിനു കീഴില്‍ പ്രവര്‍ത്തിക്കും. കോണ്‍ഫറന്‍സ് ഹാള്‍, ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, കാന്റീന്‍ എന്നിവ രണ്ടാംഘട്ട പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കും. കെട്ടിടത്തില്‍ ലിഫ്റ്റ് സംവിധാനം സജ്ജീകരിക്കും.

ഉദ്ഘാടനത്തിന് മുന്നോടിയായി വര്‍ണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സൻ ജോക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ സിന്ധു സെബാസ്റ്റിയന്‍, മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, തതദ്ദേശഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ പി.സി. മജീദ്, നഗരസഭാ മുന്‍ ചെയര്‍പേഴ്‌സൻ സി.കെ. രക്‌നവല്ലി, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Mananthavady Municipality Office Gets New Building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.