ഗൂഡല്ലൂരിൽ പിടിയിലായത് നരഭോജി കടുവ തന്നെയോ? ജനങ്ങളിൽ സംശയം

ഗൂ​ഡ​ല്ലൂ​ർ: ഓ​വാ​ലി​യി​ൽ ര​ണ്ടു​പേ​രെ കൊ​ന്ന ക​ടു​വ​യെ പി​ടി​കൂ​ടി എ​ന്ന വ​നം​വ​കു​പ്പി​ന്റെ പ്ര​ഖ്യാ​പ​ന​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​വും സം​ശ​യ​വും. ലോ​റ​ൻ​സ്റ്റ​ൺ മേ​ഖ​ല​യി​ൽ അ​ഞ്ചു​ക​ടു​വ​ക​ൾ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. അ​വ​യു​ടെ വി​സ​ർ​ജ്യ​ത്തി​ൽ നി​ന്നും, കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ശ​രീ​ര​ത്തി​ൽ നി​ന്ന് ല​ഭി​ച്ച ക​ടു​വ​യു​ടെ ഉ​മി​നീ​ർ, രോ​മം എ​ന്നി​വ​യി​ൽ നി​ന്നും എ​ടു​ത്ത ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ന​ര​ഭോ​ജി ക​ടു​വ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തെ​ന്ന് വ​നം​വ​കു​പ്പ് പ​റ​യു​ന്നു.

ഇ​ന്ന​ലെ സി​ൽ​വ​ർ ക്ലൗ​ഡി​ൽ കൂ​ട്ടി​ൽ കു​ടു​ങ്ങി​യ 12 വ​യ​സ്സു​ള്ള ആ​ൺ ക​ടു​വ​യു​ടെ ഡി.​എ​ൻ.​എ മു​മ്പ് ശേ​ഖ​രി​ച്ച സാ​മ്പി​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നു​വെ​ന്നും, അ​തു​കൊ​ണ്ട് ഇ​ത് ത​ന്നെ​യാ​ണ് ആ​ൾ​ക്കൊ​ല്ലി ക​ടു​വ​യെ​ന്നും ജി​ല്ല ഗൂ​ഡ​ല്ലൂ​ർ ഡി.​എ​ഫ്.​ഒ ദേ​വ​രാ​ജ് പ​റ​ഞ്ഞു. എ​ന്നാ​ൽ, പി​ടി​കൂ​ടി​യ ക​ടു​വ ന​ര​ഭോ​ജി അ​ല്ല, വേ​റെ ക​ടു​വ​യാ​ണ​ന്നാ​ണ് ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്.

ക​ടു​വ​യെ എ​ങ്ങ​നെ തി​രി​ച്ച​റി​ഞ്ഞു?

ലോ​റ​ൻ​സ്റ്റ​ൺ മേ​ഖ​ല​യി​ൽ ക​ടു​വ​യെ പി​ടി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​മ്പോ​ൾ അ​വി​ടെ അ​ഞ്ചു​ക​ടു​വ​ക​ൾ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. അ​വ​യു​ടെ വി​സ​ർ​ജ്യം വ​നം വ​കു​പ്പ് ശേ​ഖ​രി​ച്ചു. അ​തി​ന് മു​മ്പു​ത​ന്നെ ക​ടു​വ ആ​ക്ര​മി​ച്ച് മ​രി​ച്ച ആ​ളു​ക​ളു​ടെ ശ​രീ​ര​ത്തി​ൽ നി​ന്ന് ല​ഭി​ച്ച ക​ടു​വ​യു​ടെ ഉ​മി​നീ​രും രോ​മ​വും അ​തി​ൽ നി​ന്ന് എ​ടു​ത്ത ഡി.​എ​ൻ.​എ, കാ​ട്ടി​ൽ നി​ന്ന് ശേ​ഖ​രി​ച്ച അ​ഞ്ചു​ക​ടു​വ​ക​ളു​ടെ വി​സ​ർ​ജ്യ​ത്തി​ൽ നി​ന്ന് എ​ടു​ത്ത ഡി.​എ​ൻ.​എ എ​ന്നി​വ ലാ​ബി​ൽ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു.

ആ ​ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച കൂ​ടി​ൽ കു​ടു​ങ്ങി​യ ക​ടു​വ​യെ വ​നം ഉ​ദ്യോ​ഗ​സ്ഥ​രും വെ​റ്റി​ന​റി ഡോ​ക്ട​ർ​മാ​രും പ​രി​ശോ​ധി​ച്ച്, കൂ​ടി​ൽ കു​ടു​ങ്ങി​യ​ത് ത​ന്നെ​യാ​ണ് നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ ന​ര​ഭോ​ജി ക​ടു​വ എ​ന്ന് ഉ​റ​പ്പി​ച്ച​ത് എ​ന്ന് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - tiger caught from gudallor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.