ക​ഴി​ക്കാം, പ്ര​ച​രി​പ്പി​ക്കാം ന​ല്ല ഭ​ക്ഷ​ണം; പോ​ഷ​ൺ മാ- 2026, ​ബാ​ല്യ​സ്പ​ന്ദ​നം, നോ ​മി​ഠാ​യി കാ​മ്പ​യി​നു​ക​ൾ തു​ട​ങ്ങി

ത​വി​ഞ്ഞാ​ൽ: പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും അ​ത് പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​യ​നാ​ട്ടി​ൽ പോ​ഷ​ൺ മാ- 2026, ​ബാ​ല്യ സ്പ​ന്ദ​നം, നോ ​മി​ഠാ​യി ക്യാ​മ്പ​യി​നു​ക​ൾ തു​ട​ങ്ങി. കേ​ന്ദ്ര വ​നി​താ ശി​ശു വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​ധാ​ന പ​ദ്ധ​തി​യാ​ണ്.

പ​ഴ​യ പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​ക​ളി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ടി 2021-22 മു​ത​ൽ 2025-26 വ​രെ ന​ട​പ്പാ​ക്കു​ന്ന സം​യോ​ജി​ത പോ​ഷ​കാ​ഹാ​ര പി​ന്തു​ണാ പ​രി​പാ​ടി ആ​ണി​ത്. കു​ട്ടി​ക​ൾ, കൗ​മാ​ര​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ എ​ന്നി​വ​രി​ലെ പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് പ​രി​ഹ​രി​ക്കു​ക​യും ന​ല്ല ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളെ കു​റി​ച്ച് അ​വ​ബോ​ധം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​ണ് ക്യാ​മ്പ​യി​ന്റെ ല​ക്ഷ്യം.

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഗോ​ദാ​വ​രി ഉ​ന്ന​തി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് മീ​നാ​ക്ഷി രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ക്ഷ​ണ വൈ​വി​ധ്യ​വും മാം​സ്യ ല​ഭ്യ​ത​യും എ​ന്ന വി​ഷ​യ​ത്തി​ൽ ആ​ലാ​റ്റി​ൽ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​സി റി​നു ക്ലാ​സെ​ടു​ത്തു. നോ ​മി​ഠാ​യി ക്യാ​മ്പ​യി​ൻ എ​ന്ന ആ​ശ​യം അ​വ​ത​രി​പ്പി​ച്ച ക​ൽ​പ്പ​റ്റ ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ഷം​ന​യെ ആ​ദ​രി​ച്ചു. തു​ട​ര്‍ന്ന് അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ളു​ടെ​യും ഗോ​ദാ​വ​രി ഉ​ന്ന​തി​യി​ലെ കൗ​മാ​ര പ്രാ​യ​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

ജി​ല്ല​ത​ല ഐ.​സി.​ഡി.​എ​സ് സെ​ല്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ർ എം.​ജി. ഗീ​ത, ജി​ല്ല ആ​ർ.​സി.​എ​ച്ച് ഓ​ഫി​സ​ർ ഡോ. ​ആ​ര്യ വി​ജ​യ​കു​മാ​ർ, ജി​ല്ല മാ​സ് മീ​ഡി​യ ഓ​ഫി​സ​ർ കെ.​എം. മു​സ്ത​ഫാ, ഡെ​പ്യൂ​ട്ടി മീ​ഡി​യ ഓ​ഫി​സ​ർ പി.​എം. ഫ​സ​ൽ, ജി​ല്ല പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്‌​സ് സു​ബൈ​റ​ത്ത്, ഊ​രു മൂ​പ്പ​ൻ സി.​പി. രാ​ജ​ന്‍, ഐ.​സി.​ഡി.​എ​സ് സെ​ല്‍ സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ.​പി. സു​നി​ത്ത്, മാ​ന​ന്ത​വാ​ടി സി.​ഡി.​പി.​ഒ കെ.​പി. സി​ന്ധു, മാ​ന​ന്ത​വാ​ടി അ​ഡീ​ഷ​ണ​ൽ സി.​ഡി.​പി.​ഒ അ​ഞ്ജു കൃ​ഷ്‌​ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Let's eat and spread good food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.