കൊടിതോരണങ്ങള്‍ നീക്കിക്കോ...പിഴ വീഴും

ക​ൽ​പ​റ്റ: പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ കൊ​ടി​തോ​ര​ണ​ങ്ങ​ൾ ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ഇ​ല്ലെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ക്ക് പി​ഴ വീ​ഴും. വ്യ​ക്തി​ക​ള്‍, രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ള്‍, സം​ഘ​ട​ന​ക​ള്‍, മ​ത​സ്ഥാ​പ​ന​ങ്ങ​ള്‍, സ്വ​കാ​ര്യ ഏ​ജ​ന്‍സി​ക​ള്‍ എ​ന്നി​വ ബോ​ര്‍ഡു​ക​ള്‍, ബാ​ന​റു​ക​ള്‍, പോ​സ്റ്റ​റു​ക​ള്‍, കൊ​ടി​തോ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ സ്ഥാ​പി​ക്കു​ക​യോ പ്ര​ദ​ര്‍ശി​പ്പി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ. ​ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

പൊ​തു​ഇ​ട​ങ്ങ​ള്‍, റോ​ഡു​ക​ള്‍, ന​ട​പ്പാ​ത​ക​ള്‍, കൈ​വ​രി​ക​ള്‍, സെ​ന്റ​ര്‍ മീ​ഡി​യ​നു​ക​ള്‍, ട്രാ​ഫി​ക് ഐ​ല​ന്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ച​ട്ട​വി​രു​ദ്ധ​മാ​യി സ്ഥാ​പി​ച്ച അ​ന​ധി​കൃ​ത ബോ​ര്‍ഡു​ക​ള്‍, ബാ​ന​റു​ക​ള്‍, ഫ്ല​ക്‌​സു​ക​ള്‍ എ​ന്നി​വ സ്ഥാ​പി​ച്ച വ്യ​ക്തി/​സ്ഥാ​പ​നം സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍ ഇ​വ നീ​ക്കം ചെ​യ്യ​ണം.

അ​ല്ലാ​ത്ത​പ​ക്ഷം ഉ​ട​ൻ നീ​ക്കം ചെ​യ്യു​മെ​ന്നും അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ക്കു​ന്ന ഓ​രോ ബോ​ര്‍ഡി​നും 5000 രൂ​പ വീ​തം പി​ഴ ചു​മ​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

നീ​ക്കം ചെ​യ്യു​ന്ന വ​സ്തു​ക്ക​ള്‍ ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കു​ന്ന​തി​ന് വ​രു​ന്ന ചെ​ല​വ് ഉ​ത്ത​ര​വാ​ദി​ക​ളി​ല്‍നി​ന്ന് ഈ​ടാ​ക്കി അ​വ​ര്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ന​ധി​കൃ​ത ബോ​ര്‍ഡു​ക​ള്‍ നീ​ക്കം​ചെ​യ്ത് പി​ഴ ഈ​ടാ​ക്കാ​ന്‍ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ക്ക് ക​ര്‍ശ​ന നി​ർ​ദേ​ശം ന​ല്‍കി​യ​താ​യി ജോ. ​ഡ​യ​റ​ക്ട​ര്‍ പി.​സി. മ​ജീ​ദ് അ​റി​യി​ച്ചു.

അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ബോ​ര്‍ഡ്, കൊ​ടി​മ​ര​ങ്ങ​ള്‍ എ​ന്നി​വ നീ​ക്കം ചെ​യ്യു​മ്പോ​ള്‍ ആ​വ​ശ്യ​മാ​യ പൊ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍കും. ച​ട്ട​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ എ​ഫ്.​ഐ.​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും.

പൊ​തു​സ്ഥ​ല​ങ്ങ​ളു​ടെ സു​ര​ക്ഷ​യും വ്യ​ക്ത​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് എ​ല്‍.​എ​സ്.​ജി.​ഡി ജി​ല്ല ജോ. ​ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Remove the flagpoles you will be fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.