കാട്ടിൽ സ്ഥലം തികയാതെ കാട്ടാനകൾ

കൽപറ്റ: കേരളത്തിൽ കാട്ടാനകളുടെ ആക്രമണം കൂടുമ്പോഴും പരിഹാര നടപടികൾ അകലെ. വനാതിർത്തി ഗ്രാമങ്ങളിൽ മാത്രമല്ല, മറ്റിടങ്ങളിലും കാട്ടാനകൾ കാട് വിട്ട് ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുകയാണ്. കേന്ദ്രസർക്കാർ 2010ല്‍ നിയമിച്ച എലഫന്റ് ടാസ്‌ക് ഫോഴ്‌സ് നൽകിയ ‘ഗജ’ റിപ്പോർട്ട് പ്രകാരം കാട്ടാനകളുടെ എണ്ണത്തിനനുസരിച്ച് അവക്ക് ജീവിക്കാൻ കേരളത്തിലെ വനത്തിൽ മതിയായ സ്ഥലമില്ലെന്ന് പറയുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനങ്ങളിൽ കേരളത്തിന് നാലാം സ്ഥാനമാണുള്ളത്. കേരളത്തിൽ 3743 ആനകളാണുള്ളത്. കർണാടകയിൽ 4452, തമിഴ്നാട്ടിൽ 4008, അസമിൽ 3780 എന്നിങ്ങനെയാണ് ആനകളുള്ളത്.

‘ഗജ’ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഒരാനക്ക് ജീവിക്കാൻ 2.58 ചതുരശ്ര കിലോമീറ്റർ വനം മാത്രമാണുള്ളത്. തമിഴ്‌നാട്ടില്‍ ഇത് 4.37 ഉം കർണാടകയില്‍ 5.06 ഉമാണ്. 10 സംസ്ഥാനങ്ങളിൽ കേരളത്തിൽ മാത്രമാണ് ഒരാനക്ക് ജീവിക്കാൻ ഇത്രയും കുറഞ്ഞ വനമുള്ളത്. എന്നാൽ, 2024ലെ കേരള വനംവകുപ്പിന്റെ പുതിയ കണക്കുപ്രകാരം കേരളത്തിൽ ആകെ 1793 കാട്ടാനകളാണുള്ളത്. 2023ൽ ഇത് 1920 ആയിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലവും മറ്റും ആനകൾ മറ്റ് സംസ്ഥാനങ്ങളിലെ വനമേഖലയിലേക്ക് കുടിയേറുന്നതിനാലാണ് ഈ മാറ്റമെന്നാണ് വനംവകുപ്പ് പറയുന്നത്.

Tags:    
News Summary - There is not enough space for elephants to live in Kerala's forests, says central government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.