മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ഉ​രു​ൾ​ദു​ര​ന്ത ബാ​ധി​ത​ർ​ക്കു​ള്ള മു​സ്‍ലിം ലീ​ഗി​ന്റെ ഭ​വ​ന പ​ദ്ധ​തി​യി​ൽ ഇ​ന്ന് താ​ക്കോ​ൽ കൈ​മാ​റു​ന്ന വീ​ടു​ക​ൾ

നോ​വേ​റ്റ​വ​ര്‍ക്ക് ക​രു​ത​ലി​ന്റെ വാ​തി​ലു​ക​ൾ തു​റ​ക്കു​ന്നു; മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ഉ​രു​ൾ​ദു​ര​ന്ത ബാ​ധി​ത​ർ​ക്കു​ള്ള മു​സ്‍ലിം ലീ​ഗ് ​ഭവ​ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​നം ഇ​ന്ന്

ഇ​രു​ട്ടി വെ​ളു​ക്കും മു​മ്പ് അ​നേ​കം ജീ​വ​നു​ക​ളും ജീ​വി​ത​സ​മ്പാ​ദ്യ​ങ്ങ​ളും ഉ​രു​ളി​ലൊ​ലി​ച്ചു പോ​യ​പ്പോ​ൾ ബാ​ക്കി​യാ​യ​വ​രു​ടെ അ​തി​ജീ​വ​ന​ത്തി​ന് മു​സ്‌​ലിം ലീ​ഗ് ഒ​രു​ക്കു​ന്ന ക​രു​ത​ലി​ന്റെ വാ​തി​ലു​ക​ള്‍ ഇ​ന്ന് തു​റ​ക്കും. 2024 ജൂ​ലൈ 30ന്റെ ​രാ​ത്രി​യി​ൽ ര​ണ്ടു ഗ്രാ​മ​ങ്ങ​ളെ തു​ട​ച്ചു​നീ​ക്കി​യ ഉ​രു​ൾ മ​ഹാ ദു​ര​ന്ത​ത്തി​ന്റെ ഞെ​ട്ട​ലി​ൽ​നി​ന്ന് നാ​ടും നാ​ട്ടു​കാ​രും ഇ​ന്നും മു​ക്ത​മാ​യി​ട്ടി​ല്ലെ​ങ്കി​ലും അ​തി​ജീ​വ​ന​ത്തി​ന്റെ പാ​ത​യി​ലാ​ണ് അ​വ​രി​ന്ന്. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​ത്തി​ൽ ജീ​വ​നൊ​ഴി​കെ മ​റ്റെ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​രെ തു​ട​ക്കം മു​ത​ൽ ചേ​ർ​ത്തു​നി​ർ​ത്തി​യ മു​സ്‍ലിം ലീ​ഗ് വാ​ഗ്ദാ​നം ചെ​യ്ത ഭ​വ​ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​നം ​ശ​നി​യാ​ഴ്ച ന​ട​ക്കു​മ്പോ​ൾ വ​ലി​യൊ​രു ദൗ​ത്യ​സാ​ഫ​ല്യ​ത്തി​നാ​ണ് നാ​ട് സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​ത്. വെ​ള്ളി​ത്തോ​ട്ടെ പ​ദ്ധ​തി​പ്ര​ദേ​ശ​ത്ത് 51 കു​ടും​ബ​ങ്ങ​ള്‍ക്കു​ള്ള വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ കൈ​മാ​റ്റ​മാ​ണ് ശ​നി​യാ​ഴ്ച ന​ട​ക്കു​ക.

ദു​ര​ന്തം ന​ട​ന്ന മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ത​ന്നെ​യു​ള്ള വെ​ള്ളി​ത്തോ​ട് പ്ര​ദേ​ശ​ത്ത് മു​ട്ടി​ല്‍-​മേ​പ്പാ​ടി റോ​ഡി​നോ​ട് ചേ​ര്‍ന്ന സ്വ​പ്ന​ഭൂ​മി​യി​ലാ​ണ് ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി വീ​ടു​ക​ൾ സ​ജ്ജ​മാ​ക്കി​യ​ത്. മൂ​ന്ന് കി​ട​പ്പു​മു​റി​ക​ൾ ഉ​ള്‍ക്കൊ​ള്ളു​ന്ന 1050 ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യു​ള്ള​താ​ണ് ഓ​രോ വീ​ടും. സാ​മാ​ന്യം വ​ലു​പ്പ​മു​ള്ള സി​റ്റൗ​ട്ടി​ല്‍ നി​ന്ന് വി​ശാ​ല​മാ​യ ലി​വി​ങ് ആ​ൻ​ഡ് ഡൈ​നി​ങ് റൂ​മി​ലേ​ക്കാ​ണ് പ്ര​വേ​ശി​ക്കു​ക. ബാ​ത്ത്‌​റൂം അ​റ്റാ​ച്ചോ​ടു​കൂ​ടി​യു​ള്ള വ​ലി​യ കി​ട​പ്പു​മു​റി​യും മ​റ്റ് ര​ണ്ട് മു​റി​ക​ളു​മാ​ണ് ഉ​ള്ള​ത്. കോ​മ​ണ്‍ ബാ​ത്ത് റൂം ​വേ​റെ​യു​മു​ണ്ട്. അ​ടു​ക്ക​ള​യും അ​നു​ബ​ന്ധ​മാ​യി വ​ര്‍ക്ക് ഏ​രി​യ​യും ചേ​രു​ന്ന​താ​ണ് വീ​ട്. ര​ണ്ടാം​നി​ല നി​ര്‍മി​ക്കാ​നാ​വ​ശ്യ​മാ​യ ഗോ​വ​ണി​ക്കു​ള്ള സ്ഥ​ല​വും വീ​ടി​നോ​ട് ചേ​ര്‍ന്ന് നി​ർ​മി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് വ​ശ​വും ക​ല്ലു​കൊ​ണ്ട് കെ​ട്ടി​യ കോ​മ്പൗ​ണ്ട് വാ​ളു​ക​ളും ക​ല്ലു​പാ​കി​യ മു​റ്റ​വും എ​ല്ലാ വീ​ടു​ക​ള്‍ക്കും ഗെ​യി​റ്റും ഉ​ണ്ടാ​വും.

പ​ദ്ധ​തി​പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന സ്ഥ​ല​ത്ത് ഏ​ഴ് മീ​റ്റ​റി​ലാ​ണ് റോ​ഡ്. ഈ ​റോ​ഡി​ല്‍നി​ന്നാ​ണ് ഓ​രോ വീ​ട്ടി​ലേ​ക്കും പ്ര​വേ​ശ​നം. ഇ​ട​റോ​ഡു​ക​ള്‍ക്ക് അ​ഞ്ചു മീ​റ്റ​റാ​യി​രി​ക്കും വീ​തി. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് നി​ല​വി​ലു​ള്ള കി​ണ​റു​ക​ള്‍ക്ക് പു​റ​മെ 22 കോ​ല്‍ ചു​റ്റ​ള​വി​ല്‍ വ​ലി​യ കി​ണ​റും കോ​മ​ണ്‍ ടാ​ങ്കും നി​ർ​മി​ച്ച്, ഓ​രോ വീ​ട്ടി​ലേ​ക്കും വെ​വ്വേ​റെ ടാ​ങ്കു​ക​ള്‍ സ്ഥാ​പി​ച്ചാ​യി​രി​ക്കും കു​ടി​വെ​ള്ള​വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ക. ന​ല്ല മ​ഴ ല​ഭി​ക്കു​ന്ന, വ​യ​ലു​ക​ളോ​ട് ചേ​ര്‍ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ക​ടു​ത്ത വേ​ന​ലി​ല്‍ പോ​ലും പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള​ത്തി​ന് ക്ഷാ​മം നേ​രി​ടാ​നി​ട​യി​ല്ലെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്.

മ​ഞ്ചേ​രി ആ​സ്ഥാ​ന​മാ​യ നി​ർ​മാ​ണ്‍ ക​ണ്‍സ്ട്ര​ക്ഷ​ന്‍സി​ന്റെ കീ​ഴി​ലു​ള്ള നൂ​റോ​ളം വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളും പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​ത​ന്നെ താ​മ​സി​ച്ചാ​ണ് നി​ർ​മാ​ണം തു​ട​രു​ന്ന​ത്. പ്ര​ശ​സ്ത ആ​ര്‍ക്കി​ടെ​ക്ട് ക​മ്പ​നി​യാ​യ സ​പ​തി​യാ​ണ് പ​ദ്ധ​തി രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. ആ​ര്‍ക്കി​ടെ​ക്ട് വി​ഭാ​ഗ​ത്തി​ലേ​ക്ക് സ​പ​തി​യെ​യും സ്ട്ര​ക്ച​റി​ങ്ങി​നാ​യി നി​ർ​മാ​ണ്‍ ക​ണ്‍സ്ട്ര​ക്ഷ​ന്‍സി​നെ​യും പ്ലോ​ട്ടു​ക​ളും റോ​ഡു​ക​ളും സ​ജ്ജ​മാ​ക്കാ​ന്‍ മ​ല​ബാ​ര്‍ ടെ​കി​നെ​യും ഏ​ല്‍പി​ച്ച​തി​ലൂ​ടെ ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ലു​ള്ള ഭ​വ​ന പ​ദ്ധ​തി​യാ​ണ് ലീ​ഗ് ല​ക്ഷ്യ​മാ​ക്കി​യ​ത്.

പ്ര​കൃ​തി​ക്ക​ലി​യി​ൽ മ​ണ്ണോ​ടു​ചേ​ർ​ന്ന പ്രി​യ​പ്പെ​ട്ട​വ​രെ ഒ​രാ​യു​സ്സി​ന്റെ നോ​വാ​യി മ​ന​സ്സി​ലേ​റ്റി, മു​ന്നോ​ട്ടേ​ക്ക് ഇ​നി​യും ഏ​റെ താ​ണ്ടാ​നു​ണ്ടെ​ന്ന ദൃ​ഢ​നി​ശ്ച​യ​വു​മാ​യി അ​വ​ർ സ്വ​പ്ന​ഭ​വ​ന​ങ്ങ​ളി​ൽ രാ​പ്പാ​ർ​ക്കു​മ്പോ​ൾ ഈ ​മ​ഹാ ഉ​ദ്യ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ​ക്കും പ​ങ്കാ​ളി​ക​ളാ​യ​വ​ർ​ക്കും ചാ​രി​താ​ർ​ത്ഥ്യ​ത്തി​ന്റെ അ​ഭി​മാ​ന ദി​നം​കൂ​ടി​യാ​ണി​ന്ന്.

Tags:    
News Summary - The first phase of the Muslim League housing project for the victims of the Mundakai-Churalmala landslides is being inaugurated today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.