പി​ണ​ങ്ങോ​ട് ടൗ​ണി​ലെ പ​ച്ച​ക്കറി​കട

ഓ​ണ​മു​ണ്ണാ​ൻ ചെ​ല​വേ​റും; പച്ചക്കറി വിലയിൽ കുതിപ്പ്

ക​ൽ​പ​റ്റ: ഇ​ത്ത​വ​ണ​യും ഓ​ണ​മു​ണ്ണാ​ൻ ചെ​ല​വേ​റും. പ​തി​വ് പോ​ലെ ഓ​ണ​ക്കാ​ല​മാ​യ​തി​നാ​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്ക​ട​ക്കം വി​ല കൂ​ടി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ത​ക്കാ​ളി​ക്കും മു​രി​ങ്ങാ​ക്കാ​യ​ക്കും പ​ച്ച​മു​ള​കി​നും വി​ല കു​റ​ഞ്ഞി​ട്ടു​മു​ണ്ട്. പ്ര​ധാ​ന​മാ​യും മൈ​സൂ​രു, ഊ​ട്ടി, ഗു​ണ്ട​ൽ​പേ​ട്ട്‌ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് പ​ച്ച​ക്ക​റി​ക​ൾ വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ത്. ഊ​ട്ടി​യി​ൽ​നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും കാ​ര​റ്റ് ജി​ല്ല​യി​ലെ​ത്തു​ന്ന​ത്.

മ​ഴ​കാ​ര​ണം ഉ​ത്പാ​ദ​ന​ത്തി​ലു​ണ്ടാ​യ കു​റ​വാ​ണ് കാ​ര​റ്റി​ന്റെ വി​ല ഉ​യ​രാ​ൻ കാ​ര​ണം. ആ​വ​ശ്യം കൂ​ടി​വ​രു​മെ​ന്ന​തി​നാ​ൽ ഓ​ണം അ​ടു​ക്കു​ന്തോ​റും പ​ച്ച​ക്ക​റി​ക​ൾ​ക്ക് ഇ​നി​യും വി​ല കൂ​ടു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

കാ​ര​റ്റ്, പ​യ​ർ, ബീ​ൻ​സ്, ക​ക്കി​രി, വെ​ളു​ത്തു​ള്ളി, ചെ​റി​യ ഉ​ള്ളി, ചെ​റു​നാ​ര​ങ്ങ, ഇ​ഞ്ചി തു​ട​ങ്ങി​യ​വ​ക്കാ​ണ് വ​ൻ​തോ​തി​ൽ വി​ല ഉ​യ​ർ​ന്ന​ത്. നേ​ര​ത്തേ കി​ലോ​ക്ക് 70 രൂ​പ​മു​ത​ൽ 80 രൂ​പ വ​രെ​യു​ണ്ടാ​യി​രു​ന്ന കാ​ര​റ്റി​ന് 120 രൂ​പ​യാ​ണ് വി​ല. 60 രൂ​പ​യു​ണ്ടാ​യി​രു​ന്ന പ​യ​റി​ന്റെ വി​ല 90 രൂ​പ​യാ​ണ്. ബീ​ൻ​സി​ന്റെ വി​ല 60 രൂ​പ​യി​ൽ​നി​ന്ന് 80 രൂ​പ​യു​മാ​യി. വെ​ളു​ത്തു​ള്ളി കി​ലോ​ക്ക് ഇ​പ്പോ​ൾ 250 രൂ​പ വ​രെ​യാ​ണ് വി​ല. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പു​വ​രെ 180 രൂ​പ​യാ​യി​രു​ന്നു വി​ല.

കി​ലോ​ക്ക് 80 രൂ​പ​യു​ണ്ടാ​യി​രു​ന്ന ചെ​റി​യ ഉ​ള്ളി​യു​ടെ വി​ല 100ന്​ ​മു​ക​ളി​ൽ ആ​യി. ഇ​ഞ്ചി​യു​ടെ വി​ല 180 രൂ​പ​യി​ലു​മെ​ത്തി. കി​ലോ​ക്ക് 60 രൂ​പ​യു​ണ്ടാ​യി​രു​ന്ന ചെ​റു​നാ​ര​ങ്ങ​യു​ടെ വി​ല ഇ​പ്പോ​ൾ 100 രൂ​പ​യാ​യി. വെ​ള്ള​രി, കു​മ്പ​ളം, മ​ത്ത​ൻ എ​ന്നി​വ​യു​ടെ വി​ല കി​ലോ​ക്ക് 20 രൂ​പ​യി​ൽ വ​ലി​യ മാ​റ്റ​മി​ല്ല. വെ​ണ്ട​യു​ടെ വി​ല 60 രൂ​പ​യാ​യി തു​ട​രു​ന്നു​മു​ണ്ട്.

മ​റ്റു​ള്ള​വ​ക്ക് വി​ല കൂ​ടു​മ്പോ​ഴും ത​ക്കാ​ളി, മു​രി​ങ്ങ​ക്കാ​യ, പ​ച്ച​മു​ള​ക് എ​ന്നി​വ​ക്ക് വി​ല കു​റ​ഞ്ഞ​ത് ആ​ശ്വാ​സ​മാ​യി. കി​ലോ​ക്ക് 20 രൂ​പ​യാ​ണ് ത​ക്കാ​ളി​യു​ടെ വി​ല. 80 രൂ​പ​ക്ക് മു​ക​ളി​ലു​ണ്ടാ​യ മു​രി​ങ്ങ​ക്കാ​യ​യു​ടെ വി​ല ക​ഴി​ഞ്ഞ ദി​വ​സം 60 രൂ​പ​യാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ മു​രി​ങ്ങ​ക്കാ​യ​യു​ടെ വി​ല 400 രൂ​പ​ക്ക് മു​ക​ളി​ൽ എ​ത്തി​യി​രു​ന്നു. കി​ലോ​യ്ക്ക് 80 രൂ​പ​യു​ണ്ടാ​യി​രു​ന്ന പ​ച്ച​മു​ള​കി​ന്റെ വി​ല കു​റ​ഞ്ഞ് 60 രൂ​പ​യി​ലെ​ത്തി.

Tags:    
News Summary - Expensive Onam sadya; Vegetable prices surge in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.