മുഹമ്മദ് റസീൽ, സെറ്റ്ലാന
Posted On
date_range Updated On
date_range എം.ഡി.എം.എ: യുവാവും യുവതിയും പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ പൊലീസ് ചെക്ക്പോസ്റ്റിൽ 41. 56 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. സുൽത്താൻ ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മലപ്പുറം തെറ്റമ്മൽ, പാടത്തൊടി വീട്ടിൽ മുഹമ്മദ് റസീൽ(31), കൊടുങ്ങല്ലൂർ ഏരിയാട് തോറ്റപ്പിൽ വീട്ടിൽ സെറ്റ്‌ലാന (21)എന്നിവരാണ് പിടിയിലായത്.
കർണാടക ഭാഗത്തുനിന്ന് വരികയായിരുന്ന കെ.എൽ 10 ബി.ബി 2213 നമ്പർ കാർ തടഞ്ഞു പരിശോധിച്ചതിൽ റസീലിന്റെ പാന്റിന്റെ പോക്കറ്റിൽനിന്ന് മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. സുൽത്താൻ ബത്തേരി സബ് ഇൻസ്പെക്ടർ കെ. ശ്രീതുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.