കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ലതല സ്വാതന്ത്ര്യദിനാഘോഷത്തില്‍ കൃഷിമന്ത്രി ടി. സിദ്ദീഖ് പരേഡ് പരിശോധിക്കുന്നു

മൂവർണ ശോഭയിൽ സ്വാതന്ത്ര്യദിനാഘോഷം

കല്‍പറ്റ: രാജ്യത്തിന്റെ 80ാം സ്വാതന്ത്ര്യദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ലതല ദിനാഘോഷത്തില്‍ കൃഷിമന്ത്രി ടി. സിദ്ദീഖ് ദേശീയപതാക ഉയര്‍ത്തി സന്ദേശം നല്‍കി. പരേഡില്‍ പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ്, ബാന്‍ഡ് ഉള്‍പ്പെടെ 17 പ്ലാറ്റൂണുകള്‍ അണിനിരന്നു. ജില്ല ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഇന്‍സ്‌പെക്ടര്‍ പി. മനോജ്കുമാര്‍ പരേഡ് കമാന്‍ഡറും ജില്ല ഹെഡ്ക്വാര്‍ട്ടേഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ കെ.പി. അബ്ബാസ് സെക്കന്‍ഡ് ഇന്‍ കാമാന്‍ഡറുമായി. എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, പദ്മശ്രീ ചെറുവയല്‍ രാമന്‍, ജില്ല പൊലീസ് മേധാവി എസ്. ദേവമനോഹര്‍, എ.ഡി.എം കെ. അജീഷ്, നഗരസഭാധ്യക്ഷന്‍ പി. വിശ്വനാഥന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, സിനിമാതാരം അബു സലിം തുടങ്ങിയവര്‍ പങ്കെടുത്തു.

പരേഡില്‍ സേനാവിഭാഗത്തില്‍ മികച്ച പ്ലാറ്റൂണിനുള്ള ഒന്നാംസ്ഥാനം വനം വകുപ്പിന് ലഭിച്ചു. പൊലീസ് ജില്ല ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കി. എന്‍.സി.സി വിഭാഗത്തില്‍ കല്‍പറ്റ എന്‍.എം.എസ്.എം ഗവ. കോളജ് ഒന്നാം സ്ഥാനവും എസ്.കെ.എം.ജെ സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. സ്റ്റുഡന്റ് പൊലീസ് കാഡറ്റ് വിഭാഗത്തില്‍ പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ് ഒന്നാം സ്ഥാനവും മുണ്ടേരി ജി.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്‌കൗട്ട്‌സ് വിഭാഗത്തില്‍ കല്‍പറ്റ ഡി പോള്‍ പബ്ലിക് സ്‌കൂള്‍ ഒന്നും കാക്കവയല്‍ ജി.എച്ച്.എസ്.എസ് രണ്ടും സ്ഥാനം നേടി. ഗൈഡ്‌സ് വിഭാഗത്തില്‍ കല്‍പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാമതെത്തി. മുണ്ടേരി ജി.വി.എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം.

2025ല്‍ സായുധസേന പതാകഫണ്ടിലേക്ക് കൂടുതല്‍ തുക സമാഹരിച്ച സ്ഥാപനങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ റോളിങ് ട്രോഫി വയനാട് എക്‌സൈസ് ഡിവിഷന്‍ ഓഫിസറും ബത്തേരി അസംപ്ഷന്‍ എച്ച്.എസ് പ്രധാനാധ്യാപകനും മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. എസ്.കെ.എം.ജെ സ്‌കൂള്‍, കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോം, അമ്പലവയല്‍ ജി.വി.എച്ച്.എസ് സ്‌കൂള്‍, മാനന്തവാടി എമ്മാവൂസ് വില്ല സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാടന്‍പാട്ട്, വട്ടക്കളി, ബാന്‍ഡ് മേളം, മലപ്പുലയാട്ടം എന്നിവ അവതരിപ്പിച്ചു.

കല്‍പറ്റ: വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സും എന്‍.എസ്.എസ് കല്‍പറ്റ കരയോഗവും സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചേംബര്‍ പ്രസിഡന്റ് ജോണി പാറ്റാനിയും കരയോഗം പ്രസിഡന്റ് പി.കെ. സുധാകരനും ചേര്‍ന്ന് ദേശീയപതാക ഉയര്‍ത്തി. ഇതേത്തുടര്‍ന്നു ചേര്‍ന്ന യോഗം ജോണി പാറ്റാനി ഉദ്ഘാടനം ചെയ്തു. പി.കെ. സുധാകരന്‍ അധ്യക്ഷത വഹിച്ചു. മോഹനന്‍ ചന്ദ്രഗിരി, കെ.ഐ. വര്‍ഗീസ്, സവിത, പ്രിയേഷ്, ഉണ്ണിക്കൃഷ്ണന്‍, അപ്പു എന്നിവര്‍ സംസാരിച്ചു.

പറളിക്കുന്ന്: ഇസ്സത്തുല്‍ ഇസ്‌ലാം മദ്റസയില്‍ എസ്.കെ.എസ്.ബി.വി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘ഫ്രീഡം കണക്ട്’ സംഘടിപ്പിച്ചു. എല്‍.എസ്.ജി.ഡി ജോ. ഡയറക്ടര്‍ പി.സി. മജീദ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യം അവകാശം മാത്രമല്ല, ഉത്തരവാദിത്തവുമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനികളെ പരിചയപ്പെടുത്തല്‍, സ്വാതന്ത്ര്യദിന സന്ദേശം നല്‍കല്‍, പ്രതിജ്ഞയെടുപ്പ്, ദേശീയോദ്ഗ്രഥന, ദേശീയ ഗാനാലാപനം തുടങ്ങിയവ നടന്നു. മുഅല്ലിം ഹാരിസ് ബാഖവി, പഞ്ചായത്തംഗം ഷാജഹാന്‍, മഹല്ല് ഭാരവാഹികളായ പി. സൈനുദ്ദീന്‍, ഒ.കെ. മൊയ്തീന്‍ ഹാജി, എം.കെ. ജലീല്‍, എന്‍.എച്ച്. സിദ്ദിഖ്, കെ. ഫൈസല്‍, ഷുഐബ് യമാനി, പി. നാസര്‍ മൗലവി എന്നിവര്‍ നേതൃത്വം നല്‍കി.

മീനങ്ങാടി: കേരള എക്‌സ് സര്‍വീസസ് ലീഗ് ജില്ല കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. കേണല്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മത്തായിക്കുഞ്ഞ് പുത്തുപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. മേജര്‍ രാകേഷ്, സുധീര്‍ വൈത്തിരി, ക്യാപ്റ്റന്‍ വി.കെ. ശശീന്ദ്രന്‍, വി.ജെ. മത്തായി, ജോയ് ജേക്കബ്, എം.പി. തങ്കച്ചന്‍, എം. പ്രദീപന്‍, അഡ്വ.പി.ജെ. ജോര്‍ജ്, മാധവന്‍ ആലഞ്ചേരി, പി.പി. തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. ഓണററി ക്യാപ്റ്റന്‍ വി. വിജയന്‍ സ്വാഗതവും രവീന്ദ്രന്‍ കോട്ടത്തറ നന്ദിയും പറഞ്ഞു. കൃഷി മന്ത്രി ടി. സിദ്ദിഖിന്റെ സന്ദേശം വായിച്ചു. കലാകായിക പരിപാടികള്‍ നടന്നു.

മാനന്തവാടി: മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങും വനിത വിങ്ങും സംയുക്തമായി വ്യാപാര ഭവനില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാന്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. വനിതാവിങ് പ്രസിഡന്റ് വിലാസിനി അധ്യക്ഷത വഹിച്ചു. യൂത്ത് വിങ് പ്രസിഡന്റ് ഗോപന്‍, അനില്‍കുമാര്‍, ഷിഹാബുദ്ദീന്‍, കെ.എക്‌സ്. ജോര്‍ജ്, റെജീന, റോബി ചാക്കോ, മുഹമ്മദ് ഇക്ബാല്‍, ഷിബു, റഷീദ, സി.കെ. സുജിത്ത്, ഷാനു, ഷിബു, നിസാര്‍, ഗീതാമണി എന്നിര്‍ സംസാരിച്ചു. പായസ വിതരണം നടത്തി.

കൽപറ്റ: രാജ്യത്തെ ജനാധിപത്യ, മതേതരത്വ മൂല്യങ്ങളുടെ സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് ഡി.സി.സി പ്രസിഡന്റ് ടി.ജെ. ഐസക്. ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പി.പി. ആലി, വി.എ. മജീദ്, എം.എ. ജോസഫ്, മാണി ഫ്രാന്‍സിസ്, ബിനു തോമസ്, സി. ജയപ്രസാദ്, വിജയമ്മ, സജീവന്‍ മടക്കിമല, ഗിരീഷ് കൽപറ്റ, പ്രകാശന്‍, ലില്ലി കുര്യന്‍, ഇ.വി. സജി, എം.ജി. പ്രകാശ്, അന്നക്കുട്ടി, ലില്ലി കുര്യന്‍, അശ്വിന്‍ പുൽപള്ളി, വിലാസിനി വൈത്തിരി, മോളി ജോസ്, രാജീവ് മഠത്തിക്കര എന്നിവര്‍ സംസാരിച്ചു.

കല്‍പറ്റ: ഡിഫ്‌റന്റ്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ റാലിയും ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്ത് പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. ഭിന്നശേഷിക്കാര്‍ അടക്കമുള്ളവരുടെ ക്ഷേമപെന്‍ഷന്‍ വീടുകളില്‍ എത്തിച്ചുനല്‍കുന്ന സംവിധാനം തുടരണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരിപാടി. സംസ്ഥാന ജോ. സെക്രട്ടറി കെ.വി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ടി.യു. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി. മത്തായി, കെ.യു. ഐസക് എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.എന്‍. ഇന്ദ്രന്‍ സ്വാഗതവും ജോ. സെക്രട്ടറി ടി.കെ. നൗഫല്‍ നന്ദിയും പറഞ്ഞു. കെ.പി. ജോര്‍ജ്, കെ.ഡി. കുര്യാച്ചന്‍, എം.വി. വര്‍ഗീസ്, ബാവ കമ്പളക്കാട്, ഇ.വി. സേവ്യര്‍, ഗിരീഷ് കുമാര്‍, വി.എം. ജിജി, രാമന്‍ വൈത്തിരി, ഷൈനി കോട്ടത്തറ എന്നിവര്‍ നേതൃത്വം നല്‍കി.

കണിയാമ്പറ്റ: ചീക്കല്ലൂര്‍ ദര്‍ശന ലൈബ്രറി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ല ജോ. സെക്രട്ടറി എം. ദേവകുമാര്‍ ദേശീയപതാക ഉയര്‍ത്തി. ലൈബ്രറി പ്രസിഡന്റ് എം. ശിവന്‍പിള്ള അധ്യക്ഷത വഹിച്ചു. ടി.ടി. ജോസഫ് പ്രഭാഷണം നടത്തി. ഷാജി പുല്‍പള്ളി, ടി. മനോജ്കുമാര്‍, പി. രാജീവ്, ജിഷ്ണു ജയാനന്ദന്‍, വാസുദേവന്‍ ചീക്കല്ലൂര്‍, അഡ്വ. ചന്ദ്രന്‍ ആലഞ്ചേരി, എന്‍.പി. രാജിമോള്‍, പി. അശോകന്‍, പി. സജീവന്‍, അനില സന്തോഷ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി. ബിജു സ്വാഗതവും കെ.കെ. മോഹന്‍ദാസ് നന്ദിയും പറഞ്ഞു.

കൽപറ്റ: ജില്ല കോടതി സമുച്ചയത്തിൽ ജഡ്ജിമാർ, അഭിഭാഷകർ, കോടതി ജീവനക്കാർ, അഡ്വക്കറ്റ് ക്ലാർക്കുമാർ എന്നിവർ സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ഷൈജു മാണിശേരിൽ പതാക ഉയത്തി. ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജസ്ജി ഇ. അയൂബ് ഖാൻ അധ്യക്ഷത വഹിച്ച് സന്ദേശം നൽകി.

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സി. ഉബൈദുല്ല, ഡി.എൽ.എസ്.എ സെക്രട്ടറി ആർ. അനിത, പബ്ലിക് പ്രോസിക്യുട്ടർ എബി ചെറിയാൻ, അഡ്വക്കറ്റ് ക്ലാർക്ക്സ് അസോസിയേഷൻ പ്രതിനിധി സുനിൽകുമാർ, എം.എ.സി.ടി ജൂനിയർ സൂപ്രണ്ട് സണ്ണി എന്നിവർ സംസാരിച്ചു.

വെങ്ങപ്പള്ളി: വൈവിധ്യമാണ് ഇന്ത്യയുടെ ശക്തിയെന്ന് കൃഷിമന്ത്രി ടി. സിദ്ദീഖ് പറഞ്ഞു. മതേതരത്വം ഇന്ത്യയുടെ മതം എന്ന പ്രമേയത്തിൽ എസ്.വൈ.എസ് ജില്ല കമ്മിറ്റി ശംസുൽ ഉലമാ ഇസ്‌ലാമിക് അക്കാദമിയിൽ സംഘടിപ്പിച്ച രാഷ്ട്രരക്ഷാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് ജില്ല വർക്കിങ് പ്രസിഡന്റ് കെ. മുഹമ്മദുകുട്ടി ഹസനി കണിയാമ്പറ്റ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ പ്രമേയപ്രഭാഷണം നടത്തി. കെ.എ. നാസർ മൗലവി മടക്കിമല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ സംസാരിച്ചു.

പരിയാരം: കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാര്‍ഡ് പ്രസിഡന്റ് പുളിക്കല്‍ മുഹമ്മദ് ദേശീയപതാക ഉയര്‍ത്തി. വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ഫൈസല്‍ പാപ്പിന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുന്‍അംഗം മുജീബ് കുറിയോടത്ത് സ്വാതന്ത്രദിന സന്ദേശം നല്‍കി. കാതിരി അബ്ദുല്ല, കെ.സി. ഹാരിസ്, കരീം, കെ.സി. ഹസന്‍, മലപ്പുറം മുഹമ്മദ്, ഒ.കെ. സലിം, എന്‍.കെ. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

പുല്‍പള്ളി: ഈട്ടിമൂല അംഗൻവാടിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാര്‍ഡ് അംഗം ദിന്‍ഷു രവീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി. ബേബി കൈനികുടി, കെ.കെ. മോഹനന്‍, സി.പി. ഉണ്ണി, സന്ധ്യ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Independence Day Celebrated in Tricolor Splendor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.