വ​ന​മേ​ഖ​ല​യി​ലെ വി​നോ​ദസ​ഞ്ചാ​ര​ത്തി​ന് നി​യ​ന്ത്ര​ണം

ക​ൽ​പ​റ്റ: കാ​ല​വ​ര്‍ഷം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​റ​ഞ്ച്, റെ​ഡ് അ​ല​ര്‍ട്ട് മു​ന്ന​റി​യി​പ്പു​ള്ള ദി​വ​സ​ങ്ങ​ളി​ലും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലും വ​ന​മേ​ഖ​ല​യി​ലെ വി​നോ​ദ സ​ഞ്ചാ​രം നി​യ​ന്ത്രി​ക്കാ​ന്‍ ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി വ​നം വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ല്‍കി. വ​ന​ത്തി​നു​ള്ളിലെ ദു​ര​ന്ത​സാ​ഹ​ച​ര്യം നി​ര​ന്ത​രം നി​രീ​ക്ഷി​ക്ക​ണം. അ​പ​ക​ട സാ​ഹ​ച​ര്യം നി​ല​നി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വ​ന​ത്തി​നു​ള്ളി​ലെ വി​നോ​ദകേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​ത്.

ശ​ക്ത​മാ​യ മ​ഴ​യ​ത്ത് വ​ന​ത്തി​നു​ള്ളി​ല്‍ താ​മ​സി​ക്കു​ന്ന ത​ദ്ദേ​ശീ​യ​ര്‍ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്നു​ണ്ടെ​ന്ന് പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ര്‍ഗ വ​കു​പ്പു​മാ​യി ചേ​ര്‍ന്ന് ഉ​റ​പ്പാ​ക്ക​ണം.

വ​ന​ത്തി​നു​ള്ളി​ല്‍ വ​സി​ക്കു​ന്ന ത​ദ്ദേ​ശീ​യ​രെ ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​റ്റി താ​മ​സി​പ്പി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്ത​ണം. ക്യാ​മ്പു​ക​ള്‍ സ​ജ്ജ​മാ​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ള്‍ അ​ത​ത് ഊ​രു​ക​ളി​ലോ, ഏ​റ്റ​വും അ​ടു​ത്തു​ള്ള സു​ര​ക്ഷ​യു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളി​ലോ ക​ണ്ടെ​ത്തി ത​യാ​റാ​ക്ക​ണം.

വ​ന​ത്തി​നു​ള്ളി​ല്‍ ക്യാ​മ്പു​ക​ളു​ടെ ന​ട​ത്തി​പ്പ് പ​ട്ടി​ക​ജാ​തി -പ​ട്ടി​ക​വ​ര്‍ഗ വി​ക​സ​ന വ​കു​പ്പി​നും വ​നം വ​കു​പ്പി​നു​മാ​യി​രി​ക്കും. വ​ന​മേ​ഖ​ല​യി​ലെ ഊ​രു​ക​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ​പു​ല​ര്‍ത്താ​നും വ​കു​പ്പു​ക​ളോ​ട് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി നി​ർ​ദേ​ശം ന​ല്‍കി.

Tags:    
News Summary - Regulation of recreational tourism in forest areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.