ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ ഒരുക്കിയ വർണ പൂക്കൾ
ഊട്ടി: ഊട്ടി ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ 128ാമത് പുഷ്പ പ്രദർശനം തിങ്കളാഴ്ച തുടങ്ങും. 28 വരെയാണ് പ്രദർശനം. ഈ വർഷത്തെ പ്രത്യേക ആകർഷണം പൂക്കളാൽ തീർത്ത ചരിത്ര സ്മാരകങ്ങളുടെ രൂപങ്ങളാണ്. ഓരോ ഇതളും കരുതലോടെ വിന്യസിച്ച് കാർഷിക വകുപ്പ് വിദഗ്ധർ ഒരുക്കുന്ന ഈ ജീവിക്കുന്ന ശിൽപങ്ങൾ കാണികൾക്ക് വിസ്മയമൊരുക്കും. കാർഷിക-ഉദ്യാന വകുപ്പ് മാസങ്ങളുടെ പരിശ്രമത്തിലാണ് ഈ കാഴ്ച ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അപൂർവയിനം പൂച്ചെടികളും ഇത്തവണ പ്രദർശനത്തിനുണ്ടാകും.
തിങ്കളാഴ്ച നീലഗിരി ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾക്കും സർക്കാർ ഓഫിസുകൾക്കും അവധിയായതിനാൽ കൂടുതൽ പേർക്ക് പങ്കെടുക്കാനാകും. ഇതിനിടെ വൈകുന്നേരങ്ങളിലെ മഴ പുഷ്പോത്സവത്തിന് മങ്ങലേൽപ്പിക്കുമോയെന്ന ആശങ്കയുയർന്നിട്ടുണ്ട്.
മഞ്ചൂർ: നീലഗിരി കുന്ത മേഖലയിലെ തേയിലത്തോട്ടങ്ങളിൽ ചിലന്തി രോഗം പടരുന്നു. ഇതുമൂലം അരിപ്പ്, കണ്ണെരിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കാരണം തൊഴിലാളികൾ അവശരാകുകയാണ്. മേഖലയിൽ തേയിലകൃഷിയാണ് പ്രധാന ഉപജീവനം. ഏകദേശം 20,000ത്തിലധികം കർഷകർ ഈമേഖലയെ ആശ്രയിക്കുന്നു. നാലുമാസമായി ശക്തമായ മഴയും കാലാവസ്ഥാ വ്യതിയാനവും കാരണം തേയിലയുടെ വിളവ് വലിയതോതിൽ കുറഞ്ഞിരുന്നു. ഇതിനിടെയാണ് ചിലന്തി രോഗത്തിന്റെ ആക്രമണം. കുന്ത മേഖലക്ക് ചുറ്റുമുള്ള നൂറുകണക്കിന് ഏക്കർ തേയിലത്തോട്ടങ്ങളെ രോഗം ബാധിച്ചിട്ടുണ്ട്. രോഗം ബാധിച്ച തോട്ടങ്ങളിൽനിന്ന് സമീപത്തെ തോട്ടങ്ങളിലേക്കും ഇത് വേഗം പടരുകയാണ്. ഇലകൾ ചുവപ്പ് നിറത്തിലേക്ക് മാറുന്നതാണ് പ്രധാന ലക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.