സ്വാതന്ത്ര്യദിനാഘോഷം

മുട്ടിൽ: നന്മമരം ഗ്ലോബൽ ഫൗണ്ടേഷന്‍റെ ഭാഗമായി മുട്ടിൽ ഡബ്ല്യു.ഒ.യു.പി സ്​കൂൾ വിദ്യാർഥികൾ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങിന് ശേഷം ആയിരത്തിലധികം വിദ്യാർഥികൾ കൊണ്ടുവന്ന തുണി സഞ്ചികൾ ഒരുമിച്ച് ഉയർത്തിയാണ് പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം കൈമാറിയത്. സ്​കൂൾ ഹെഡ്മിസ്​ട്രസ്​ ബി. പത്മാവതി, സ്​കൂൾ കൺവീനർ എൻ.കെ. മുസ്​തഫ ഹാജി, പി.ടി.എ പ്രസിഡന്‍റ് ലത്തീഫ്, ഭാരവാഹികളായ അഷ്ക്കറലി, റജി, എം. അബ്ദുല്ല മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പരിസ്​ഥിതി ക്ലബ് കൺവീനർ അമീനുൽ ഇഫ്ഷാൻ, സി. അഷ്റഫ്, മൈമൂന, കെ. അബ്ദുൽ അസീസ്​ തുടങ്ങിയവർ സംബന്ധിച്ചു. പുൽപള്ളി: സ്വാതന്ത്ര്യദിനത്തിൽ പെരിക്കല്ലൂർ ഗവ. ഹൈസ്കൂളിലെ അധ്യാപകരും പി.ടി.എ, എസ്.എം.സി അംഗങ്ങളും സംയുക്തമായി പത്തു ടീമുകളായി വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും ഭവനങ്ങളിൽ സന്ദർശനം നടത്തി. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളെ പത്തു മേഖലകളാക്കി തിരിച്ച് അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ കുട്ടിയുടെയും വീടുകൾ സന്ദർശിച്ചു സ്വാതന്ത്ര്യദിനാശംസകൾ നേരുകയും കുട്ടികളുടെ പഠന - പാഠ്യേതര പ്രവർത്തനങ്ങളും കുടുംബ- സാമൂഹ്യ ചുറ്റുപാടുകൾ മനസിലാക്കുകയും ചെയ്തു. കൽപറ്റ: ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ കൽപറ്റയിൽ ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിച്ചു. പ്രകടനവും പൊതുസമ്മേളനവും നടന്നു. എ.എൻ ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ് കെ.എം. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല സെക്രട്ടറി കെ. റഫീഖ് സ്വാഗതവും വൈസ് പ്രസിഡന്‍റ് സി. ഷംസുദ്ദീൻ നന്ദിയും പറഞ്ഞു. പി. ഗഗാറിൻ, സി. കെ. ശശീന്ദ്രൻ, ഒ.ആർ. കേളു എം.എൽ.എ, കെ.ആർ. ജിതിൻ, കെ. മുഹമ്മദലി, എം. രമേഷ്, അർജുൻ ഗോപാൽ, പി. ജംഷീദ്, ജോബിസൺ ജെയിംസ്, വി. ഹാരിസ് എന്നിവർ സംസാരിച്ചു. കൽപറ്റ: കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് നസീമ ടീച്ചര്‍ പതാക ഉയര്‍ത്തി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ ദേശഭക്തി ഗാന മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഹരിത കേരളത്തിനായി അണിചേരാം എന്ന സന്ദേശവുമായി സ്വാതന്ത്ര്യദിനത്തിൽ കൽപറ്റ മുതൽ സുൽത്താൻ ബത്തേരി വരെ ഇലക്ട്രിക് കാർ ഉടമകൾ (ഇ.വി.ഒ.കെ ജില്ല കമ്മറ്റി) നടത്തിയ ഹരിത വാഹന റാലി ഡിവൈ.എസ്.പി ടി.പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ. മുഹമ്മദ് മൂസ കല്ലങ്കോടന് അധ്യക്ഷത വഹിച്ചു. പി. അനൂപ് ജോർജ്, എ. ബിജു ജേക്കബ്, ഡോ. ഇ. ശ്രീദാസ്, എല്‍. ജെയിംസ്, ബിജോയ് ചാക്കോ, കെ. ഇസ്മായില്‍, എസ്. സുനീര്‍, പി. ശശികുമാര്‍, ബിജോയ് സാം തുടങ്ങിയവര്‍ സംസാരിച്ചു. വയനാട് ഫെഡറേഷൻ ഓഫ് ദി ഡെഫിന്‍റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ നജീം കടക്കൽ പതാക ഉയർത്തി. ആംഗ്യഭാഷ പരിഭാഷകൻ ഷമീർ കണിയാമ്പറ്റ ഉദ്ഘാടനം ചെയ്തു. മധുസൂദനൻ, ആസിഫ്, വിനോദ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പിണങ്ങോട്: പിണങ്ങോട് ജി.യു.പി.സ്കൂളിൽ ഹെഡ്മാസ്റ്റർ എം. ജോർജ് പതാക ഉയർത്തി. വാർഡ് മെമ്പർ സി. മമ്മി പ്രഭാഷണം നടത്തി. കെ. ബുഷ് ഹർ, കെ. മുസ്തഫ എന്നിവർ സംസാരിച്ചു. മുട്ടിൽ: കുട്ടമംഗലം ഗ്രാമിക വായനശാലയിൽ ഗ്രാമസദസ് സംഘടിപ്പിച്ചു. വിമുക്തഭടന്മാരെ ആദരിക്കുന്നതിനായി 'ബിഗ് സല്യൂട്ട് ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം. സുമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ആയിഷ കാര്യങ്ങൽ പതാക ഉയർത്തി. ഗ്രാമിക കുട്ടമംഗലം പ്രസിഡൻറ് എൻ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ബി. ബഷീർ ഉപഹാര സമർപ്പണം നടത്തി. കണിയാമ്പറ്റ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ സി.കെ. ഹരീഷ് പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് വി.പി. യൂസുഫ് അധ്യക്ഷത വഹിച്ചു. ടി.ടി. ജോസഫ്, സ്മിത ശ്രീധരൻ, പി. അബ്ദുൽ റഹ്മാൻ, എം.പി. കൊച്ചുത്രേസ്യ, എൻ. അബ്ദുൽ ഗഫൂർ, നിഷ വടക്കേടത്ത്, പി. ഉണ്ണികൃഷ്ണൻ, അമൽഡ ജോസഫ് എന്നിവർ സംസാരിച്ചു. ചേനംകൊല്ലി, കെ.ബി.സി.ടി വായനശാല ആൻഡ് ക്ലബിൽ വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം. സുമേഷ് പതാക ഉയർത്തി. അയ്യൂബ് മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രാദേശത്തെ മുതിർന്ന പൗരൻമാരായ സൈതലവി, അബ്ദുറഹ്മാൻ, ആയിഷ മഞ്ഞളുങ്ങൽ, കുഞ്ഞീമ പന്ന്യൻ എന്നിവരെ ആദരിച്ചു. ലൈബ്രറി സെക്രട്ടറി കെ. ഫിനോസ് കമാൽ, സഫ്ത്തർ അലി, സുൽഫിക്കർ അലി, വനിത വേദി പ്രസിഡന്റ്‌ മുബഷിറ ഷഫീഖ്, ലൈബ്രേറിയൻ റഷീന നൗഷാദ് എന്നിവർ നേതൃത്വം നൽകി. മാനന്തവാടി: സ്വാതന്ത്ര്യം അടിയറവെക്കില്ല എന്ന പ്രമേയമുയർത്തി എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി നടത്തിയ ആസാദി സംഗമം സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അഡ്വ. കെ.എ. അയ്യൂബ് അധ്യക്ഷത വഹിച്ചു. കെ. മഹ്റൂഫ്, കെ.ജെ. തോമസ്, ഇ. ഉസ്മാൻ, ബബിത ശ്രീനു, സൽമ അഷറഫ്, കെ. മമ്മൂട്ടി, ടി. നാസർ, പി. കെ. നൗഫൽ എന്നിവർ സംസാരിച്ചു. സുൽത്താൻ ബത്തേരി: എസ്.വൈ.എസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സമ്മേളനം ഐ. സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് മുഹമ്മദലി സഖാഫി പുറ്റാട് അധ്യക്ഷത വഹിച്ചു. സി.എൻ. ജഅ്ഫർ, കെ.ഒ അമ്മദ് കുട്ടി ബാഖവി, എസ്. ശറഫുദ്ദീൻ, നൗഫൽ പിലാക്കാവ് എന്നിവർ സംസാരിച്ചു. സി.എം. നൗഷാദ് സ്വാഗതവും നസീർ കോട്ടത്തറ നന്ദിയും പറഞ്ഞു. പടിഞ്ഞാറത്തറ: ഗ്രാമപഞ്ചായത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബഷീർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.കെ. അബ്ദുൽ റഹ്മാൻ, ഗിരിജ കൃഷ്ണ, അസ്മ എന്നിവർ സംസാരിച്ചു. വെള്ളമുണ്ട: വെള്ളമുണ്ട ഗവ. യു.പി സ്കൂളിലെ വാർഡ് മെമ്പർ കെ. രാധ ഉദ്ഘാടനം ചെയ്തു. പ്രദേശത്തുള്ള 75 തികഞ്ഞവരെ ആദരിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്‍റ് ജംഷീർ അലി സി.വി അധ്യക്ഷത വഹിച്ചു. കൽപറ്റ: ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി കൽപറ്റ എൻ.എം.എസ്.എം ഗവ. കോളജിൽ എൻ.എസ്.എസിന്‍റെ നേതൃത്വത്തിൽ ഫ്രീഡം വാൾ ഒരുക്കി. പ്രിൻസിപ്പൽ ഷാജി തദ്ദേവൂസ് ഉദ്ഘാടനം ചെയ്തു. MUST WEDWDL2 സ്വാതന്ത്ര്യദിനത്തിൽ പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശവുമായി മുട്ടിൽ ഡബ്ല്യു.ഒ.യു.പി സ്​കൂൾ വിദ്യാർഥികൾ തുണി സഞ്ചികൾ ഉയർത്തികാണിക്കുന്നു WEDWDL3 പെരിക്കല്ലൂർ ഗവ. ഹൈസ്കൂളിലെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ നടത്തിയ ഗൃഹസന്ദർശന പരിപാടിയിൽനിന്ന് WEDWDL4 കൽപറ്റ എൻ.എം.എസ്.എം ഗവ. കോളജിലെ ഫ്രീഡം വാൾ ..................................... ....................................... വീണ്ടും കടുവ പേടിയിൽ പുൽപള്ളി പുൽപള്ളി: വനത്തിൽ മേയാൻ വിട്ട മൂരി കിടാവിനെ കടുവ പിടികൂടി കൊന്നതോടെ പുൽപള്ളിയിൽ വീണ്ടും കടുവ ഭീതി. മഠാപ്പറമ്പ് പൈക്കമൂല കോളനിയിലെ നിർമലയുടെ അഞ്ച് വയസുള്ള മൂരികിടാവിനെയാണ് കഴിഞ്ഞദിവസം കടുവ പിടികൂടിയത്. മേയാൻ വിട്ട കിടാവിനെ വൈകുന്നേരം വനത്തിന് പുറത്തേക്ക് നിർമല മേയിച്ച് കൊണ്ടുവരുന്നതിനിടയിലാണ് സമീപത്ത് പതുങ്ങിയിരുന്ന കടുവ കിടാവിനെ കൊന്നത്. കിടാവിനെ രക്ഷിക്കാൻ ശ്രമിച്ച നിർമലക്കു നേരെ കടുവ വരുന്നതിനു മുമ്പേ അവർ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇവിടെ നിരവധി വളർത്തുമൃഗങ്ങളെ കടുവ പിടികൂടിയിട്ടുണ്ട്. വളർത്തുമൃഗം നഷ്ടപ്പെട്ട കുടുംബത്തിന് അടിയന്തര സഹായമെത്തിക്കണമെന്ന് വാർഡ് മെമ്പർ ജോഷി ചാരുവേലിൽ ആവശ്യപ്പെട്ടു. പാലം പുനർനിർമിച്ചില്ല; പ്രതിഷേധവുമായി നാട്ടുകാർ മാനന്തവാടി: 2018 ലെ പ്രളയത്തിൽ തകർന്ന തവിഞ്ഞാൽ 41ാം മൈലിലെ കോൺക്രീറ്റ് പാലം പുനർനിർമിക്കാത്തതിനെതിരെ സ്വാതന്ത്ര്യദിനത്തിൽ നാട്ടുകാർ പാലത്തിന് സമീപം പ്രതിഷേധ സമരം നടത്തി. തുടർ ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. ജീവൻ പണയം വെച്ചാണ് നിലവിൽ താത്കാലിക പാലത്തിലൂടെ ജനങ്ങൾ യാത്ര ചെയ്യുന്നത്. താത്കാലിക മരപ്പാലം ഏത് നിമിഷവും തകർന്നുവീഴാനുള്ള സാധ്യത നിലനിൽക്കുകയാണ്. പാലത്തിന്റെ ഒരു ഭാഗത്തെ കരിങ്കൽ കെട്ട് ഇടിഞ്ഞുതകർന്നിട്ടുണ്ട്. പാലം നിർമിച്ച മരങ്ങളും പലകകളും ദ്രവിച്ച് നശിച്ചു തുടങ്ങി. ഈ പാലത്തിലൂടെ തന്നെയാണ് ചെറുതും വലുതുമായ വാഹനങ്ങൾ ഇപ്പോഴും ഓടുന്നത്. 2018 ൽ പാലം തകർന്നതിനുശേഷം അധികൃതർ ഇവിടെ അശാസ്ത്രീയമായ രീതിയിൽ ഓവു പൈപ്പുകൾ വെച്ച് അതിന് മുകളിൽ മണ്ണിട്ട് പാലം നിർമിച്ചിരുന്നു. എന്നാൽ ഈ ഓവുപാലം വീണ്ടും തകർന്നിരുന്നു. തുടർന്ന് വീണ്ടും അധികൃതർ മരങ്ങൾ ഉപയോഗിച്ച് ഇവിടെ താത്കാലിക പാലം നിർമിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ തകർച്ചയുടെ വക്കിലുള്ളത്. WEDWDL5 കോൺക്രീറ്റ് പാലം പുനർനിർമിക്കാത്തതിനെതിരെ 41-ാംമൈലിൽ നാട്ടുകാർ നടത്തിയ പ്രതിഷേധ സമരം Photo and caption only (REPEAT MUST) WEDWDL1 ജില്ല വൂഷു ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി ടീം .........................................................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.