അശ്വിൻ രാജ്, ബേസിൽ വർഗീസ്, പ്രവീൺ
സുൽത്താൻ ബത്തേരി: സ്വകാര്യ കമ്പനികളിൽനിന്ന് ഒരുകോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടന്റടക്കം മൂന്നുപേർ പിടിയിൽ. അക്കൗണ്ടന്റായിരുന്ന ബത്തേരി കുപ്പാടി ചെമ്പകപള്ളി വീട്ടിൽ സി.ബി. പ്രവീൺ (26), സുഹൃത്തുക്കളായ വടക്കനാട് പുതുക്കുടിയിൽ വീട്ടിൽ ബേസിൽ വർഗീസ് (26), ബത്തേരി പുന്നശ്ശേരിയിൽ വീട്ടിൽ പി.ആർ. അശ്വിൻ രാജ് (25) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റുചെയ്തത്.
2023 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ ബത്തേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളിലാണ് തട്ടിപ്പ് നടന്നത്. പ്രവീണായിരുന്നു മൂന്ന് കമ്പനികളുടെയും കണക്ക് കൈകാര്യം ചെയ്തിരുന്നത്. ഉടമയെ തെറ്റിദ്ധരിപ്പിച്ച് ജി.എസ്.ടി എന്ന പേരിലും തൊഴിലാളികളുടെ പി.എഫ്, ഇ.എസ്.ഐ എന്നിവ തിരിമറി നടത്തിയുമാണ് 1.16 കോടിയോളം രൂപ ഇയാൾ തട്ടിയെടുത്തത്. ജി.എസ്.ടി തുകകളിൽ തിരിമറി കാണിച്ച് 70 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. 58 ലക്ഷത്തോളം രൂപ പല തവണകളിലായി സുഹൃത്തുക്കളായ ബേസിൽ, വർഗീസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്ത് തട്ടിയെടുക്കുകയും ചെയ്‌തു. എം.ഡിയുടെ ചെക്ക് ഉപയോഗിച്ച് 15 ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. ജി.എസ്.ടി വിഹിതം യഥാസമയം ജി.എസ്.ടി വകുപ്പിന് അടക്കാതെ കമ്പനിക്ക് നഷ്ടം വരുത്തുകയും ചെയ്തു. ഇതിൽ 35 ലക്ഷം രൂപ മാത്രമാണ് ഇയാൾ തിരികെ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.