കണിയാമ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ പരിപാടി ലീഗ് ബഹിഷ്കരിക്കും

കമ്പളക്കാട്: കണിയാമ്പറ്റ പഞ്ചായത്തിൽ മുന്നണി മര്യാദ പാലിക്കാത്ത കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധിയുടെ പരിപാടി ബഹിഷ്കരിക്കുമെന്ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ്, ജനറൽ സെക്രട്ടറി കെ.എം. ഫൈസൽ എന്നിവർ അറിയിച്ചു.

കഴിഞ്ഞ സി.ഡി.എസ് തെരഞ്ഞെടുപ്പിൽ കോൺഗ്രസും ലീഗും പരസ്പരം മത്സരിക്കുകയും ലീഗ് പ്രതിനിധികൾ ചെയർപേഴ്സനും വൈസ് ചെയർപേഴ്സനുമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലീഗും കോൺഗ്രസും തമ്മിൽ ഭിന്നത രൂക്ഷമാണ്.

ഭിന്നത പരിഹരിക്കാൻ യു.ഡി.എഫ് ജില്ല-മണ്ഡലം നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. പൊതുപരിപാടികൾ ഉൾെപ്പടെ കോൺഗ്രസുമായി പഞ്ചായത്തിൽ ഒരുതരത്തിലും സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ പരിപാടി ബഹിഷ്കരിക്കാൻ ലീഗ് തീരുമാനിച്ചത്.

Tags:    
News Summary - Muslim League will boycott Rahul Gandhi's program in Kanyampatta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.