മഴക്കാലം വരവായി; ജില്ലയില്‍ 192 ദുരന്ത സാധ്യത പ്രദേശങ്ങള്‍

ക​ൽ​പ​റ്റ: മ​ഴ​ക്കാ​ല​ത്തി​ന്റെ വ​ര​വ​റി​യി​ച്ച് ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ. ചൊ​വ്വാ​ഴ്ച ജി​ല്ല ആ​സ്ഥാ​ന​മാ​യ ക​ൽ​പ​റ്റ​യി​ൽ ഉ​ച്ച​യോ​ടെ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ജി​ല്ല​യി​ല്‍ 192 ദു​ര​ന്ത സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ചൊ​വ്വാ​ഴ്ച കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ പ്ര​വ​ച​ന​പ്ര​കാ​രം വ​യ​നാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം വ്യാ​ഴാ​ഴ്ച​യോ​ടെ കേ​ര​ള​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പ് പ​റ​യു​ന്ന​ത്. ബു​ധ​നാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. ജൂ​ൺ ആ​റു​വ​രെ ഇ​ടി​മി​ന്ന​ലോ​ടും ശ​ക്ത​മാ​യ കാ​റ്റോ​ടും കൂ​ടി വ്യാ​പ​ക​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

Tags:    
News Summary - Monsoon season has arrived; 192 disaster-prone areas in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.