വടുവഞ്ചാൽ: താമരശ്ശേരിയിൽനിന്ന് കാണാതായ വിദ്യാർഥികളെ വടുവഞ്ചാലിൽ കണ്ടെത്തി. രണ്ട് ആൺകുട്ടികളും പെൺകുട്ടിയും അടങ്ങുന്ന സംഘത്തെയാണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കണ്ടെത്തിയത്. സംഘത്തിൽപെട്ട ഒരാളെ നേരത്തെ തന്നെ കണ്ടെത്തി പൊലീസിന് കൈമാറിയിരുന്നു. ഒരാൺകുട്ടിയും പെൺകുട്ടിയുമടങ്ങുന്ന സംഘത്തെ തിരച്ചിലിനൊടുവിൽ വടുവഞ്ചാൽ പാടിവയലിൽ നിന്നാണ് നാട്ടുകാർ പിടികൂടിയത്. ഈ മൂവർ സംഘം എങ്ങനെയാണ് വടുവഞ്ചാലിലെത്തിയത് എന്നത് വ്യക്തമല്ല.
താമരശ്ശേരി ഗവ. ഹൈസ്കൂൾ വിദ്യാർഥി അനുഷ്ക, ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി മയൂഷ് (17), അനന്തു കൃഷ്ണ (15) എന്നിവരെയാണ് താമരശ്ശേരിയിൽനിന്ന് കാണാതായത്. ഇവർ വടുവഞ്ചാൽ ചിത്രഗിരിയിലെത്തുകയും നാട്ടുകാരും പൊലീസും പിന്തുടരുന്നുവെന്ന് മനസ്സിലാക്കി സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ ഒളിക്കുകയുമായിരുന്നു.
പിന്നീട് ഇരുചക്ര വാഹനത്തിൽ കടന്നുകളഞ്ഞ ഇവരെ നാട്ടുകാർ പിന്തുടർന്ന് പാടിവയലിൽവെച്ച് പിടികൂടുകയായിരുന്നു. അനന്തു കൃഷ്ണയെ ആദ്യം തന്നെ കണ്ടെത്തി നാട്ടുകാർ പൊലീസിനെ ഏൽപിച്ചിരുന്നു. വെള്ളിയാഴ്ച അർധരാത്രിക്ക് ശേഷമാണ് നാട്ടുകാർ ഇവരെ പിടികൂടി പൊലീസിനെ ഏൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.