സ്വകാര്യ ബസ് മേഖല നേരിടുന്നത് ഗുരുതര പ്രതിസന്ധി; 29ന് വയനാട് ജില്ലയിൽ ബസ് പണിമുടക്ക്

കൽപറ്റ: സ്വകാര്യ ബസ് മേഖല നേരിടുന്ന ഗുരുതര പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ സ്വകാര്യ ബസുകൾ ജൂൺ 29ന് പണിമുടക്കും. സംയുക്ത തൊഴിലാളി സംഘടനകളും മേഖലയിലെ ഉടമകളുടെ സംഘടനയായ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷനും സംയുക്തമായി അന്ന് രാവിലെ 10ന് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും. വിവിധ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

യോഗത്തിൽ ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് ഗിരീഷ് കൽപറ്റ അധ്യക്ഷത വച്ചു, എം.എസ്. സുരേഷ് ബാബു(സി.ഐ.ടി.യു), സി. മൊയ്തീൻകുട്ടി (എസ്.ടി.യു), ടി. മണി (എ.ഐ.ടി.യു.സി), കെ. സന്തോഷ് കുമാർ (ബി.എം.എസ്), കെ.ബി. രാജുകൃഷ്ണ (എച്ച്.എം.എസ്), പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് പി.കെ. ഹരിദാസ്, ജനറൽ സെക്രട്ടറി എം.എം. രഞ്ജിത്ത് റാം, ട്രഷറർ സി.എം. മാത്യു, കെ.എ. തോമസ്, കെ.സി. വിനോദ്, എം.ആർ. ശ്രീകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Bus strike in Wayanad district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.