വെങ്ങപ്പള്ളി പഞ്ചായത്തിലെ ഓടമൂട്ടില്‍ സ്മാര്‍ട്ട് അംഗന്‍വാടി ഉദ്ഘാടനം ചെയ്ത പ്രിയങ്ക ഗാന്ധി എം.പി കുട്ടികളോടൊപ്പം
പിണങ്ങോട്: വെങ്ങപ്പള്ളി പഞ്ചായത്തിലെ ഓടമൂട്ടില്‍ സ്മാര്‍ട്ട് അംഗന്‍വാടി പ്രിയങ്ക ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു. രാവിലെ പത്തരയോടെ നടന്ന ഉദ്ഘാടനച്ചടങ്ങിന് ശേഷം അംഗന്‍വാടിയിലെ കുട്ടികള്‍ക്കൊപ്പം കളിചിരികളുമായി സമയം ചെലവഴിച്ച ശേഷമാണ് എം.പി മടങ്ങിയത്. കൃഷിമന്ത്രി അഡ്വ. ടി സിദ്ദിഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍, വൈസ് പ്രസിഡന്റ് ഷീജ എന്‍, വികസനകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഹസീന മുജീബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ രാമന്‍ കെ.എ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സൻ മിഥില എം.കെ, പഞ്ചായത്ത് അംഗങ്ങളായ വിനീഷ്, നിതിന്‍, ശ്രീജിത്ത്, സലിം ബാവ, വസന്ത, ശര്‍ബിന എം.പി, ഷമീറ മുത്തലിബ്, രമേശ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.