നൂൽപ്പുഴ മൂക്കുത്തിക്കുന്നിൽനിന്ന് കണ്ടെടുത്ത വാഷുമായി എക്സൈസ് സംഘം

ചാരായം വാറ്റാൻ പാകപ്പെടുത്തിയ 210 ലിറ്റർ വാഷ് പിടികൂടി

സുൽത്താൻ ബത്തേരി: ലഹരി വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി നൂൽപുഴ മൂക്കുത്തികുന്ന് ഭാഗത്ത്‌ വയനാട് എക്സൈസ് ഇന്റലിജൻസും സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ സംഘവും നടത്തിയ പരിശോധനയിൽ പാലത്തിന്റെ ഗർഡറുകൾക്കിടയിൽ സൂക്ഷിച്ചുവെച്ച 210 ലിറ്റർ വാഷ് പിടികൂടി. വാഷ് സൂക്ഷിച്ചുവെച്ച ആളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുന്നതായി എക്സൈസ് അറിയിച്ചു.

വയനാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ പി.എസ്. സുമേഷ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എം. സൈമൺ, സി.വി. ഹരിദാസ്, സുരേഷ് വെങ്ങാലിക്കുന്നേൽ, പ്രിവന്റിവ് ഓഫിസർമാരായ പി. കൃഷ്ണൻകുട്ടി, കെ.വി. പ്രകാശൻ, എ.എസ്. അനീഷ്, പി.ആർ. വിനോദ്, സിവിൽ എക്സൈസ് ഓഫിസർ റാഷിദ്‌, ഡ്രൈവർ അബ്ദുൽ റഹീം എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - 210 liters of wash used to distill liquor seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.