സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ പൊ​ൻ​കു​ഴി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ മാ​സ​ങ്ങ​ളാ​യി ഭീ​തി​വി​ത​ച്ച ക​ടു​വ ഒ​ടു​വി​ൽ വ​നം വ​കു​പ്പി​ന്റെ കൂ​ട്ടി​ൽ അ​ക​പ്പെ​ട്ടു. ചി​റ​മൂ​ല ഉ​ന്ന​തി​ക്ക് സ​മീ​പം സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച ക​ടു​വ കു​ടു​ങ്ങി​യ​ത്. 12 വ​യ​സ്സു​ള്ള പെ​ൺ ക​ടു​വ​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് വ​നം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പൊ​ൻ​കു​ഴി, മു​ത്ത​ങ്ങ ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ടു​മാ​സ​ത്തോ​ള​മാ​യി ജ​നം ക​ടു​വ ഭീ​ഷ​ണി​യി​ലാ​യി​രു​ന്നു. പ​ത്തോ​ളം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ചു. നാ​ട്ടു​കാ​ർ ഏ​റെ മു​റ​വി​ളി കൂ​ട്ടി​യ​തി​നു​ശേ​ഷ​മാ​ണ് കൂ​ട് സ്ഥാ​പി​ക്കാ​ൻ വ​നം വ​കു​പ്പ് ത​യാ​റാ​യ​ത്. ഞാ​യ​റാ​ഴ്ച ചി​റ​മൂ​ല​യി​ൽ ക​ടു​വ പ​ശു​ക്കി​ടാ​വി​നെ ആ​ക്ര​മി​ച്ചി​രു​ന്നു. കൂ​ട് എ​ത്തി​ച്ച് ഈ ​പ​ശു​ക്കി​ടാ​വി​ന്റെ ജ​ഡം കൂ​ട്ടി​ൽ വെ​ക്കു​ക​യാ​യി​രു​ന്നു.

പി​ടി​യി​ലാ​യ ക​ടു​വ​യെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി കു​പ്പാ​ടി​യി​ലെ മൃ​ഗ​പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ വ​രു​ൺ ഡാ​ലി​യ, അ​രു​ൾ ശെ​ൽ​വ​ൻ, അ​ജി​ത്ത് കെ. ​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ ദൗ​ത്യ​ത്തി​ന് നേ​തൃ​ത്വം​ന​ൽ​കി.

Tags:    
News Summary - Fear Relieved; Tiger at Ponkuzhi Caged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.