മു​ഹ​മ്മ​ദ് ന​സ​ൽ

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

മാ​ന​ന്ത​വാ​ടി: മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തോ​ൽ​പ്പെ​ട്ടി എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റ് ജീ​വ​ന​ക്കാ​രും മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സ് ജീ​വ​ന​ക്കാ​രും വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ന​ട​ത്തി​യ സം​യു​ക്ത വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് 9.506 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ​ത്.

കോ​ഴി​ക്കോ​ട് വ​ട​ക​ര മാ​ക്കൂ​ൽ​പീ​ടി​ക വ​ട​ക്ക​യി​ൽ വീ​ട്ടി​ൽ വി.​കെ. മു​ഹ​മ്മ​ദ് ന​സ​ൽ (21) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ർ​ണാ​ട​ക ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ൾ.

മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത് ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ എ​ക്സൈ​സ് പ്രി​വ​ന്റിവ് ഓ​ഫി​സ​ർ പി.​ആ​ർ. ജി​നോ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​ആ​ർ. വി​നോ​ദ്, എം.​എം. ബി​നു, കെ.​യു. ജോ​ബി​ഷ്, സ​നൂ​പ്, എ.​സി. പ്ര​ജീ​ഷ്, എ​ക്സൈ​സ് ഡ്രൈ​വ​ർ ര​മേ​ശ് ബാ​ബു എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.