റോ​ബി​ൻ, അ​ജി​ത്ത്, ജി​തി​ൻ, അ​മ​ൽ, ജെ​നി​ലി​യ, എ.​വി അ​ജി​ത്ത്

16കാരിയെ കൊണ്ടുപോയ ആറംഗ ലഹരിസംഘം പിടിയിൽ

മാ​ന​ന്ത​വാ​ടി: ര​ക്ഷി​താ​ക്ക​ള​റി​യാ​തെ അ​ര്‍ധ​രാ​ത്രി​യി​ൽ 16കാ​രി​യെ വീ​ട്ടി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ല​ഹ​രി ന​ല്‍കി​യ സം​ഭ​വ​ത്തി​ൽ ആ​റു​പേ​ർ പി​ടി​യി​ൽ.

തൃ​ശ്ശി​ലേ​രി മു​ത്തു​മാ​രി ക​ണ്ണ​ഞ്ചി​റ വീ​ട്ടി​ല്‍ റോ​ബി​ന്‍ കെ. ​ജോ​യ് (20), മാ​ന​ന്ത​വാ​ടി ക​ല്ലി​യോ​ട്ടു​കു​ന്ന് ലി​ജു​നി​വാ​സി​ൽ അ​മ​ല്‍ കൃ​ഷ്ണ (20), കു​റ്റി​മൂ​ല ക​ള്ള​മ്പ​റ​മ്പി​ല്‍ കെ.​വി. ജി​തി​ന്‍ (22), എ​ട​വ​ക ചാ​മാ​ടി​പ്പൊ​യി​ല്‍ ചി​റ​ക്ക​ല്‍ സി. ​അ​ജി​ത്കു​മാ​ര്‍ (23), പ​ന​മ​രം അ​ഞ്ചു​കു​ന്ന് ക​ല്ലി​ട്ടാം​കു​ഴി ജെ​നി​ലി​യ (19), മാ​ന​ന്ത​വാ​ടി ക​ണി​യാ​രം പാ​ലാ​ക്കു​ളി പോ​ത്ത​നാ​ട്ടി​ൽ എ.​വി. അ​ജി​ത്ത് (26) എ​ന്നി​വ​രെ​യാ​ണ് മാ​ന​ന്ത​വാ​ടി പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. എ​ല്ലാ​വ​രേ​യും മാ​ന​ന്ത​വാ​ടി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് (ര​ണ്ട്) റി​മാ​ൻ​ഡ് ചെ​യ്തു.

ജൂ​ലൈ 12നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ർ​ധ​രാ​ത്രി വീ​ട്ടി​ലെ​ത്തി​യ​വ​ർ​ക്കൊ​പ്പം ഇ​റ​ങ്ങി​പ്പോ​യ പെ​ൺ​കു​ട്ടി 10കി.​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള ക​ണി​യാ​ര​ത്തു​വെ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​പ്പോ​ഴാ​ണ് കു​ട്ടി വീ​ട്ടി​ൽ​നി​ന്നു പോ​യ കാ​ര്യം ര​ക്ഷി​താ​ക്ക​ളി​റി​യു​ന്ന​ത്. അ​മ​ലി​നൊ​പ്പ​മാ​ണ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ബൈ​ക്ക​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലാ​ണ് കു​ട്ടി​യെ അ​മ​ലി​നൊ​പ്പം ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്നി​റ​ക്കി​ക്കൊ​ണ്ടു​പോ​യ ശേ​ഷം നി​ര്‍ബ​ന്ധി​ച്ച് മ​ദ്യം ന​ല്‍കു​ക​യും സി​ഗ​ര​റ്റ് വ​ലി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണി​പ്പോ​ൾ.

മാ​ന​ന്ത​വാ​ടി ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്.​എ​ച്ച്.​ഒ പി. ​റ​ഫീ​ഖ്, എ​സ്‌.​ഐ​മാ​രാ​യ കെ.​കെ. സോ​ബി​ന്‍, വി.​പി. മു​ഹ​മ്മ​ദ് അ​ലി, കെ.​എ​ൻ. സു​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ച്ച​ത്. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് നി​സാ​ര്‍, എം.​ആ​ര്‍. ര​മേ​ഷ്, കെ.​ആ​ര്‍. അ​നീ​ഷ്, ഷി​ന്റോ ജോ​സ​ഫ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Six-member drug gang arrested for kidnapping 16-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.