മാ​ന​ന്ത​വാ​ടി എം.​എ​ല്‍.​എ ഉ​ഷ വി​ജ​യ​ന്റെ മ​ക​ൻ അ​ഭ​യ് കൃ​ഷ്ണ കെ. ​വി​ജ​യ​ൻ പ​രേ​ഡ് പൂ​ര്‍ത്തി​യാ​യ​ശേ​ഷം കു​ടും​ബ​ത്തോ​ടൊ​പ്പം സ​ന്തോ​ഷം പ​ങ്കി​ടു​ന്നു

പാ​സി​ങ്ഔ​ട്ട് പ​രേഡ് പൂർത്തിയാക്കി; എം.​എ​ല്‍.​എ ഉ​ഷ വി​ജ​യ​ന്റെ മ​ക​ന്‍ ഇ​നി ക​മാ​ൻ​ഡോ ഓഫിസർ

പാ​ണ്ടി​ക്കാ​ട് (മ​ല​പ്പു​റം): ഇ​ന്ത്യ റി​സ​ര്‍വ് ബ​റ്റാ​ലി​യ​നി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍ത്തി​യാ​ക്കി​യ സേ​നാം​ഗ​ങ്ങ​ളു​ടെ പാ​സി​ങ്ഔ​ട്ട് പ​രേ​ഡി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു വി​ശി​ഷ്ടാ​തി​ഥി​കൂ​ടി​യു​ണ്ടാ​യി​രു​ന്നു, മാ​ന​ന്ത​വാ​ടി എം.​എ​ല്‍.​എ ഉ​ഷ വി​ജ​യ​ന്‍. മ​ക​ന്‍ അ​ഭ​യ് കൃ​ഷ്ണ കെ. ​വി​ജ​യ​ന്റെ പാ​സി​ങ്ഔ​ട്ട് പ​രേ​ഡ് കാ​ണാ​നാ​ണ് എം.​എ​ല്‍.​എ മ​റ്റു തി​ര​ക്കു​ക​ള്‍ മാ​റ്റി​വെ​ച്ച് പാ​ണ്ടി​ക്കാ​ട് എ​ത്തി​യ​ത്.

മ​ക​ൻ ഡി​ഗ്രി പൂ​ര്‍ത്തി​യാ​യ​ശേ​ഷം ആ​ദ്യം എ​ഴു​തി​യ പി.​എ​സ്.​സി പ​രീ​ക്ഷ​യി​ലാ​ണ് പൊ​ലീ​സ് സേ​ന​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. പൊ​ലീ​സ് സേ​ന​യി​ല്‍ ചേ​ര​ണ​മെ​ന്ന മ​ക​ന്റെ ആ​ഗ്ര​ഹ​ത്തോ​ടൊ​പ്പം കു​ടും​ബ​വും നി​ല​കൊ​ണ്ടു. മ​ക​ന്‍ സം​സ്ഥാ​ന പൊ​ലീ​സി​ന്റെ ഭാ​ഗ​മാ​കു​ന്ന​ത് ഏ​റെ അ​ഭി​മാ​നം ന​ല്‍കു​ന്ന ഒ​ന്നാ​ണെ​ന്ന് എം.​എ​ല്‍.​എ പ​റ​ഞ്ഞു. ഭ​ര്‍ത്താ​വ് വി​ജ​യ​ന്‍, മ​റ്റൊ​രു മ​ക​ന്‍ വി​വേ​കാ​ന​ന്ദ്, അ​മ്മ ശാ​ന്ത, മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പ​മാ​ണ് പ​രേ​ഡ് വീ​ക്ഷി​ക്കാ​ന്‍ എ​ത്തി​യ​ത്.

Tags:    
News Summary - പാ​സി​ങ്ഔ​ട്ട് പ​രേഡ് പൂർത്തയാക്കി; എം.​എ​ല്‍.​എ ഉ​ഷ വി​ജ​യ​ന്റെ മ​ക​ന്‍ ഇ​നി ക​മാ​ൻ​ഡോ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.