ചെ​റു​വ​യ​ൽ രാ​മ​നെ അ​ദ്ദേ​ഹ​ത്തി​ന്റെ വ​സ​തി​യി​ൽ കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദീ​ഖ് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

സംസ്ഥാന അവാർഡ്; പ​ത്മ​ശ്രീ ചെറുവയൽ രാമനെ സന്ദർശിച്ച് മന്ത്രി ടി. സിദ്ദീഖ്

മാ​ന​ന്ത​വാ​ടി: കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള സം​സ്ഥാ​ന സ‍ർ​ക്കാ​റി​ന്റെ പ്ര​ഥ​മ ഉ​മ്മ​ൻ​ചാ​ണ്ടി പു​ര​സ്കാ​ര ജേ​താ​വാ​യ പ​ത്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​നെ കൃ​ഷി മ​ന്ത്രി അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് ക​മ്മ​ന​യി​ലെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. ചി​ങ്ങം ഒ​ന്നി​ന് ഏ​റ​ണാ​കു​ള​ത്ത് കൃ​ഷി വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ക​ർ​ഷ​ക ദി​നാ​ച​ര​ണം സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ക. അ​ഭി​ന​ന്ദ​നം അ​റി​യി​ക്കാ​നും പു​ര​സ്കാ​ര​വി​ത​ര​ണ ച​ട​ങ്ങി​ലേ​ക്ക് കു​ടും​ബ​സ​മേ​തം ക്ഷ​ണി​ക്കു​ന്ന​തി​നു​മാ​ണ് മ​ന്ത്രി ചെ​റു​വ​യ​ൽ രാ​മ​ന്റെ വ​സ​തി​യി​ലെ​ത്തി​യ​ത്.

അ​തി​ജീ​വ​ന​ത്തി​നാ​യി പോ​രാ​ടു​ന്ന ക​ർ​ഷ​ക​ന്റെ പ്ര​തീ​ക​മാ​യ പ​ത്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​ന് പ്ര​ഥ​മ ഉ​മ്മ​ൻ​ചാ​ണ്ടി പു​ര​സ്കാ​ര​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി വ​കു​പ്പ് സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി​യും കൃ​ഷി ഡ​യ​റ​ക്ട​റും അം​ഗ​ങ്ങ​ളാ​യി​രു​ന്ന പു​ര​സ്കാ​ര നി​ർ​ണ​യ ക​മ്മി​റ്റി ഐ​ക്യ​ക​ണ്ഠേ​ന​യാ​ണ് ചെ​റു​വ​യ​ൽ രാ​മ​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. കൃ​ത്രി​മ​ത്വ​ത്തി​ന്റെ ഒ​രം​ശം പോ​ലു​മി​ല്ലാ​തെ മ​ണ്ണി​നോ​ടും പ്ര​കൃ​തി​യോ​ടും കൃ​ഷി​യോ​ടും താ​ദാ​ത്മ്യം പ്രാ​പി​ച്ച​യാ​ളാ​ണ് അ​ദ്ദേ​ഹം. രാ​ജ്യം ആ​ദ​രി​ച്ച ചെ​റു​വ​യ​ൽ രാ​മ​നെ സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ് ഈ ​പു​ര​സ്കാ​ര​ത്തി​ലൂ​ടെ ആ​ദ​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ഞ്ച് ല​ക്ഷം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. വ്യ​ക്തി​പ​ര​മാ​യി ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പേ​രി​ലു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ​ത്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​ൻ പ്ര​തി​ക​രി​ച്ചു. ഉ​ഷ വി​ജ​യ​ൻ എം.​എ​ൽ.​എ, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മീ​നാ​ക്ഷി രാ​മ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ മ​ന്ത്രി​യോ​ടൊ​പ്പം ചെ​റു​വ​യ​ൽ രാ​മ​ന്റെ വ​സ​തി​യി​ലെ​ത്തി​യി​രു​ന്നു.

Tags:    
News Summary - സംസ്ഥാന അവാർഡ്; പ​ത്മ​ശ്രീ ചെറുവയൽ രാമനെ സന്ദർശിച്ച് മന്ത്രി ടി. സിദ്ദീഖ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.