സ്വകാര്യ മൈക്രോ ഫിനാന്‍സ്; ഏജന്റുമാര്‍ക്കെതിരെ പരാതിയുമായി ഗോത്രവനിതകള്‍

മാ​ന​ന്ത​വാ​ടി: സ്വ​കാ​ര്യ മൈ​ക്രോ ഫി​നാ​ന്‍സ് സ്ഥാ​പ​ന​ത്തി​ലെ ഏ​ജ​ന്റു​മാ​ര്‍ക്കെ​തി​രെ പ​രാ​തി​യു​മാ​യി ആ​ദി​വാ​സി സ്ത്രീ​ക​ള്‍. ത​ങ്ങ​ളു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് വാ​യ്പാ​ത്ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് എ​ട​വ​ക ചേ​മ്പി​ലോ​ട് വ​ലി​യ​കു​ന്ന് ഉ​ന്ന​തി​യി​ലെ സി​ന്ധു, മീ​നാ​ക്ഷി, പാ​റ്റ എ​ന്നി​വ​രാ​ണ് മാ​ന​ന്ത​വാ​ടി ചെ​റ്റ​പ്പാ​ല​ത്തു​ള്ള സ്ഥാ​പ​ന​ത്തി​ലെ ഏ​ജ​ന്റു​മാ​ര്‍ക്കെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​യ​ത്.

ആ​ധാ​ര്‍ കാ​ര്‍ഡി​ലെ വി​വ​ര​ങ്ങ​ള്‍ ന​ല്‍കി വി​ര​ല​യ​ട​യാ​ളം പ​തി​പ്പി​ച്ചാ​ല്‍ 4,000 രൂ​പ ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ചെ​ന്നാ​ണ് വ​നി​ത​ക​ളു​ടെ പ​രാ​തി. ര​ണ്ടു വ​ര്‍ഷം മു​മ്പാ​ണ് ത​ങ്ങ​ള്‍ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു. എ​ടു​ത്ത വാ​യ്പ തി​രി​ച്ച​ട​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് വി​ളി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​ന്റെ ആ​ഴം മ​ന​സ്സി​ലാ​ക്കി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് അ​ടു​ത്ത ദി​വ​സം പ​ട്ടി​ക​വ​ര്‍ഗ വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി​ക്കും പൊ​ലീ​സി​ലും പ​ട്ടി​ക​വ​ര്‍ഗ ക​മീ​ഷ​നും പ​രാ​തി ന​ല്‍കു​മെ​ന്ന് മൂ​ന്നു​പേ​രും പ​റ​ഞ്ഞു.

മൈ​ക്രോ ഫി​നാ​ന്‍സ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ​ന്നു പ​റ​ഞ്ഞ് ര​ണ്ട് സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഉ​ന്ന​തി​യി​ലെ​ത്തി​യ​ത്. വി​ര​ല​ട​യാ​ളം പ​തി​പ്പി​ച്ച ശേ​ഷം പ​ണം ന​ല്‍കാ​ന്‍ വി​ളി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് സം​ഘം മ​ട​ങ്ങി. പി​ന്നീ​ട് സ്ഥാ​പ​ന​ത്തി​ല്‍ എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ്ഥാ​പ​ന​ത്തി​ല്‍നി​ന്നു മൂ​ന്നു​പേ​രെ​ക്കൊ​ണ്ടും 30,000 രൂ​പ​വീ​തം പി​ന്‍വ​ലി​പ്പി​ച്ച ശേ​ഷം അ​ത് ഏ​ജ​ന്റു​മാ​ര്‍ വാ​ങ്ങി നാ​ലാ​യി​രം രൂ​പ വീ​തം തി​രി​കെ ന​ല്‍കി.

ബാ​ക്കി തു​ക അ​ട​ക്കേ​ണ്ടെ​ന്നും നാ​ലാ​യി​രം രൂ​പ നി​ങ്ങ​ള്‍ക്കു​ള്ള​താ​ണെ​ന്നും തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​റ​ഞ്ഞു​വി​ട്ടു. ര​ണ്ടാ​മ​തും ഇ​തേ രീ​തി​യി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​ങ്ങ​ളു​ടെ പേ​രി​ല്‍ അ​റു​പ​തി​നാ​യി​രം രൂ​പ വാ​യ്പ​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യ​തെ​ന്ന് ഗോ​ത്ര വ​നി​ത​ക​ള്‍ പ​റ​ഞ്ഞു. ത​ങ്ങ​ള്‍ക്ക് വാ​യ്പ തി​രി​ച്ച​ട​ക്കാ​ന്‍ നി​ര്‍വാ​ഹ​മി​ല്ലെ​ന്നും ത​ട്ടി​പ്പു ന​ട​ത്തി​യ​വ​രെ​ക്ക​ണ്ടെ​ത്തി തു​ക തി​രി​ച്ച​ട​പ്പി​ക്ക​ണ​മെ​ന്നും അ​വ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - സ്വകാര്യ മൈക്രോ ഫിനാന്‍സ്; ഏജന്റുമാര്‍ക്കെതിരെ പരാതിയുമായി ഗോത്രവനിതകള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.