ഇരട്ടക്കൊല: പരിക്കേറ്റ യുവാവിനെ വീണ്ടും വിളിപ്പിച്ചു

മാ​ന​ന്ത​വാ​ടി: പ​ന​മ​രം താ​ഴെ നെ​ല്ലി​യ​മ്പം കാ​വ​ട​ത്ത് റി​ട്ട. അ​ധ്യാ​പ​ക​നും ഭാ​ര്യ​യും കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ച യു​വാ​വി​നെ പൊ​ലീ​സ് വീ​ണ്ടും വി​ളി​പ്പി​ച്ചു.

ശ​രീ​ര​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത് വി​ട്ടി​രു​ന്നെ​ങ്കി​ലും വീ​ണ്ടും വി​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ അ​ടു​പ്പ​ക്കാ​ര​നോ​ടും ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ​രി​ക്കേ​റ്റ​തെ​ങ്ങ​നെ​യെ​ന്ന് കൃ​ത്യ​മാ​യി പ​റ​യാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് യു​വാ​വി​നെ വ്യാ​ഴാ​ഴ്ച ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് കാ​വ​ടം പ​ത്മാ​ല​യ​ത്തി​ൽ കേ​ശ​വ​ൻ മാ​സ്​​റ്റ​ർ (72), ഭാ​ര്യ പ​ത്മാ​വ​തി (68) എ​ന്നി​വ​ർ മു​ഖാ​വ​ര​ണ​ധാ​രി​ക​ളാ​യ ര​ണ്ടു​പേ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

Tags:    
News Summary - twin murder injured youth called again by police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.