ദ്വാ​ര​ക പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ല്‍ നി​ർ​മി​ച്ച അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ആ​ന്‍ഡ് അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക്

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ഒ.​ആ​ര്‍. കേ​ളു എം.​എ​ല്‍.​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ന്നു

തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം -മ​ന്ത്രി

മാ​ന​ന്ത​വാ​ടി: തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യ​മാ​ണെ​ന്നും തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹി​ക​നീ​തി മ​ന്ത്രി ഡോ. ​ആ​ര്‍ ബി​ന്ദു.

ദ്വാ​ര​ക പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ല്‍ നി​ർ​മി​ച്ച അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ആ​ന്‍ഡ് അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക് ഓ​ണ്‍ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ അ​ന്ത​ര്‍ദേ​ശീ​യ ഹ​ബ്ബാ​ക്കി മാ​റ്റാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് സ​ര്‍ക്കാ​ര്‍ ന​ട​ത്തുന്ന​തെ​ന്നും കേ​ര​ള​ത്തെ ന​വ വൈ​ജ്ഞാ​നി​ക സ​മൂ​ഹ​മാ​ക്കു​ന്ന​തി​ല്‍ കാ​മ്പ​സ് കൂ​ട്ടാ​യ്മ​ക​ള്‍ക്ക് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഒ.​ആ​ര്‍. കേ​ളു എം.​എ​ല്‍.​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. രാ​ഹു​ല്‍ ഗാ​ന്ധി എം.​പി​യു​ടെ സ​ന്ദേ​ശം വാ​യി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജ​സ്റ്റി​ന്‍ ബേ​ബി, എ​ട​വ​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് കു​ട്ടി ബ്രാ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ജു​നൈ​ദ് കൈ​പ്പാ​ണി, എ​ട​വ​ക പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ശി​ഹാ​ബു​ദ്ദീ​ന്‍ അ​യാ​ത്ത്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​വി​ജ​യ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഇ​ന്ദി​ര പ്രേ​മ​ച​ന്ദ്ര​ന്‍, കോ​ള​ജ് യൂ​നി​യ​ന്‍ ചെ​യ​ര്‍മാ​ന്‍ സ​രു​ണ്‍ എ​സ്. സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Opportunity of career oriented education should be utilized - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.