ബൈരക്കുപ്പ പാലം നിർമാണത്തിന് കർണാടക സർക്കാർ അനുമതി

ക​ൽ​പ​റ്റ: ബൈ​ര​ക്കു​പ്പ പാ​ലം നി​ർ​മാ​ണ​ത്തി​ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ എ​ൻ.​ഒ.​സി (നി​രാ​ക്ഷേ​പ പ​ത്രം) ല​ഭി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ അ​റി​യി​ച്ചു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ​തു​ട​ർ​ന്നാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ ക​ർ​ണാ​ട​ക സ​ർ​ക്കാ​റു​മാ​യി നേ​ര​ത്തെ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വി​ഷ​യം മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച​ത്.

കേ​ര​ള​ത്തി​നും ക​ർ​ണാ​ട​ക​ക്കു​മി​ട​യി​ൽ വ​ള​രെ​ക്കാ​ല​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന പാ​ലം വ​യ​നാ​ട് ജി​ല്ല​യി​ലെ പെ​രി​ക്ക​ല്ലൂ​രി​നെ​യും കു​ട​ക് ജി​ല്ല​യി​ലെ ബൈ​ര​ക്കു​പ്പ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്. 36 വ​ർ​ഷം മു​മ്പാണ് പാ​ലം നി​ർ​മാ​ണ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. തു​ട​ർ​ന്ന് 2002 മാ​ർ​ച്ച് 15ന് ​കേ​ന്ദ്ര ഷി​പ്പി​ങ്, റോ​ഡ് ഗ​താ​ഗ​തം, ഹൈ​വേ മ​ന്ത്രാ​ല​യം പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി. കേ​ര​ള​ത്തി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​പ്രോ​ച്ച് റോ​ഡ് ഇ​തി​ന​കം പൂ​ർ​ണ​മാ​യും പൂ​ർ​ത്തി​യാ​യി.

പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണം ക​ർ​ണാ​ട​ക​യി​ലെ അ​നു​ബ​ന്ധ പാ​ത​യു​ടെ നി​ർ​മാ​ണ​ത്തെ ആ​ശ്ര​യി​ച്ചാ​യ​തി​നാ​ൽ ക​ർ​ണാ​ട​ക പാ​ത​യി​ലെ അ​പ്രോ​ച്ച് റോ​ഡി​ന്റെ നി​ർ​മാ​ണ​ത്തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​വ​ശ്യ​മാ​യ പാ​രി​സ്ഥി​തി​ക അ​നു​മ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന് നേ​ര​ത്തെ ക​ത്ത് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം.

പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പു​ൽ​പ​ള്ളി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ക​ൽ​പ​റ്റ, കോ​ഴി​ക്കോ​ട് ഭാ​ഗ​ങ്ങ​ളു​മാ​യി മൈ​സൂ​രു​വി​നെ​യും ബം​ഗ​ളൂ​രു​വി​നെ​യും നേ​രി​ട്ട് ബ​ന്ധി​പ്പി​ക്കു​ന്ന ബ​ദ​ൽ പാ​ത​യാ​യി പാ​ലം പ്ര​വ​ർ​ത്തി​ക്കും. നി​ല​വി​ൽ ദേ​ശീ​യ​പാ​ത 766ൽ ​ബ​ന്ദി​പ്പൂ​ർ വ​ന​മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള രാ​ത്രി​യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നും സ​ഹാ​യ​ക​മാ​കും. ബം​ഗ​ളൂ​രു​വി​നും സു​ൽ​ത്താ​ൻ ബ​ത്തേ​രി​ക്കും ഇ​ട​യി​ലു​ള്ള യാ​ത്രാ​ദൂ​രം ഏ​ക​ദേ​ശം 40 കി​ലോ​മീ​റ്റ​ർ കു​റ​യ്ക്കു​ന്ന​തോ​ടൊ​പ്പം യാ​ത്രാ​സ​മ​യം ലാ​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Karnataka government gives approval for construction of Byrakuppa bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.