ദേ​വാ​ല കാ​ട്ടി​മ​ട്ടം ഭാ​ഗ​ത്തെ അ​ന​ധി​കൃ​ത സ്വ​ർ​ണ ഖ​ന​ന കു​ഴി​ക​ൾ ഡി.​എ​ഫ്.​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ണ്ണി​ട്ട് മൂ​ടു​ന്നു

അനധികൃത സ്വർണ ഖനനം; കുഴികൾ മൂടിത്തുടങ്ങി

ദേവാല: കാട്ടിമട്ടം ഭാഗത്ത് അനധികൃതമായി സ്വർണം കുഴിച്ചെടുക്കാൻ ഖനനം നടക്കുന്ന പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി. ഗൂഡല്ലൂർ ഫോറസ്റ്റ് ഓഫിസർ വെങ്കിടേഷ് പ്രഭുവിന്റെ നേതൃത്വത്തിൽ വനം ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി.

ഇവിടെ 50ലധികം പുതിയ കുഴികൾ കുഴിച്ചെന്നും അവയിൽ സ്വർണ നിക്ഷേപമുണ്ടെന്നും കണ്ടെത്തുകയും ഈ കുഴികൾ വനം വകുപ്പ് താൽക്കാലികമായി അടക്കുകയും ചെയ്തു. 10 ദിവസത്തിനുള്ളിൽ എല്ലാ കുഴികളും അടക്കുമെന്നും അറിയിച്ചു.

ദേവാല വന സംരക്ഷണ കേന്ദ്രത്തിലെ സ്വർണ ഖനനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 124 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡി.എഫ്.ഒ പറഞ്ഞു. മേഖല റവന്യൂ വകുപ്പിന്റെ പരിധിയിൽ വരില്ലെന്നും വനപരിധിലാണ് വരുകയെന്നും വ്യക്തമായതോടെയാണ് വനംവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തിയത്.

Tags:    
News Summary - Illegal Gold Mining: Authorities Begin Covering Up Pits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.