ബൈക്ക് മോഷ്ടിച്ച് മുങ്ങിയ വയോധികൻ പിടിയിൽ

അമ്പലവയൽ: വയനാട്ടിലെ ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടാനെത്തി റോഡരികിൽ നിർത്തിയിരുന്ന ബൈക്ക് മോഷ്ടിച്ച് മലപ്പുറത്തേക്ക് മുങ്ങിയ വയോധികൻ പിടിയിൽ. എറണാകുളം വരാപുഴ മണാലിപറമ്പിൽ എം.പി. സജീവിനെയാണ് (61) അമ്പലവയൽ പൊലീസ് ചുങ്കത്തറയിൽ കസ്റ്റഡിയിലെടുത്തത്.

ഇയാൾ പുൽപള്ളി, ബത്തേരി, പൊന്നാനി, അന്തിക്കാട് സ്റ്റേഷനുകളിലെ കളവ് കേസുകളിൽ പ്രതിയാണ്. മേയ് ഒന്നിന് ഉച്ചയോടെയാണ് സംഭവം. വടുവൻചാൽ, വട്ടത്തുവയലിലെ ധ്യാനകേന്ദ്രത്തിൽ രാവിലെ ആറു മണിയോടെയാണ് സജീവ് ധ്യാനം കൂടാനെത്തിയത്. ധ്യാനം തീരുന്നതിന് ഒന്നര മണിക്കൂർ മുൻപ് പുറത്തിറങ്ങി റോഡരികിൽ നിർത്തിയിട്ട ഹീറോ ഗ്ലാമർ ബൈക്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എം.എം. വിനീത്കുമാർ, എ.എസ്.ഐ എം.കെ. സനൽ, എസ്.സി.പി.ഒ പ്രഭാകരൻ, സി.പി.ഒമാരായ എസ്. നിധിൻ, മുഹമ്മദ് അൻസാരി, അഖിൽ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Elderly man arrested for stealing bike and drowning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.