പ്രതീകാത്മക ചിത്രം

ഗവ.മെഡിക്കല്‍ കോളജ് മടക്കിമലയിൽ വേണമെന്ന്: തുടർ സമരവുമായി ആക്ഷൻ കമ്മിറ്റി

ക​ല്‍പ​റ്റ: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സ്ഥി​ര​മാ​യി മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി​യി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് മ​ട​ക്കി​മ​ല ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ക്ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ​അ​റി​യി​ച്ചു. വ​യ​നാ​ട്ടി​ൽ നി​ന്നു​ള്ള പാ​ർ​ല​മെ​ന്റ് അം​ഗ​മാ​യി​രു​ന്ന എം.​കെ. ജി​ന​ച​ന്ദ്ര​ന്റെ നാ​മ​ധേ​യ​ത്തി​ൽ, 2015 ജൂ​ലൈ 12ന് ​അ​ന്ന​ത്തെ യു.​ഡി.​എ​ഫ് മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി മ​ട​ക്ക​മി​ല​യി​ൽ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ത​റ​ക്ക​ല്ല് ഇ​ട്ടു. പി​ന്നീ​ട് അ​ധി​കാ​ര​ത്തി​ലേ​റി​യ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ മ​ൺ​റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സം​ഭാ​വ​ന​യാ​യാ​ണ് കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ലെ മ​ട​ക്കി​മ​ല​യി​ലെ 54 ഏ​ക്ക​ർ ഭൂ​മി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ഇ​ത് തെ​റ്റാ​യ റി​പ്പോ​ർ​ട്ടു​ക​ൾ മ​റ​യാ​ക്കി അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു. പി​ന്നീ​ട് 2021 ഫെ​ബ്രു​വ​രി 12ന് ​മാ​ന​ന്ത​വാ​ടി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ, ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​ക്കാ​ല​ത്തി​നി​ട​യി​ൽ അ​നു​യോ​ജ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്താ​ൻ സാ​ധ്യ​മാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ അ​വ​സാ​ന കാ​ല​ഘ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യ അ​മ്പു​കു​ത്തി മ​ല​യി​ലെ റി​സ​ർ​വ് വ​നം, കേ​ന്ദ്ര വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്റെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന്, ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലു​മാ​ണ്. അ​തി​നാ​ൽ, സ​ർ​ക്കാ​രി​ന്റെ കൈ​വ​ശം ഇ​പ്പോ​ഴു​ള്ള​തും ജി​ല്ല​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന​തു​മാ​യ മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി​യി​ൽ ജി​ന​ച​ന്ദ്ര മെ​മ്മോ​റി​യ​ൽ വ​യ​നാ​ട് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് സ്ഥാ​പി​ക്ക​ണം. ഇ​തി​ന് പ​ക​രം, മു​ൻ സ​ർ​ക്കാ​ർ ന​ട​ത്തി​യ ഭൂ​മി അ​ന്വേ​ഷ​ണ രീ​തി വീ​ണ്ടും അ​വ​ലം​ബി​ക്കു​ന്ന​ത്, യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളോ​ട് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പ​ര​സ്യ​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.

മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്ത്, കെ.​എ​സ്.​ഇ.​ബി​യു​ടെ കീ​ഴി​ലു​ള്ള 21 ഏ​ക്ക​ർ ഭൂ​മി ഒ​രി​ക്ക​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ന് യോ​ജി​ച്ച​ത​ല്ല. അ​വി​ടെ ഏ​ഴ് ജി​ല്ല​ക​ളി​ലേ​ക്കു​ള്ള കെ.​എ​സ്.​ഇ.​ബി​യു​ടെ ഇ​ല​ക്ട്രി​ക് പോ​സ്റ്റ് നി​ർ​മാ​ണ​വും സോ​ളാ​ർ പാ​ന​ൽ വൈ​ദ്യു​തി നി​ർ​മാ​ണ​വും ന​ട​ക്കു​ക​യാ​ണ്. ശേ​ഷി​ക്കു​ന്ന നി​ലം പൂ​ർ​ണ​മാ​യും ച​തു​പ്പ് പ്ര​ദേ​ശ​മാ​ണ്.

നി​ര​വി​ൽ​പു​ഴ, കു​ഴി​നി​ലം, തി​രു​നെ​ല്ലി, കാ​ട്ടി​ക്കു​ളം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ന​ട​ത്തു​ന്ന ഭൂ​മി അ​ന്വേ​ഷ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ക​ൽ​പ​റ്റ, സു​ൽ​ത്താ​ൻ ബ​ത്തേ​രി എം.​എ​ൽ.​എ​മാ​ർ നി​ല​പാ​ട് പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വ​യ​നാ​ട്ടി​ൽ നി​ന്ന് പ്ര​തി​മാ​സം 15,000 മു​ത​ൽ 20,000 വ​രെ രോ​ഗി​ക​ളാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​തേ​ടി ചു​ര​മി​റ​ങ്ങി മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന​ത്. വ​യ​നാ​ടി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് നി​ശ്ചി​ത സ​മ​യം​കൊ​ണ്ട് അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് എ​ത്തി​ച്ചേ​രാ​ൻ പ​റ്റു​ന്ന സ്ഥ​ല​മാ​ണ് മ​ട​ക്കി​മ​ല. ഒ​രേ സ്ഥ​ല​ത്ത് ഇ​വി​ടെ​ത​ന്നെ 54 ഏ​ക്ക​ർ ഉ​ള്ള​ത്, ഭാ​വി​യി​ൽ മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് കൂ​ടി മു​ത​ൽ​ക്കൂ​ട്ടാ​വും. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് തു​ട​ർ​സ​മ​ര​ങ്ങ​ൾ ന​ട​ത്തും.

ഇ​തി​ന്റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ ഓ​ൺ​ലൈ​ൻ ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തു​ന്നു​ണ്ട്. ആ​ഗ​സ്റ്റ് എ​ട്ടി​ന് വൈ​കീ​ട്ട് ക​മ്പ​ള​ക്കാ​ട് ടൗ​ണി​ൽ ആ​ക്ഷ​ൻ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യു​ടെ 10 കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​പി. ഫി​ലി​പ്പ് കു​ട്ടി, ജ​ന. ക​ൺ​വീ​ന​ർ മൊ​യ്തു കാ​വു​ങ്ങ​ൽ, ട്ര​ഷ​റ​ർ അ​ഡ്വ. ടി.​യു. ബാ​ബു, അ​ബ്ദു​ൽ ഖാ​ദ​ർ മ​ട​ക്കി​മ​ല, ല​ത്തീ​ഫ് പ​ഞ്ചാ​ര, അ​ഷ്റ​ഫ് പ​ഞ്ചാ​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Action Committee continues strike demanding government medical college in Madakimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.