ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാൻ മ​ന്ത്രി ടി. ​സി​ദ്ദീ​ഖി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ല​ക്ട​റേ​റ്റ് മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം

ന​ല്ലോ​ണം ആ​ഘോ​ഷി​ക്കാം; ജി​ല്ല​ത​ല ഓ​ണം വാ​രാ​ഘോ​ഷം 24 മു​ത​ല്‍ 30 വ​രെ

ക​ൽ​പ​റ്റ: ജി​ല്ല​ത​ല ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ഗ​സ്റ്റ് 24 മു​ത​ല്‍ 30 വ​രെ ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ കൃ​ഷി മ​ന്ത്രി അ​ഡ്വ.​ടി. സി​ദ്ദീ​ഖി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ല​ക്ട​റേ​റ്റ് മി​നി കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന ആ​ലോ​ച​ന​യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ജി​ല്ല ഭ​ര​ണ​കൂ​ടം, ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ല്‍, വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ക​ല്‍പ​റ്റ​യി​ല്‍ ന​ട​ക്കും. ദു​ര​ന്ത​ങ്ങ​ളി​ല്‍നി​ന്ന് ക​ര​ക​യ​റി​യ ജി​ല്ല​യു​ടെ വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും വി​ധ​ത്തി​ല്‍ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ളും പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. ജി​ല്ല-​താ​ലൂ​ക്ക്- പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ല്‍ പൂ​ക്ക​ള മ​ത്സ​ര​ങ്ങ​ള്‍, വ​ടം​വ​ലി ഉ​ള്‍പ്പെ​ടെ മ​റ്റു മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും. വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്കും പ്ര​ദേ​ശ​വാ​സി​ക​ള്‍ക്കും ഒ​രു​പോ​ലെ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും ആ​ഘോ​ഷ​വും മ​ത്സ​ര​ങ്ങ​ളും. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഏ​ഴ് ദി​വ​സം വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം സ​ജ്ജീ​ക​രി​ക്കും. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​രു​ടെ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ര്‍ന്ന് ജി​ല്ല​ത​ല പാ​ര​മ്പ​ര്യ ഭ​ക്ഷ്യ​മേ​ള, സം​സ്ഥാ​ന​ത​ല ക​യാ​ക്കി​ങ് മ​ത്സ​രം, ജി​ല്ല​ത​ല മ​ഡ് ഫു​ഡ്‌​ബാ​ള്‍, മ​ഡ് വോ​ളി​ബാ​ള്‍, ജ​ല സാ​ഹ​സി​ക യാ​ത്ര എ​ന്നി​വ ഓ​ണം വാ​രാ​ഘോ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍ക്ക് വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വം സ​മ്മാ​നി​ക്കും.

ഇ​തി​നു​പു​റ​മെ, ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും പ്രാ​ദേ​ശി​ക ക്ല​ബു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചും വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ റി​സോ​ര്‍ട്ടു​ക​ളു​ടെ​യും മ​റ്റു സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കും. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് കൃ​ഷി മ​ന്ത്രി അ​ഡ്വ.​ടി. സി​ദ്ദീ​ഖ്, എം.​എ​ല്‍.​എ​മാ​രാ​യ ഐ.​സി ബാ​ല​കൃ​ഷ്ണ​ന്‍, ഉ​ഷ വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും ക​ല​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ ചെ​യ​ര്‍മാ​നും ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ലി​ല്‍ സെ​ക്ര​ട്ട​റി ക​ണ്‍വീ​ന​റാ​യി സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു.

സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ​യു​ള്ള ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്റെ സ​മാ​പ​നം 30ന് ​സു​ല്‍ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ ന​ട​ക്കും. ക​ല​ക്ട​റേ​റ്റി​ല്‍ ചേ​ര്‍ന്ന് ആ​ലോ​ച​ന​യോ​ഗ​ത്തി​ല്‍ എം.​എ​ല്‍.​എ ഉ​ഷ വി​ജ​യ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, ക​ല​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, സ​ബ് ക​ല​ക്ട​ര്‍ അ​തു​ല്‍ സാ​ഗ​ര്‍, വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - ന​ല്ലോ​ണം ആ​ഘോ​ഷി​ക്കാം; ജി​ല്ല​ത​ല ഓ​ണം വാ​രാ​ഘോ​ഷം 24 മു​ത​ല്‍ 30 വ​രെ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.