വെങ്ങപ്പളളി: അപകടത്തിൽ പരിക്കേറ്റയാളെയുംകൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് തടഞ്ഞുനിർത്തി ഡ്രൈവറെ ചിലർ മർദിച്ചു. വെള്ളിയാഴ്ച വൈകീട്ട് കോറോത്ത് ഉണ്ടായ അപകടത്തിൽ പരിക്കേറ്റയാളെയും കൊണ്ട് കോറോത്തുള്ള ആംബുലൻസ് മേപ്പാടി ഡോ. മൂപ്പൻസ് ആശുപത്രിയിലേക്ക് വരികയായിരുന്നു. എടഗുനിക്കടുത്ത പെട്രോൾ പമ്പിന് സമീപം കാറിലെത്തിയ സംഘം ആംബുലൻസ് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
മൂന്നുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഒരാൾ ആംബുലൻസ് ഡ്രൈവറെയും രോഗിയുടെ കൂടെയുള്ളയാളെയും മർദിച്ചു. ഡ്രൈവർ ലത്തീഫിനാണ് പരിക്കേറ്റത്. ആംബുലൻസ് അമിത വേഗതയിലായിരുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.പടിഞ്ഞാറത്തറ പൊലീസ് എത്തിയാണ് ആംബുലൻസിന് പോകാൻ വഴിയൊരുക്കിയത്. തുടർന്നാണ് പരിക്കേറ്റയാളെ ആശുപത്രിൽ എത്തിക്കാനായത്. കൽപറ്റ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.