പുള്ളിമാനെ വേട്ടയാടിയ കേസിൽ പിടിയിലായവർ
Posted On
date_range Updated On
date_range ഇരുളം പുള്ളിമാൻവേട്ട: മൂന്നുപേർകൂടി പിടിയിൽ
പുൽപള്ളി: ഇരുളം കല്ലോണിക്കുന്നിൽ നിന്നു പുള്ളിമാനെ വേട്ടയാടി കൊന്ന സംഘത്തിലെ മൂന്നു പേരെ കൂടി വനപാലകർ പിടികൂടി. ഇരുളം ക ല്ലോണിക്കുന്ന് സ്വദേശികളായ പൊന്തൻമാക്കൽ ലിനിൻ (അണ്ണൻ), കല്ലിങ്കൽ ഷിജു, കൂനൻ മാക്കിൽ വിനു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.
ജൂലൈ എട്ടിന് പാലക്കാട്, നിലമ്പൂർ സ്വദേശികളുടെ സഹായത്തോടെ പുള്ളിമാനെ കല്ലോണിക്കുന്നിൽ നിന്ന് വെടിവെച്ച കേസിലാണ് ഇവരെ പിടികൂടിയത്. ഇവർ ഇറച്ചി പങ്കിട്ടെടുക്കുകയായിരുന്നു. വേട്ടക്ക് സഹായങ്ങൾ നൽകിയത് ലിനിൻ ആണെന്ന് വനപാലകർ പറഞ്ഞു. കേസിൽ എട്ടുപേർ ഇതിനകം പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.