ഓ​ണ​ത്തി​നൊ​രു​ങ്ങി നാ​ടും ന​ഗ​ര​വും; വയനാടൻ വി​പ​ണി​ക​ളി​ൽ തി​ര​ക്കേ​റി

ക​ൽ​പ​റ്റ: ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി. വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​സ്ഥ​ല​ങ്ങ​ളും അ​ല​ങ്ക​രി​ച്ച് ആ​ഘോ​ഷ​ത്തി​ന്റെ നി​റ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. അ​ത്തം മു​ത​ൽ വ​യ​നാ​ട്ടി​ലെ നാ​ടും ന​ഗ​ര​വും ഉ​ത്സ​വ​ല​ഹ​രി​യി​ലാ​ണ്. അ​ത്തം മു​ത​ൽ തു​മ്പ​യും ചെ​ണ്ടും മ​ന്ദാ​ര​വും ചേ​ർ​ത്ത് വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും മ​ത്സ​രി​ച്ച് പൂ​ക്ക​ള​മി​ടു​ന്നു​ണ്ട്. ഓ​ണം അ​ടു​ക്കാ​റാ​യ​തോ​ടെ ന​ഗ​ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ തി​ര​ക്ക് തു​ട​ങ്ങി. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളും ഇ​ത​ര ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രും കൂ​ടി​യ​തോ​ടെ ഗ​താ​ഗ​ത മേ​ഖ​ല​യി​ലും തി​ര​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. വി​വി​ധ സം​ഘ​ട​ന​ക​ളു​ടേ​യും ക്ല​ബു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. പൂ​ക്ക​ളം, ഓ​ണ​സ​ദ്യ, ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ​ക്ക് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ജ​ന​ത്തി​ര​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഓ​ണാ​വ​ധി​ക്ക് വി​ദ്യാ​ല​യ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച അ​ട​ക്കു​ന്ന​തോ​ടെ തി​ര​ക്ക് വ​ർ​ധി​ക്കും. ഓ​ണ​ത്തി​ന്റെ വ​ര​വ​റി​യി​ച്ച് നാ​ടെ​ങ്ങും ആ​ഘോ​ഷ​ച്ചൂ​ട് പ​ട​രു​ക​യാ​ണ്. വി​ല​ക്ക​യ​റ്റ​ത്തി​ന്റെ ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും മ​ല​യാ​ളി മ​ന​സ്സ് ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​ത് കൈ​നി​റ​യെ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ്.

ക​ള​റാ​ക്കാ​നൊ​രു​ങ്ങി വി​പ​ണി

പൂ​ക്ക​ൾ, ഓ​ണ​ക്കോ​ടി, പ​ച്ച​ക്ക​റി​ക​ൾ, പ​ല​ച​ര​ക്ക് തു​ട​ങ്ങി​യ​വ വാ​ങ്ങു​ന്ന​തി​നാ​യി വി​പ​ണി​ക​ളി​ൽ തി​ര​ക്കേ​റി. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​സ്ത്ര​ശാ​ല​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും വി​ൽ​പ​ന​യും സ​ജീ​വ​മാ​ണ്. ടെ​ക്സ്റ്റൈ​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​ന്ന​പോ​ലെ മ​ല​യാ​ളി​യു​ടെ ഓ​ണ​ക്കാ​ല വ​സ്ത്ര​സ​ങ്ക​ൽ​പ​ങ്ങ​ളി​ൽ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ക​സ​വു​സാ​രി​ക്കും മു​ണ്ടി​നും ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ണ്ട്. പ​ര​മ്പ​രാ​ഗ​ത ഡി​സൈ​നു​ക​ൾ​ക്കൊ​പ്പം പു​ത്ത​ൻ ട്രെ​ൻ​ഡു​ക​ൾ​കൂ​ടി ചേ​ർ​ത്താ​ണ് ഇ​ത്ത​വ​ണ ഓ​ണ​ക്കോ​ടി​ക​ൾ വി​പ​ണി​യി​ലെ​ത്തി​യ​ത്. സ്ത്രീ​ക​ൾ​ക്ക് പ​ര​മ്പ​രാ​ഗ​ത ഭം​ഗി നി​ല​നി​ർ​ത്തി​യു​ള്ള സാ​രി​ക​ൾ​ക്കൊ​പ്പം മ​റ്റ് ഡി​സൈ​നു​ക​ളും എ​ത്തി​യി​ട്ടു​ണ്ട്. പു​രു​ഷ​ന്മാ​രു​ടെ വ​സ്ത്ര​ങ്ങ​ളി​ലും മാ​റ്റം പ്ര​ക​ട​മാ​ണ്. ഓ​ഫ​റു​ക​ളും ഡി​സ്‌​കൗ​ണ്ടു​ക​ളും സ​മ്മാ​ന​ങ്ങ​ളു​മെ​ല്ലാം നേ​ര​ത്തേ​ത​ന്നെ വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച​തോ​ടെ വ​സ്ത്ര​വി​പ​ണി സ​ജീ​വ​മാ​യി​രു​ന്നു. സ്കൂ​ൾ, കോ​ള​ജ്, സ്ഥാ​പ​ന​ങ്ങ​ൾ, വ​ലി​യ കു​ടും​ബ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്ക് ഡ്ര​സ് കോ​ഡി​ന് പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വി​ല​ക്ക​യ​റ്റ​വും പൂ​ഴ്ത്തി​വെ​പ്പും ക​രി​ഞ്ച​ന്ത​യും ത​ട​യാ​ൻ പ​രി​ശോ​ധ​ന

ഓ​ണ​ക്കാ​ല​ത്ത് വി​പ​ണി​യി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം, പൂ​ഴ്ത്തി​വെ​പ്പ്, ക​രി​ഞ്ച​ന്ത എ​ന്നി​വ ത​ട​യാ​ൻ വ്യാ​പ​ക പ​രി​ശോ​ധ​ന. പൊ​തു​വി​ത​ര​ണം, ലീ​ഗ​ൽ മെ​ട്രോ​ള​ജി, പൊ​ലീ​സ്, റ​വ​ന്യൂ, ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല ക​ല​ക്ട​ർ രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക സ്ക്വാ​ഡ് മു​പ്പ​തി​ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ത്തി​ട​ങ്ങ​ളി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. ഉ​പ​ഭോ​ക്താ​ക്ക​ൾ കാ​ണു​ന്ന വി​ധ​ത്തി​ൽ വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹോ​ട്ട​ലു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ പി.​എ​സ്. പ്ര​വീ​ൺ, മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ ഇ.​എം. സു​മേ​ഷ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ കെ.​എം. അ​പ​ർ​ണ, ഫു​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ർ ഡോ. ​അ​ഞ്ജു ജോ​ർ​ജ്, റേ​ഷ​നി​ങ് ഇ​ൻ​സ്പെ​ക്ട​ർ വി​നു സ്റ്റാ​ൻ​ലി എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ള്ള​ത്.

അ​തി​ര്‍ത്തി​ക​ളി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യു​മാ​യി അ​തി​ര്‍ത്തി പ​ങ്കി​ടു​ന്ന ചെ​ക്ക്‌​പോ​സ്റ്റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ എ​ക്‌​സൈ​സ് ജി​ല്ല​ത​ല ജ​ന​കീ​യ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ക​ട​ത്ത്, ഉ​പ​യോ​ഗം, വ്യാ​ജ മ​ദ്യ​നി​ര്‍മാ​ണം എ​ന്നി​വ ത​ട​യു​ന്ന​തി​ന് ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല്‍പ​ന ത​ട​യു​ന്ന​തി​ന് ഉ​ന്ന​തി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രും. ഇ​തി​നാ​യി വാ​ര്‍ഡ്ത​ലം മു​ത​ലു​ള്ള ജ​ന​ജാ​ഗ്ര​ത സ​മി​തി​ക​ളെ ശ​ക്തി​പ്പെ​ടു​ത്തി ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും പൊ​തു​ജ​ന​ങ്ങ​ളി​ല്‍നി​ന്ന് ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ല്‍ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ക​ല​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ അ​ധ്യ​ക്ഷ​യാ​യി. മാ​ന​ന്ത​വാ​ടി-​സു​ല്‍ത്താ​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ മീ​നാ​ക്ഷി രാ​മ​ന്‍, പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ന്‍, എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ പി.​കെ. സ​തീ​ഷ് കു​മാ​ര്‍, ജി​ല്ല വി​മു​ക്തി മാ​നേ​ജ​ര്‍ സ​ജി​ത്ത് ച​ന്ദ്ര​ന്‍, ഗ​വ. പ്ലീ​ഡ​ര്‍ ചെ​റി​യാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ഓ​ണ​സ​മൃ​ദ്ധി, ഓ​ണ​വി​പ​ണി​ക​ൾ നാ​ളെ മു​ത​ൽ

ജി​ല്ല​യി​ല്‍ കൃ​ഷി വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ണ​സ​മൃ​ദ്ധി, ഓ​ണ​വി​പ​ണി​ക​ൾ ശ​നി​യാ​ഴ്ച മു​ത​ൽ 25 വ​രെ പ്ര​വ​ർ​ത്തി​ക്കും. വി​ല​സ്ഥി​ര​ത​ക്കാ​യു​ള്ള വി​പ​ണി ഇ​ട​പെ​ട​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ 41 ക​ർ​ഷ​ക ച​ന്ത​ക​ളാ​ണ് വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ക. ഇ​തി​ല്‍ 26 ച​ന്ത​ക​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി​ഭ​വ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തോ​ടൊ​പ്പം 10 ച​ന്ത​ക​ൾ ഹോ​ർ​ട്ടി​കോ​ർ​പ്പും അ​ഞ്ച് ച​ന്ത​ക​ൾ വി.​എ​ഫ്.​പി.​സി.​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലും സം​ഘ​ടി​പ്പി​ക്കും. ക​ർ​ഷ​ക​രി​ൽ​നി​ന്ന് നേ​രി​ട്ട് സം​ഭ​രി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ പൊ​തു​വി​പ​ണി​യി​ലെ മൊ​ത്ത വ്യാ​പാ​ര വി​ല​യേ​ക്കാ​ൾ 10 ശ​ത​മാ​നം അ​ധി​കം വി​ല ന​ൽ​കി സം​ഭ​രി​ക്കും. പൊ​തു​വി​പ​ണി​യി​ലെ ചി​ല്ല​റ വി​ൽ​പ​ന വി​ല​യേ​ക്കാ​ൾ 30 ശ​ത​മാ​നം വ​രെ കു​റ​ഞ്ഞ വി​ല​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കും. ജൈ​വ സാ​ക്ഷ്യ​പ​ത്ര​മു​ള്ള ജൈ​വ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ഇ​തേ രീ​തി​യി​ൽ 20 ശ​ത​മാ​നം അ​ധി​ക വി​ല ന​ൽ​കി സം​ഭ​രി​ക്കും. ചി​ല്ല​റ വി​ൽ​പ​ന വി​ല​യേ​ക്കാ​ൾ 10 ശ​ത​മാ​നം കു​റ​ഞ്ഞ വി​ല​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കും. കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ർ​ഷ​ക ച​ന്ത​ക​ൾ വ​ഴി സം​ഭ​രി​ച്ച് വി​ത​ര​ണം ചെ​യ്യും. ക​ർ​ഷ​ക ച​ന്ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക് അ​ടു​ത്തു​ള്ള കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടാം.

വ​യ​നാ​ട് ടൂ​റി​സം അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

മേ​പ്പാ​ടി: വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ വ​യ​നാ​ട് ടൂ​റി​സം അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം യു.​എ. അ​ജ്മ​ൽ സാ​ജി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല സെ​ക്ര​ട്ട​റി സൈ​ഫ് വൈ​ത്തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കാ​യി​ക മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. പ​ട്ടു വി​യ്യ​നാ​ട​ൻ സ്വാ​ഗ​ത​വും ആ​ർ.​എം. രാ​ജു ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​ക​ൾ​ക്ക് അ​ൻ​വ​ർ മേ​പ്പാ​ടി, ന​സീ​ബ് അ​മ്പ​ല​വ​യ​ൽ, ജി. ​ര​തീ​ഷ്, ലി​ല്ലി​യ തോ​മ​സ്, ഷാ​ഹു​ൽ ഹ​മീ​ദ്, മു​സ്ത​ഫ അ​മ്പ്ര​ള, ജോ​സ് ര​മേ​ശ്, സ്മാ​സ് മു​ഹ​മ്മ​ദ്, ഫൈ​സ​ൽ സ്വ​ർ​ഗം, റി​ന്റു ഫെ​ർ​ണാ​ണ്ട​സ്, മാ​ത്യു മേ​പ്പാ​ടി, ല​ത്തീ​ഫ് മേ​പ്പാ​ടി, ജ​സീ അ​മ്പ​ല​വ​യ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ർ​ഷ​ക മി​ത്രം ഓ​ണ​ക്കി​റ്റ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: 400ഓ​ളം ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ക​ർ​ഷ​ക മി​ത്രം ഫാ​ർ​മേ​ഴ്സ് ക​മ്പ​നി 14 ഇ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ഓ​ണ​ക്കി​റ്റ് പു​റ​ത്തി​റ​ക്കി. ഉ​ദ്ഘാ​ട​നം ക​ർ​ഷ​ക മി​ത്രം ഉ​പ​ര​ക്ഷാ​ധി​കാ​രി ഡോ. ​പി. രാ​ജേ​ന്ദ്ര​ൻ പു​ളി​യ​ൻ​മാ​ക്ക​ൽ ഗ്രൂ​പ് എം.​ഡി പി.​എം. സെ​ബാ​സ്റ്റ്യ​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ചീ​രാ​ലി​ലെ യൂ​നി​റ്റി​ൽ ഉ​ൽ​പാ​ദി​പ്പി​ച്ച വി​ഷ​ര​ഹി​ത ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ള​ട​ങ്ങി​യ 802 രൂ​പ വി​ല​യു​ള്ള കി​റ്റ് 720 രൂ​പ​ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്.

ഡ​യ​റ​ക്ട​ർ ഡോ. ​പി. ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക മി​ത്രം ഉ​പ ര​ക്ഷാ​ധി​കാ​രി കാ​ദ​ർ പ​ട്ടാ​മ്പി, ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ്, കെ.​പി. യൂ​സ​ഫ് ഹാ​ജി, വി​ഷ്ണു വേ​ണു​ഗോ​പാ​ൽ, വി. ​ഉ​മ്മ​ർ ഹാ​ജി, ജോ​ജോ യു. ​ജോ​ൺ, എം.​കെ. ബാ​ല​ൻ, കെ.​പി. അ​സൈ​നാ​ർ, സു​രേ​ന്ദ്ര​ൻ മ​ണി​ച്ചി​റ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മി​ത്ര പ്രൊ​ഡ​ക്ട്സ് എ​ന്ന പേ​രി​ലാ​ണ് കി​റ്റ് പു​റ​ത്തി​റ​ക്കി​യ​ത്.

ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ ഹ​രി​ത​ച​ട്ടം ക​ർ​ശ​ന​മാ​ക്കും

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന മു​ഴു​വ​ൻ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും ഹ​രി​ത​ച​ട്ടം പാ​ലി​ച്ച് മാ​ത്ര​മേ ന​ട​ത്താ​വൂ എ​ന്ന് ജി​ല്ല ശു​ചി​ത്വ മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. പ​രി​പാ​ടി​ക​ളി​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും സ​ദ്യ​ക്കും മ​റ്റ് ഭ​ക്ഷ​ണ വി​ത​ര​ണ​ങ്ങ​ൾ​ക്കും വാ​ഴ​യി​ല, സ്റ്റീ​ൽ പാ​ത്ര​ങ്ങ​ൾ, സ്റ്റീ​ൽ ഗ്ലാ​സു​ക​ൾ എ​ന്നി​വ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ആ​ഘോ​ഷ സ്ഥ​ല​ങ്ങ​ളി​ൽ ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് ശേ​ഖ​രി​ക്കാ​ൻ ബി​ന്നു​ക​ൾ സ്ഥാ​പി​ക്കു​ക​യും അ​വ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കാ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും വേ​ണം.

Tags:    
News Summary - Country and city unite for Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.