കള്ളാടി ദുരന്ത ബാധിതർക്ക് സൗജന്യ റേഷൻ അനുവദിച്ച് സർക്കാർ

കൽപറ്റ: കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ ആഘാതം നേരിട്ട കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ സൗജന്യ റേഷൻ അനുവദിച്ചു.

മേപ്പാടി ഗ്രാമപഞ്ചായത്തിലെ എട്ട് മുതൽ 12 വരെയുള്ള വാർഡുകളിലെ കുടുംബങ്ങൾക്ക് അടിയന്തര ആശ്വാസ നടപടിയുടെ ഭാഗമായി സൗജന്യ റേഷൻ അനുവദിക്കണമെന്ന് കലക്ടർ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സൗജന്യ റേഷൻ അനുവദിക്കാൻ ജില്ല കലക്ടർക്ക് അനുമതി നൽകി സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഉത്തരവിട്ടത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും അനുവദിച്ച 49,25,000 രൂപയുടെ ധനസഹായം സര്‍ക്കാര്‍ മുമ്പ് കൈമാറിയിരുന്നു. അപകടത്തില്‍ മരണപ്പെട്ട എട്ടുപേരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ആകെ 40 ലക്ഷം രൂപയാണ് കൈമാറിയിരുന്നത്. ഗുരുതര പരിക്കേറ്റ നാലുപേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും സാരമായി പരിക്കേറ്റ അഞ്ച് പേര്‍ക്ക് എന്നിവർക്ക് 25,000 രൂപ വീതവും അനുവദിച്ചിരുന്നു.

Tags:    
News Summary - Government Sanctions Free Rations for Kalladi Landslide Victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.