മനുവിന്റെ പിതാവും മാതാവും ബത്തേരി ട്രൈബൽ ഡെവലപ്മെൻറ് ഓഫിസിന് മുന്നിൽ നടത്തുന്ന സത്യഗ്രഹത്തിന് ഐക്യദാർഢ്യവുമായി സി.പി.എം ട്രൈബൽ ഓഫിസിലേക്ക് നടത്തിയ മാർച്ച് ജില്ല സെക്രട്ടറി കെ. റഫീക്ക് ഉദ്ഘാടനം ചെയ്യുന്നു
സുൽത്താൻബത്തേരി: പൊൻകുഴിയിലെ ഗോത്ര വിദ്യാർഥി മനുവിന്റെ മരണത്തിന് ഉത്തരവാദിയായവരുടെ പേരിൽ നടപടി സ്വീകരിക്കുക, കുടുംബത്തിന് സർക്കാർ ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മനുവിന്റെ പിതാവും മാതാവും ബത്തേരി ട്രൈബൽ ഡെവലപ്മെൻറ് ഓഫിസിന് മുന്നിൽ സത്യഗ്രഹമിരുന്നു.
സമരത്തിന് ഐക്യദാർഢ്യവുമായി സി.പി.എം ട്രൈബൽ ഓഫിസിലേക്ക് മാർച്ച് നടത്തി. ജില്ല സെക്രട്ടറി കെ. റഫീക്ക് ഉദ്ഘാടനം ചെയ്തു. ട്രൈബൽ ഡെവലപ്മെൻറ് ഓഫിസറുമായി നടന്ന ചർച്ചയിൽ മനുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ സർക്കാറിനെ അറിയിച്ച് പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.