സു​ൽ​ത്താ​ൻ ബ​ത്തേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്

ബസ് ടെർമിനൽ-കം ഷോപ്പിങ് കോംപ്ലക്‌സ് നിർമാണം; സുൽത്താൻ ബത്തേരിയിൽ വിവാദം കൊഴുക്കുന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​ത്തി​ൽ പു​തി​യ ബ​സ് ടെ​ർ​മി​ന​ൽ-​കം ഷോ​പ്പി​ങ് കോം​പ്ല​ക്സ് നി​ർ​മി​ക്കാ​നു​ള്ള ക​ഴി​ഞ്ഞ മു​നി​സി​പ്പ​ൽ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വാ​ദം അ​വ​സാ​നി​ക്കു​ന്നി​ല്ല. യു.​ഡി.​എ​ഫും എ​ൽ.​ഡി.​എ​ഫും ത​മ്മി​ൽ ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യ​ഥാ​ർ​ഥ വ​സ്തു​ത പു​ക​മ​റ​യ്ക്കു​ള്ളി​ലാ​ണ്.

മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ക​ഴി​ഞ്ഞ ഇ​ട​ത് ഭ​ര​ണ​സ​മി​തി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച ബ​സ് ടെ​ർ​മി​ന​ൽ-​കം ഷോ​പ്പി​ങ് കോം​പ്ല​ക്സ് വേ​ണ്ടെ​ന്നു​വെ​ച്ച ഇ​പ്പോ​ഴ​ത്തെ യു.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം വ​ന്ന​തോ​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. വ​ലി​യ അ​ഴി​മ​തി​യാ​ണ് നി​ർ​മാ​ണ​ത്തി​ലൂ​ടെ ഇ​ട​തു​പ​ക്ഷം ല​ക്ഷ്യം വെ​ച്ച​തെ​ന്ന് യു.​ഡി.​എ​ഫ് ആ​രോ​പി​ക്കു​മ്പോ​ൾ, അ​തേ നാ​ണ​യ​ത്തി​ൽ​ത​ന്നെ തി​രി​ച്ച​ടി​ക്കാ​നാ​ണ് എ​ൽ.​ഡി.​എ​ഫും ശ്ര​മി​ക്കു​ന്ന​ത്. ചി​ല വി​ല​പേ​ശ​ലു​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മാ​ണം യു.​ഡി.​എ​ഫ് വേ​ണ്ടെ​ന്നു​വെ​ച്ച​തെ​ന്നാ​ണ് ഇ​ട​തു​പ​ക്ഷം ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്.

ഗ്ലോ​ബ​ൽ വെ​ഞ്ച്വ​ർ എ​ന്ന ക​മ്പ​നി​യെ​യാ​ണ് ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മി​ക്കാ​ൻ ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഡി.​ബി.​ഒ.​ടി. (ഡി​സൈ​ൻ, ബി​ൽ​ഡ്, ഓ​പ​റേ​റ്റ്, ട്രാ​ൻ​സ്ഫ​ർ) വ്യ​വ​സ്ഥ​യി​ലാ​യി​രു​ന്നു ക​രാ​ർ. 75 കോ​ടി​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ന​ഗ​ര​സ​ഭ​ക്ക് യാ​തൊ​രു ചെ​ല​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ക​രം നി​ർ​മി​ക്കു​ന്ന ബ​സ് സ്റ്റാ​ൻ​ഡ് 35 വ​ർ​ഷം ഗ്ലോ​ബ​ൽ ക​മ്പ​നി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും. 35 വ​ർ​ഷ​മെ​ന്ന​ത് വേ​ണ​മെ​ങ്കി​ൽ 50 വ​ർ​ഷ​മാ​ക്കി കൂ​ട്ടാ​മെ​ന്നും ക​രാ​റി​ൽ പ​റ​യു​ന്നു​ണ്ട്.

കൂ​ടാ​തെ, റ​ഹീം മെ​മ്മോ​റി​യ​ൽ വ​ൺ​വേ റോ​ഡി​ൽ പ​ഴ​യ മാം​സ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന 51 സെൻറ് സ്ഥ​ല​ത്ത് ഷോ​പ്പി​ങ് കോം​പ്ല​ക്സ് നി​ർ​മി​ക്കാ​നു​ള്ള അ​വ​കാ​ശ​വും ഗ്ലോ​ബ​ൽ വെ​ഞ്ച്വ​ർ ക​മ്പ​നി​ക്ക് എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി കൊ​ടു​ത്തി​രു​ന്നു. പ​ഴ​യ മാ​ർ​ക്ക​റ്റ് ഭൂ​മി സ്വ​കാ​ര്യ ക​മ്പ​നി​ക്ക് വെ​റു​തെ കൊ​ടു​ക്കു​ന്ന ന​ട​പ​ടി​യാ​ണ് എ​ൽ.​ഡി.​എ​ഫ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ഇ​പ്പോ​ൾ യു.​ഡി.​എ​ഫ് വ​ലി​യ രീ​തി​യി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കാ​ൻ മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം വി​ല​യ്ക്ക് വാ​ങ്ങി​യി​രു​ന്നു. രാ​ജീ​വ് ഗാ​ന്ധി ബൈ​പാ​സ് റോ​ഡി​ന് സ​മീ​പ​മാ​ണ് ഇ​ത്. വ​യ​ൽ ഭൂ​മി ത​രം മാ​റ്റാ​തെ​യാ​ണ് വാ​ങ്ങി​യ​തെ​ന്നും ഭൂ​മി സൗ​ജ​ന്യ​മാ​യി കി​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ൽ.​ഡി.​എ​ഫ് വ​ലി​യ വി​ല കൊ​ടു​ത്ത് ഭൂ​മി വാ​ങ്ങി​യ​തെ​ന്നും യു.​ഡി.​എ​ഫ് ഇ​പ്പോ​ൾ ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​നി​ന്ന് എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി പു​റ​ത്തു പോ​കു​മ്പോ​ൾ ത​രം മാ​റ്റ​ൽ പ്ര​ക്രി​യ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​യി​രു​ന്നെ​ന്നും 40 വ​ർ​ഷം യു.​ഡി.​എ​ഫ് ഭ​രി​ച്ചി​ട്ടും ബ​സ് ടെ​ർ​മി​ന​ലി​നാ​യി ആ​രും സൗ​ജ​ന്യ​മാ​യി ഭൂ​മി കൊ​ടു​ക്കാ​ത്ത​തെ​ന്തെ​ന്നും എ​ൽ.​ഡി.​എ​ഫ് തി​രി​ച്ചു​ചോ​ദി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ബ​ത്തേ​രി ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ദി​വ​സ​ങ്ങ​ളാ​യി യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ് അ​ണി​ക​ൾ ത​മ്മി​ൽ വ​ലി​യ വാ​ഗ്വാ​ദം ന​ട​ക്കു​ന്നു​ണ്ട്. യു.​ഡി.​എ​ഫ് നേ​താ​ക്ക​ളു​ടെ വി​ല​പേ​ശ​ൽ സം​ബ​ന്ധി​ച്ച വി​ഡി​യോ ത​ങ്ങ​ളു​ടെ പ​ക്ക​ൽ ഉ​ണ്ടെ​ന്ന് ഇ​ട​തു​പ​ക്ഷ​ത്തെ ഒ​രു മു​ൻ കൗ​ൺ​സി​ല​ർ പ​റ​ഞ്ഞ​തോ​ടെ യു.​ഡി.​എ​ഫ് അ​ണി​ക​ൾ വെ​ല്ലു​വി​ളി​ക​ളു​മാ​യി രം​ഗ​ത്തു​വ​ന്നു. വാ​ർ​ത്ത​സ​മ്മേ​ള​നം വി​ളി​ച്ചും അ​വ​ർ വെ​ല്ലു​വി​ളി​ച്ചു. മ​റു​പ​ടി​യു​മാ​യി എ​ൽ.​ഡി.​എ​ഫും രം​ഗ​ത്തെ​ത്തി.

ഒ​ടു​വി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞ​ത് മു​സ് ലിം ​ലീ​ഗ് നേ​താ​വി​ന്റെ വീ​ട്ടി​ൽ ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​ൻ ച​ർ​ച്ച​ക്കാ​യി പോ​യെ​ന്നാ​ണ്. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ ക​രാ​റു​കാ​ര​നു​മാ​യി സം​സാ​രി​ച്ചു​വ​ന്നും എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ൾ പ​റ​യു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ, ഇ​തു സം​ബ​ന്ധി​ച്ച് വി​ഡി​യോ ഉ​ണ്ടെ​ന്നു​ള്ള പ്ര​ചാ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ൻ അ​വ​ർ ത​യാ​റാ​യി​ല്ല.

സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​ത്തി​ൽ ഒ​രു ബ​സ് ടെ​ർ​മി​ന​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യം എ​ല്ലാ മു​ന്ന​ണി​ക​ളും അം​ഗീ​ക​രി​ക്കു​ന്നു​ണ്ട്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളു​മാ​യി അ​ടു​ത്തു​കി​ട​ക്കു​ന്ന ന​ഗ​ര​മെ​ന്ന​നി​ല​യി​ൽ ഇ​വി​ടെ വാ​ഹ​ന​ങ്ങ​ളു​ടെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ബ​സു​ക​ളും നി​ര​വ​ധി എ​ത്തു​ന്നു. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള, പ്ര​ത്യേ​കി​ച്ച് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ബ​സു​ക​ളൊ​ന്നും ഇ​വി​ടെ സ്റ്റേ ​ചെ​യ്യാ​റി​ല്ല. നി​ർ​ത്തി​യി​ടാ​നു​ള്ള സൗ​ക​ര്യ​ക്കു​റ​വാ​ണ് പ്ര​ശ്നം. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ പ​രി​മി​ത​മാ​യ സൗ​ക​ര്യ​മാ​ണ് എ​ല്ലാ​വ​ർ​ക്കും ആ​ശ്ര​യം. കു​റ​ച്ചു ബ​സു​ക​ൾ ഒ​ന്നി​ച്ച് പാ​ർ​ക്ക് ചെ​യ്താ​ൽ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് നി​റ​യും.

Tags:    
News Summary - Construction of bus terminal-cum-shopping complex Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.