വിവിധ മാല മോഷണക്കേസിൽ പിടിയിലായവർ

വയനാട്ടിലെ മാല കവർച്ച സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലീസ്; കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ

മാനന്തവാടി/മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവർച്ച സംഘത്തെ പിടികൂടുന്നതിന് ശക്തമായ നടപടികളുമായി പൊലീസ്. കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധയിടങ്ങളിൽനിന്ന് അഞ്ചുപേരാണ് വയനാട് പൊലീസിന്റെ പിടിയിലായത്.

തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് പൊലീസ് സംഘം മീനങ്ങാടിയിൽനിന്ന് പിന്തുടർന്ന് പിടികൂടിയത്. മധുരൈ സ്വദേശികളായ ആലങ്ങാനൂർ, കണ്ണകി എന്ന അർച്ചന എന്ന രമ്യ (30), തിരുപ്പര കോൻഡ്രം ഈശ്വരി (47) എന്നിവരെയാണ് പിടികൂടിയത്. മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ഇവർക്കെതിരെ പല പേരുകളിലായി കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളും വാറന്റുകളുമുണ്ട്. മാനന്തവാടി നഗരത്തിൽ വെച്ച് വയോധികയുടെ മാല അപഹരിക്കാൻ ശ്രമിച്ച അന്തർസംസ്ഥാന മോഷണ സംഘത്തിലെ മൂന്ന് യുവതികളെ മാനന്തവാടി പൊലീസ് പീച്ചങ്കോട് വെച്ച് കഴിഞ്ഞ ദിവസം പിടികൂടി. താൻ ‘ഡോക്ടറാണെന്ന്’ വിശ്വസിപ്പിച്ച് വയോധികയുടെ സീറ്റിനടുത്തിരുന്ന ശേഷമാണ് പ്രതികളിൽ ഒരാൾ മാല പൊട്ടിക്കാൻ ശ്രമിച്ചത്.

മാനന്തവാടി എൽ.എഫ് യു.പി സ്കൂൾ ജങ്ഷനിലായിരുന്നു സംഭവം. പുൽപള്ളി ഭാഗത്തുനിന്ന് ബസിൽ വന്നിറങ്ങിയ വയോധികയെ ഇളം പച്ച നിറത്തിലുള്ള ചുരിദാറും കണ്ണടയും ധരിച്ച പ്രതികൾ പിന്തുടർന്ന് മാല കവരാൻ ശ്രമിക്കുകയായിരുന്നു. കവർച്ച ശ്രമം വയോധിക ഉടനടി തിരിച്ചറിഞ്ഞ് ശബ്ദമുണ്ടാക്കിയതോടെ മാല ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെടകുകയായിരുന്നു. പ്രതികൾ വയോധികയെ പിന്തുടരുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ മാനന്തവാടി എ.എസ്.പി കാർത്തിക് ഐ.പി.എസിന്റെ നേതൃത്വത്തിൽ പൊലീസ് പുറത്തുവിട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ഊർജിത തിരച്ചിലിനൊടുവിൽ പീച്ചങ്കോട് വെച്ചാണ് മൂന്ന് യുവതികളെയും നാട്ടുകാർ സാഹസികമായി തടഞ്ഞ് വെച്ച് പൊലീസിൽ വിവരമറിയിക്കുകയും പൊലീസുകാർ എത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് പിടികൂടിയവരുടെ പേര് വിവരങ്ങൾ പുറത്ത് വിടാൻ പൊലീസ് തയാറായിട്ടില്ല. ജില്ല പൊലീസ് മേധാവി എസ്. ദേവമനോഹറുടെ മേൽനോട്ടത്തിൽ ജില്ലയിൽ വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെല്ലാം വലയിലായത്. പ്രത്യേക അന്വേഷണ സംഘത്തെ കൂടാതെ, മാനന്തവാടി എ.എസ്.പി കാർത്തിക്, ഡിവൈ.എസ്.പി മാരായ എം.എം. അബ്ദുൾ കരീം, ടി.എ. അഗസ്റ്റിൻ തുടങ്ങിയവരുടെ കീഴിൽ പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലുടനീളം ബസുകളും ഓട്ടോറിക്ഷകളും ലോഡ്ജുകളും ബസ് സ്റ്റാൻഡുകളും മറ്റും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്രതികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മാല മോഷണങ്ങൾ നടത്തി വന്നവരായിരുന്നു.

പ്രായമായവരെ പിന്തുടർന്ന് അവരറിയാതെ കവർച്ച നടത്തിയ ശേഷം ഓട്ടോ റിക്ഷകളിൽ പലയിടങ്ങളിൽ മാറിമാറി സഞ്ചരിച്ചും താമസിച്ചും കുറ്റ കൃത്യങ്ങൾ തുടരുകയായിരുന്നു. അടുത്തിടെ വാവുബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പല പരിസരത്തും അമ്പലവയൽ, കമ്പളക്കാട് സ്റ്റേഷൻ പരിധികളിലും കവർച്ച നടന്നതിനെ തുടർന്ന് സംശയിക്കപ്പെടുന്ന സ്ത്രീകളുടെ ചിത്രങ്ങൾ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ആയി മാധ്യമങ്ങൾ മുഖേനയും സാമൂഹമാധ്യമങ്ങൾ മുഖേനയും പ്രചരിപ്പിച്ചിരുന്നു. മീനങ്ങാടിയിലെ സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ സുമേഷിന് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ കൃത്യമായ നിരീക്ഷണമാണ് മീനങ്ങാടിയിൽനിന്ന് മോഷ്ടാക്കളെ വലയിലാക്കാൻ സഹായിച്ചത്. മീനങ്ങാടിയിലെ 'ഔറ കളക്ഷൻ' ഫാൻസി കടയിൽനിന്ന് ഇവർ ഉൽപന്നങ്ങൾ മോഷ്ടിച്ചതായും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.

പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ല​യെ മു​ഴു​വ​ന്‍ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി വി​ല​സി​യ മാ​ല ക​വ​ര്‍ച്ച​സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ കൂ​ടി വ​ല​യി​ലാ​ക്കി വ​യ​നാ​ട് പൊ​ലീ​സ്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മ​ധു​രൈ, ചി​ന്താ​മ​ണി, എം. ​ര​വി(48), ശി​വ​ഗം​ഗ, മ​ട​പു​ര, എം. ​മാ​രി​മു​ത്തു എ​ന്ന പാ​ണ്ഡ്യ​ന്‍ (39) എ​ന്നി​വ​രെ​യാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ സ്‌​ക്വാ​ഡും ബ​ത്തേ​രി പൊ​ലീ​സും ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്. വാ​ട​ക​ക്ക് താ​മ​സി​ച്ചു വ​ന്നി​രു​ന്ന മ​ല​പ്പു​റം, ഐ​ക്ക​ര​പ​ടി​യി​ലെ റൂ​മി​ല്‍നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബ​ത്തേ​രി​യി​ലെ മാ​ല മോ​ഷ​ണ​ക്കേ​സി​ല്‍ പി​ടി​യി​ലാ​യ​വ​രു​ടെ കൂ​ട്ടാ​ളി​ക​ളാ​ണി​വ​ര്‍. ഇ​തോ​ടെ മാ​ല ക​വ​ര്‍ച്ച കേ​സു​ക​ളി​ല്‍ ജി​ല്ല​യി​ല്‍ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി.

ക​ഴി​ഞ്ഞ 17ന് ​ഉ​ച്ച​യോ​ടെ​യാ​ണ് അ​മ്മാ​യി​പ്പാ​ല​ത്തു​നി​ന്ന് ബ​ത്തേ​രി​യി​ലേ​ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യാ​ത്ര ചെ​യ്ത നെ​ന്മേ​നി സ്വ​ദേ​ശി​യു​ടെ മൂ​ന്ന് പ​വ​ന്റെ മാ​ല​യും ഒ​രു ഗ്രാം ​താ​ലി​യും അ​ട​ങ്ങി​യ ഏ​ക​ദേ​ശം 3,82,000 രൂ​പ വി​ല​വ​രു​ന്ന ആ​ഭ​ര​ണം വ​ലി​ച്ച് പൊ​ട്ടി​ച്ച് ക​വ​ര്‍ന്ന​ത്. ബ​ത്തേ​രി ഗാ​ന്ധി ജ​ങ്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ വ​യോ​ധി​ക മോ​ഷ​ണം ന​ട​ന്ന​ത് അ​റി​യു​ക​യും വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു. തു​ട​ര്‍ന്ന് മ​ണി​ക്കൂ​റു​ക​ള്‍ക്കു​ള്ളി​ല്‍ മ​ധു​രൈ സ്വ​ദേ​ശി​ക​ളാ​യ അ​ള​ക​ന​ല്ലൂ​ര്‍, ഈ​ശ്വ​രി (47), അ​ള​ക​ന​ല്ലൂ​ര്‍, ക​ണ്ണ​കി എ​ന്ന അ​ര്‍ച്ച​ന എ​ന്ന ര​മ്യ(30) എ​ന്നി​വ​രെ പി​ടി​കൂ​ടി.

തു​ട​ർ​ന്ന് പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണം കൂ​ട്ടു​പ്ര​തി​ക​ളാ​യ ഈ​ശ്വ​രി​യു​ടെ ഭ​ര്‍ത്താ​വാ​യ ര​വി​യി​ലേ​ക്കും ര​മ്യ​യു​ടെ ഭ​ര്‍ത്താ​വാ​യ മാ​രി​മു​ത്തി​വി​ലേ​ക്കു​മെ​ത്തു​ക​യാ​യി​രു​ന്നു. മോ​ഷ​ണ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ വി​ല്‍പ​ന ന​ട​ത്തി വീ​തം വെ​ച്ച് എ​ടു​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. ഈ​ശ്വ​രി​ക്ക് പാ​നൂ​ര്‍, വാ​ടാ​ന​പ്പ​ള്ളി, അ​ടൂ​ര്‍ എ​ന്നീ സ്‌​റ്റേ​ഷ​നു​ക​ളി​ലും ര​മ്യ​ക്ക് തൃ​ശൂ​ര്‍ വെ​സ്റ്റ്, കൊ​യി​ലാ​ണ്ടി എ​ന്നീ സ്‌​റ്റേ​ഷ​നു​ക​ളി​ലും മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ട്.

Tags:    
News Summary - Wayanad Police Bust Interstate Chain-Snatching Gang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.