സായൂജ്

സ്പാ കേന്ദ്രത്തിലേക്കുള്ള എം.ഡി.എയുമായി യുവാവ് അറസ്റ്റിൽ

വൈത്തിരി: ഓപറേഷൻ തണ്ടറിന്റെയും ഓണം സ്പെഷൽ എൻഫോഴ്സ്മെൻറ് ഡ്രൈവിന്റെയും ഭാഗമായി കൽപറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും തളിപ്പുഴ ഭാഗത്ത് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു.

താമരശ്ശേരി രാരോത്ത് കാരാടി സ്വദേശി വിളയാറച്ചാലിൽ വീട്ടിൽ വി.സി. സായൂജ് (36) ആണ് 2.229 ഗ്രാം എം.ഡി.എം.എയുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് മയക്കുമരുന്ന് വിൽപനക്ക് ഉപയോഗിച്ച മൊബൈൽ ഫോണും ലഹരി വിൽപനയിലൂടെ ലഭിച്ച 10,000 രൂപയും പിടിച്ചെടുത്തു. പരിശോധനയിൽ അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജി. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി. മുഹമ്മദ് മുസ്‌തഫ, എം.വി. പ്രജീഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ എസ്.എസ്. ജിജി എന്നിവർ പങ്കെടുത്തു.

മയക്കുമരുന്ന് വിൽപന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ച് വരുന്നതായി എക്സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Youth Arrested with MDMA in Vythiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.