ലഹരിവിരുദ്ധ പ്രവര്‍ത്തനം; പത്ത്​ വർഷത്തിനിടെ ജില്ലയിൽ 30,719 കേസുകള്‍

മാ​ന​ന്ത​വാ​ടി: ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ 10 വ​ര്‍ഷ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 30719 കേ​സു​ക​ള്‍. 7419 അ​ബ്കാ​രി കേ​സു​ക​ളാ​ണ് ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

2149 മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളും 21151 നി​രോ​ധി​ത പു​ക​യി​ല ഉ​ൽപ​ന്ന വി​പ​ണ​ന കേ​സു​ക​ളും എ​ക്സൈ​സ് വ​കു​പ്പ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഈ ​കാ​ല​യ​ള​വി​ൽ 706 കി​ലോ ക​ഞ്ചാ​വും 1372.4 ഗ്രാം ​എം.​ഡി.​എം.​എ​യും 191.4 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും 498 ഗ്രാം ​ഹാ​ഷി​ഷും 53 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​റും 4340 ഗ്രാം ​ച​ര​സും 21689 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നും 2360 ഗ്രാം ​ല​ഹ​രി ഗു​ളി​ക​ക​ളും പി​ടി​കൂ​ടി. 10 വ​ർ​ഷ​ത്തി​നി​ടെ 19894 കി​ലോ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും എ​ക്സൈ​സ് വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു.

പു​ക​യി​ല ഉ​ൽപ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​തി​ന്റെ പി​ഴ​യി​ന​ത്തി​ല്‍ മാ​ത്രം 36 ല​ക്ഷ​ത്തി​ല​ധ​കം രൂ​പ​യാ​ണ് എ​ക്‌​സൈ​സ് വ​കു​പ്പി​ന് ല​ഭി​ച്ച​ത്. 2022 മേ​യ് വ​രെ ജി​ല്ല​യി​ൽ 371 അ​ബ്കാ​രി, 120 മ​യ​ക്കു​മ​രു​ന്ന്, 1474 നി​രോ​ധി​ത പു​ക​യി​ല ഉ​ൽപ​ന്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ ​എ​ക്സൈ​സ് വ​കു​പ്പ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. 2021 ജൂ​ണ്‍ മു​ത​ല്‍ 2022 മേ​യ് ​വ​രെ 1226 മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ള്‍ ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

വി​വി​ധ കേ​സു​ക​ളി​ലാ​യി 25 വ​യ​സ്സി​ന് താ​ഴെ​യു​ള്ള 144 പേ​ർ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ട്. ചെ​റു​പ്രാ​യ​ത്തി​ലു​ള്ള​വ​ർ ജി​ല്ല​യി​ലും മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​കു​ന്ന​തി​ന്റെ​യും വി​പ​ണ​നം ന​ട​ത്തു​ന്ന​തി​ന്റെ​യും തെ​ളി​വാ​ണി​തെ​ന്ന് ചൂണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ​വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും റി​സോ​ർ​ട്ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി മാ​ഫി​യ ജി​ല്ല​യി​ൽ സ​ജീ​വ​മാ​കു​ന്നു​വെ​ന്ന പ​രാ​തി​ക​ളേ​യും സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ ശ​രി​വെ​ക്കു​ന്നു. അ​തേ​സ​മ​യം, കേ​സു​ക​ള്‍ ചാ​ര്‍ജ് ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം സ്‌​കൂ​ള്‍-​കോ​ള​ജ്ത​ല​ങ്ങി​ല്‍ ല​ഹ​രി​വി​രു​ദ്ധ ക്ല​ബു​ക​ള്‍ രൂ​പ​വ​ത്ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ എ​ക്‌​സൈ​സ് വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ വി​മു​ക്തി മി​ഷ​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഡീ-​അ​ഡീ​ക്ഷ​ന്‍ സെ​ന്റ​ര്‍ സ്ഥാ​പി​ക്കു​ക​ക​യും ല​ഹ​രി വി​മു​ക്ത ചി​കി​ത്സ​യും, കൗ​ണ്‍സ​ലി​ങ്ങും ന​ട​ത്തിവ​രു​ന്ന​താ​യി എ​ക്‌​സൈ​സ് വ​കു​പ്പ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. മാ​ന​ന്ത​വാ​ടി എം.​എ​ല്‍.​എ ഒ.​ആ​ര്‍. കേ​ളു​വി​ന്റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

Tags:    
News Summary - Anti-drug activity; 30,719 cases in the district in ten years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.