ജില്ലയില്‍ 230 പേര്‍ക്കുകൂടി കോവിഡ്

കൽപറ്റ: ജില്ലയില്‍ ബുധനാഴ്ച 230 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 285 പേര്‍ രോഗമുക്തി നേടി. അഞ്ച്​ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ, ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,66,497 ആയി. 1,63,286 പേര്‍ രോഗമുക്തരായി. നിലവില്‍ 2078 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1980 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 903 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 222 പേര്‍ ഉള്‍പ്പെടെ ആകെ 2078 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 447 സാമ്പിളുകള്‍ ബുധനാഴ്ച പരിശോധനയ്ക്ക് അയച്ചു. വൈദ്യുതി മുടങ്ങും പടിഞ്ഞാറത്തറ: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ചെന്നലോട്, ലൂയിസ്​ മൗണ്ട്, കല്ലങ്കാരി, വൈപ്പടി, മൊയ്തുട്ടിപ്പടി, മൈലാടുംകുന്ന്, ട്രാന്‍സ്‌ഫോര്‍മറുകളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് 5.30വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കമ്പളക്കാട്: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പള്ളിമുക്ക്, കമ്പളക്കാട് ടൗണ്‍, പൂവനാരികുന്ന്, കൊഴിഞ്ഞങ്ങാട്, രാസ്ത, കെല്‍ട്രോണ്‍ വളവ്, മടക്കിമല, മുരണിക്കര ട്രാന്‍സ്‌ഫോര്‍മറുകളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട്​ ആറുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. മീനങ്ങാടി: സെക്ഷനിലെ മീനങ്ങാടി ടൗണ്‍, മീനങ്ങാടി 54 എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും. അധ്യാപക നിയമനം കല്‍പറ്റ: കേന്ദ്രീയ വിദ്യാലയത്തില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 26ന് രാവിലെ ഒമ്പതുമുതല്‍ നടക്കുമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. കൂടുതല്‍ വിവരങ്ങൾ kalpetta.kvs.ac.in വെബ്​സൈറ്റിൽ. ................... A​​TTN: WDLWEDSBY2 ഫയലിലെ 'മന്ദംകൊല്ലിയിലെ കടുവപ്പേടി ഒഴിയുന്നില്ല; മുളപൊട്ടി വിവാദങ്ങളും' എന്ന വാർത്തയോടൊപ്പം താഴെ നൽകുന്ന ഫോട്ടോയും ഉപയോഗിക്കുമല്ലോ.... must WEDWDL16 മന്ദംകൊല്ലിയിൽ ഡി.എഫ്​.ഒ എ. ഷജ്​നയും സംഘവും സന്ദർശനം നടത്തിയ​പ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.