മേപ്പാടി: വിനോദസഞ്ചാരികളായെത്തി ഭക്ഷ്യ വിഷബാധയേറ്റവരിൽ മേപ്പാടിയിലെ ഒരു മെസിൽനിന്ന് ഭക്ഷണം കഴിച്ചവരുമുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ ടൗണിലെ ഹോട്ടലുകൾ, ബേക്കറികൾ, ടീസ്റ്റാളുകൾ എന്നിവിടങ്ങളിൽ മിന്നൽപരിശോധന നടത്തി. തിരുവനന്തപുരത്തുനിന്ന് വയനാട്ടിൽ വിനോദസഞ്ചാരികളായെത്തിയ 21 അംഗ സംഘത്തിൽപെട്ടവർ മേപ്പാടിയിലെ ഒരു മെസിൽനിന്നുകൂടി ഭക്ഷണം കഴിച്ചിരുന്നു എന്നും അവർ ഭക്ഷ്യ വിഷബാധയെത്തുടർന്ന് താമരശ്ശേരിയിലെത്തിയപ്പോൾ ആശുപത്രിയിൽ ചികിത്സ തേടി എന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽപരിശോധന. റമദാൻ പ്രമാണിച്ച് അടച്ചിട്ട ഹോട്ടലുകളൊന്നും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല എന്നതിനാൽ തുറന്നു പ്രവർത്തിച്ച ഏതാനും സ്ഥാപനങ്ങളിൽ മാത്രമേ പരിശോധന നടത്താനായുള്ളൂ. കമ്പളക്കാടുനിന്ന് പ്രഭാത ഭക്ഷണത്തിനുശേഷം സൂചിപ്പാറ സന്ദർശിച്ച് തിരികെ പോകും വഴി മേപ്പാടിയിലെ ഒരു മെസിൽനിന്നുകൂടി ഇവർ ഭക്ഷണം കഴിച്ചിരുന്നു എന്നാണ് വിവരം. കമ്പളക്കാടുനിന്ന് പോന്നയുടൻതന്നെ ഇവരിൽ ചിലർ ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായാണ് വിവരം ലഭിച്ചതെന്ന് മേപ്പാടിയിലെ ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. WEDWDL12 മേപ്പാടിയിലെ കടകളിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.