കലക്ടറും പറയുന്നു...'വേണം നിയന്ത്രണം'

P3 Lead............ *വയനാട് ചുരത്തിലൂടെ അമിതഭാരം കയറ്റിയ വാഹനങ്ങളുടെ ഇടതടവില്ലാത്ത സഞ്ചാരം നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്ന് ജില്ല കലക്ടർ എ. ഗീതയും കൽപറ്റ: വയനാട് ചുരത്തിലൂടെ അമിതഭാരം കയറ്റിയുള്ള വാഹനങ്ങളുടെ അനിയന്ത്രിത സഞ്ചാരം നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്ന് ജില്ല കലക്ടർ എ. ഗീത. 24 മണിക്കൂറും ഇടതടവില്ലാതെയുള്ള ഭീമൻ വാഹനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണം ആവശ്യമാണ്. ഏതുരീതിയിൽ നിയന്ത്രണം ഏർപ്പെടുത്താമെന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ല അധികൃതരുമായി ആലോചിക്കുമെന്നും കലക്ടർ പറഞ്ഞു. വയനാട് ചുരം എന്ന് നമ്മൾ പറയുമെങ്കിലും അത് നമ്മുടെ അധികാരപരിധിയിലല്ല. ചുരം റോഡ് നിലവിൽ കോഴിക്കോട് ജില്ലയുടെ ഭാഗമാണ്. പല നിർണായക ഘട്ടങ്ങളിലും നമുക്ക് തീരുമാനങ്ങളെടുക്കുന്നതിന് അതുകൊണ്ടുത​​ന്നെ പരിമിതിയുണ്ട്. പൊലീസിന്റെ ഇടപെടൽ അടക്കം കോഴിക്കോട് ജില്ലയിൽ നിന്നാണുണ്ടാവേണ്ടത്. കടുത്ത ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന പക്ഷം ഞങ്ങൾ അങ്ങോട്ട് അറിയിക്കുകയാണ് ചെയ്യുന്നത്. നമുക്ക് ഇടപെടാൻ പറ്റാത്ത ഒരു അവസ്ഥയുണ്ട്. ഭീമൻ വാഹനങ്ങളുടെ അനിയന്ത്രിത സഞ്ചാരം നിയന്ത്രിക്കണമെന്ന അഭിപ്രായം തന്നെയാണ് തനിക്കുള്ളതെന്നും കലക്ടർ പറഞ്ഞു. ഒരു സമയ നിയന്ത്രണം പോലുമില്ലാതെ പോകുന്ന അവസ്ഥയുണ്ട്. അതിന് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം കോഴിക്കോട്ട് കലക്ടറുമായി കൂടിയാലോചിക്കും. എത്രത്തോളം നിയന്ത്രിക്കാനാവുമെന്നറിയില്ല. രാത്രി മാത്രം വിട്ടാലും അതും ഗതാഗതക്കുരുക്കിന് വഴിയൊരുക്കും. ബന്ധ​പ്പെട്ട അധികൃതരുമായും പൊലീസുമായും ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തുമെന്നും കലക്ടർ പറഞ്ഞു. ചുരത്തിൽ ഈയിലെ പാറക്കല്ല് ഇളകിവീണ് ബൈക്ക് യാത്രികൻ മരിച്ചത് ചുരത്തിന്റെ സുരക്ഷയില്ലായ്മയിലേക്കുള്ള ഗുരുതര സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്. ചുരത്തിൽ ഒരു നിയന്ത്രണവുമില്ലാതെ സഞ്ചരിക്കുന്ന കൂറ്റൻ ടോറസുകളും ടിപ്പറുകളും ചുരത്തിന്റെ ബലക്ഷയത്തിന് വഴിയൊരുക്കുന്നുവെന്ന ആശങ്ക ഏറെക്കാലമായി പലരും ഉയർത്തുന്നുണ്ട്. എന്നിട്ടും അധികൃതർ ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ലെന്ന പരാതി ശക്തമാണ്. തുടക്കത്തില്‍ വാഹനങ്ങളില്‍ ഓവര്‍ ലോഡ് അടക്കം പരമാവധി 25 ടണ്‍ ഭാരമുള്ള ടിപ്പറുകളായിരുന്നു വയനാട്ടിലേക്ക് ലോഡ് എത്തിച്ചിരുന്നത്. മള്‍ട്ടി ആക്സില്‍ ടിപ്പറുകള്‍ കടന്നുവന്നതോടുകൂടി ഓവര്‍ലോഡ് അടക്കം 50 ടണ്ണിലധികം ലോഡുമായി നൂറുകണക്കിന് വാഹനങ്ങളാണ് ദിനേന വയനാട് ചുരം കയറുന്നത്. ഒരുവിധ സമയക്രമവും ബാധകമല്ലാതെ, അധികൃതരുടെ ഒത്താശയോടെ ക്വാറി മാഫിയ നിർബാധം സഞ്ചരിക്കുമ്പോൾ നടപടിയെടുക്കേണ്ടവർ സംരക്ഷകരാവുകയാണെന്നാണ് വിവിധ കോണുകളിൽനിന്നുള്ള ആരോപണം. WEDWDL11 വാർത്ത കട്ടിങ് Inner Box വാഹന ബാഹുല്യം; ചുരത്തിൽ ഗതാഗതക്കുരുക്ക് വൈത്തിരി: പെരുന്നാൾ ആഘോഷത്തിന് ജില്ലയിലേക്കൊഴുകിയ സഞ്ചാരികളുടെ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായപ്പോൾ ചുരത്തിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അമിത ഭാരം കയറ്റിയ വമ്പൻ ടിപ്പർ ലോറികളുടെ ആധിക്യം കനത്ത ഗതാഗതക്കുരുക്കിന് ആക്കം കൂട്ടി. വാഹനങ്ങൾ കയറാനും ഇറങ്ങാനും മണിക്കൂറുകളാണെടുത്തത്. ആംബുലൻസുകളടക്കം അത്യാവശ്യ യാത്രവാഹനങ്ങളും കുരുക്കിൽപെട്ടു. താമരശ്ശേരി ചുങ്കത്തും കനത്ത വാഹനത്തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ വലിയ തിരക്കാണനുഭവപ്പെട്ടത്. WEDWDL9 ചുരത്തിൽ ബുധനാഴ്ചയുണ്ടായ ഗതാഗതക്കുരുക്ക് റാഷിദിന് പെരുന്നാള്‍ സമ്മാനമായി വീടും സ്ഥലവും കൽപറ്റ: സന്തോഷ് ട്രോഫിയില്‍ കിരീട ജയത്തിലേറിയ കേരളത്തിന്റെ മിന്നുംതാരമായ മുഹമ്മദ് റാഷിദിന് പെരുന്നാള്‍ സമ്മാനമായി വീടും സ്ഥലവും നല്‍കുമെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ. റാഷിദിന്റെ വീട്ടിലെത്തി അഭിനന്ദനമറിയിച്ച ശേഷമാണ് എം.എല്‍.എ ഇക്കാര്യം വ്യക്തമാക്കിയത്. ഫൈനലില്‍ ബംഗാളിനെ കീഴടക്കി കേരളം കപ്പില്‍ മുത്തമിട്ടപ്പോള്‍ കൽപറ്റ നിയോജകമണ്ഡലത്തിലെ രണ്ട് താരങ്ങൾ അതിനു പിന്നിൽ നിർണായക സാന്നിധ്യമായിരുന്നു. കൽപറ്റ മുണ്ടേരി സ്വദേശിയായ മുഹമ്മദ് റാഷിദും മേപ്പാടി മാൻകുന്ന് സ്വദേശിയായ മുഹമ്മദ് സഫ്നാദും. എക്സ്ട്രാടൈമിൽ ബംഗാളിനെതിരെ അതിനിർണായക സമനിലഗോൾ കുറിച്ചത് സഫ്നാദായിരുന്നു. ചെറിയപെരുന്നാള്‍ ദിനത്തിൽ റാഷിദിന്റെ വീട്ടിലെത്തിയ എം.എൽ.എ താരത്തെയും കുടുംബാംഗങ്ങളെയും അഭിനന്ദനമറിയിച്ചു. റാഷിദിന് സ്വന്തമായി സ്ഥലമോ, വീടോ ഇല്ല എന്നതറിഞ്ഞതോടെ വയനാടിന്റെ പ്രിയതാരത്തിന് സ്ഥലവും വീടും നല്‍കാന്‍ തീരുമാനിക്കുകയും വിവരം അവരെ അറിയിക്കുകയുമായിരുന്നു. ജില്ലയിലെ വളര്‍ന്നു വരുന്ന തലമുറക്ക് ആവേശം പകര്‍ന്ന റാഷിദിന് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്ന് എം.എൽ.എ ആശംസിച്ചു. റാഷിദിനും സഫ്നാദിനും വന്‍സ്വീകരണം ഒരുക്കുമെന്നും എം.എല്‍.എ അറിയിച്ചു. WEDWDL7 സന്തോഷ് ട്രോഫി താരം റാഷിദിന് മധുരം നൽകുന്ന ടി. സിദ്ദീഖ് എം.എൽ.എ താരങ്ങൾക്ക് ഡി.വൈ.എഫ്.ഐ അനുമോദനം​ കൽപറ്റ: സന്തോഷ് ട്രോഫി ടൂർണമെന്റിൽ ചാമ്പ്യന്മാരായ കേരള ടീമിലെ അംഗങ്ങളായ വയനാടിന്റെ അഭിമാന താരങ്ങൾ മുഹമ്മദ് റാഷിദിനെയും മുഹമ്മദ് സഫ്നാദിനെയും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി ഭാരവാഹികൾ വീടുകളിലെത്തി അനുമോദനം അറിയിച്ചു. ജില്ല പ്രസിഡന്റ് കെ.എം. ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് സി. ഷംസുദ്ദീൻ, സെക്രട്ടേറിയറ്റംഗം അർജുൻ ഗോപാൽ, ജില്ല കമ്മിറ്റിയംഗം ബിനീഷ് മാധവ്, കൽപറ്റ ബ്ലോക്ക് ട്രഷറർ എം.കെ. റിയാസ്, രതീഷ്, പ്രിൻസൺ തുടങ്ങിയവരാണ് വീടുകളിലെത്തി അഭിനന്ദനങ്ങളും പിന്തുണയും അറിയിച്ചത്. WEDWDL10 ഡി.വൈ.എഫ്.ഐ ജില്ല ഭാരവാഹികൾ മുഹമ്മദ് സഫ്നാദിനെ മാൻകുന്നിലെ വീട്ടിലെത്തി അഭിനന്ദനമറിയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.